Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വാർത്ത വായിച്ചുകൊണ്ടിരിക്കേ അപ്രതീക്ഷിതമായി എത്തിയ തീരുമാനം ചാനൽ പൂട്ടാൻ; ബ്രേക്കിങ് ന്യൂസായി പ്രേഷകരെ വിവരം അറിയിച്ച ഗേലയ്ക്കു പിടിച്ചു നിൽക്കാനായില്ല; ഇത് അവസാനത്തെ എഡിഷൻ എന്നു പറഞ്ഞപ്പോൾ ഗേലയുടെ കണ്ഠം ഇടറി, കണ്ണുകൾ നിറഞ്ഞു; ഇസ്രേലി ചാനൽ അവതാരകയുടെ കണ്ണുനീർ വൈറലാകുന്നു

വാർത്ത വായിച്ചുകൊണ്ടിരിക്കേ അപ്രതീക്ഷിതമായി എത്തിയ തീരുമാനം ചാനൽ പൂട്ടാൻ; ബ്രേക്കിങ് ന്യൂസായി പ്രേഷകരെ വിവരം അറിയിച്ച ഗേലയ്ക്കു പിടിച്ചു നിൽക്കാനായില്ല; ഇത് അവസാനത്തെ എഡിഷൻ എന്നു പറഞ്ഞപ്പോൾ ഗേലയുടെ കണ്ഠം ഇടറി, കണ്ണുകൾ നിറഞ്ഞു; ഇസ്രേലി ചാനൽ അവതാരകയുടെ കണ്ണുനീർ വൈറലാകുന്നു

യെരുശലേം: ലോകം മുഴുവൻ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത് ഒരു ചാനൽ പ്രവർത്തകയുടെ കണ്ണീരാണ്. ഇസ്രേലി ചാനലായ ന്യൂസ് വണ്ണിന്റെ അവതാരകയായ ഗേല ഈവൻ ആണ് വാർത്ത വായിക്കുന്നതിനിടെ ഗദ്ഗദകണ്ഠയാവുകയും കണ്ണീർപൊഴിക്കുകയും ചെയ്തത്. ഇത്രയേറെ ഗേലയെ സങ്കടപ്പെടുത്തിയ കാര്യം ചാനൽ പെട്ടന്ന് പൂട്ടാനുള്ള സർക്കാരിന്റെ തീരുമാനവും.

 

സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ചാനലാണിത്. 49 വർഷമായി സംപ്രേഷണം തുടരുന്ന ചാനലാണ് പെട്ടന്ന് അടച്ചുപൂട്ടാൻ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു തീരുമാനിച്ചത്. മണിക്കൂറുകൾക്കുള്ളിൽ ചാനലിനു താഴുവീഴുമെന്ന സത്യം പ്രേഷകരെ അറിയിക്കാൻ വിധിയുണ്ടായത് ഗേലയ്ക്കായിരുന്നു. ബ്രേക്കിങ് ന്യൂസായി കാര്യം അവതരിപ്പിക്കുന്നതിനിടെ അവതാരക വികാരാധീനയാരുകയായിരുന്നു.

ന്യൂസ് അറ്റ് എ ഗ്ലാൻസ് എന്ന വാർത്താ പരിപാടിക്കിടെയാണ് ചാനൽ പൊടുന്നനെ നിർത്തുന്നു എന്ന വാർത്ത ബ്രേക്കിങ് ആയി ന്യൂസ് റൂമിലേക്കെത്തുന്നത്. വാർത്ത വായിക്കവേ പലപ്പോഴും ഗേലയുടെ കണ്ഠം ഇടറി.

പാർലമെന്റിൽ നിന്ന് ബ്രേക്കിങ് ആയ ഒരു സംഭവം ഇന്ന് നമുക്കുണ്ട് എന്ന് പറഞ്ഞുകൊണ്ടാണ് അവർ വാർത്ത വായിച്ചു തുടങ്ങുന്നത്. 'ഈ രാത്രിയിലേത് നമ്മുടെ അവസാനത്തെ വാർത്താ പരിപാടിയാണ്. നമ്മുടെ അവസാന എഡിഷൻ. അതു കൊണ്ട് തന്നെ അവശേഷിക്കുന്ന ഈ പരിപാടിക്ക് ഇനി പ്രസക്തിയില്ല' എന്ന് പറഞ്ഞ് തുടങ്ങിയ അവതാരക പിന്നീട് തന്നോടൊപ്പം പ്രവർത്തിച്ച സഹപ്രവർത്തകർക്കും പ്രേക്ഷകർക്കും പരിപാടിക്കിടയിൽ നന്ദിയും പറയുന്നുണ്ട്.

'വർഷങ്ങളായുള്ള തങ്ങളുടെ ഒദ്യോഗിക വീടാണ് ഇവിടം, എന്തൊക്കെയായാലും ഈ ദിവസത്തിന്റെ അവസാനം അനേകം പേർക്ക് അവരുടെ തൊഴിൽ നഷ്ടപ്പെടുകയാണ്. അവർക്ക് നല്ല ജോലി കണ്ടെത്താനാവാട്ടെ' അവർ പറയുന്നു. ഒടുവിൽ ചാനലിനെ കുറിച്ചുള്ള കൂടുതൽ വാർത്തയ്ക്കായി കാത്തിരിക്കുക എന്ന് പറഞ്ഞ് കൊണ്ട് നിറകണ്ണുകളോടെയാണ് അവർ വാർത്ത അവസാനിപ്പിക്കുന്നത്. ഗേലയുടെ കണ്ണുനീർ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ. ഫേസ്‌ബുക്കിൽ മാത്രം ഈ വിഡിയോ 3,60,000 പേർ കണ്ടുകഴിഞ്ഞു.

ഇസ്രയേലി ബ്രോഡ്കാസ്റ്റിങ് കോർപറേഷന്റെ ഉടമസ്ഥതയിലുള്ള ചാനൽ നിർത്തി പകരം പുതിയതൊന്നു തുടങ്ങാൻ സർക്കാർ കുറച്ചുനാളായി ആലോചിക്കുന്നു. മെയ്‌ 15ന് ചാനൽ അടച്ചുപൂട്ടുമെന്നും സൂചനയുണ്ടായിരുന്നു. ഇതിനിടെ അപ്രതീക്ഷിതമായി തീരുമാനം ഉണ്ടാകുകയായിരുന്നു.

ജീവനക്കാർക്കും ചാനലിനും പ്രേക്ഷകരോട് വിടവാങ്ങൽ പോലും നൽകാനാവാതെ ചാനൽ അവസാനിപ്പിക്കേണ്ട നടപടി വലിയ പ്രതിഷേധമാണ് വരുത്തി വെച്ചത്. പ്രധാനമന്ത്രി ബെഞ്ചമിൻ നെതൻയാഹുവിന്റെ മാധ്യമ വിരുദ്ധ നിലപാടാണ് ഇതിനു പിന്നിലെന്നാണ് ആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP