Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വെള്ളിത്തിരയിലെ അമ്പിളിത്തിളക്കം ഏഴ് വർഷത്തിന് ശേഷം വീണ്ടും; ജഗതി ശ്രീകുമാർ അഭിനയിച്ച വാട്ടർ തീം പാർക്കിന്റെ പരസ്യം ഇരുകൈയും നീട്ടി സ്വീകരിച്ച് ആരാധകർ; ജഗതിക്കൊപ്പം പരസ്യത്തിൽ മകൻ രാജ്കുമാറും മകൾ പാർവതി ഷോണും; പ്രിയ താരത്തെ വീണ്ടും മേക്കപ്പ് അണിയിച്ച് ക്യാമറയ്ക്ക് മുന്നിലെത്തിച്ച് പട്ടണം ഷാ

വെള്ളിത്തിരയിലെ അമ്പിളിത്തിളക്കം ഏഴ് വർഷത്തിന് ശേഷം വീണ്ടും; ജഗതി ശ്രീകുമാർ അഭിനയിച്ച വാട്ടർ തീം പാർക്കിന്റെ പരസ്യം ഇരുകൈയും നീട്ടി സ്വീകരിച്ച് ആരാധകർ; ജഗതിക്കൊപ്പം പരസ്യത്തിൽ മകൻ രാജ്കുമാറും മകൾ പാർവതി ഷോണും; പ്രിയ താരത്തെ വീണ്ടും മേക്കപ്പ് അണിയിച്ച് ക്യാമറയ്ക്ക് മുന്നിലെത്തിച്ച് പട്ടണം ഷാ

മറുനാടൻ ഡെസ്‌ക്‌

മലയാള സിനിമയുടെ സ്വന്തം അമ്പിളിക്കല ഹാസ്യ സമ്രാട്ട് ജഗതി ശ്രീകുമാർ ഏഴ് വർഷം നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തി. തൃശ്ശൂരിലെ വാട്ടർ തീം പാർക്കിന്റെ പരസ്യത്തിലാണ് താരം പ്രത്യക്ഷപ്പെട്ടത്. 'ജഗതി ശ്രീകുമാർ എന്റർടെയ്ന്മെന്റ്‌സ്' ആണ് ഈ പരസ്യത്തിനു പിന്നിൽ. ജഗതിയുടെ മകൻ രാജ്കുമാറിന്റെ കമ്പനിയാണിത്. ജഗതിക്കൊപ്പം മകൻ രാജ്കുമാർ, മകൾ പാർവതി ഷോൺ മറ്റു കുടുംബാംഗങ്ങളും പരസ്യചിത്രത്തിലുണ്ട്.

ജഗതി ഏറ്റവും ഒടുവിൽ അഭിനയിച്ചത് തിരുവമ്പാടി തമ്പാൻ' എന്ന സിനിമയിലാണ്. ഷൂട്ടിങ് പൂർത്തിയാക്കിയ ശേഷം ലെനിൻ രാജേന്ദ്രന്റെ സിനിമയുടെ ലൊക്കേഷനിലേക്കു പോകുമ്പോഴായിരുന്നു കാർ ഡിവൈഡറിലിടിച്ച് അപകടമുണ്ടാകുന്നത്. തുടർന്ന് 7 വർഷമായി അദ്ദേഹം വീൽചെയറിലാണ്. തിരുവനന്തപുരത്തു പേയാട്ടുള്ള വസതിയിലാണു താമസം. വലതു കൈയ്ക്കു സ്വാധീനക്കുറവുണ്ട്. സംസാരിക്കുന്നതിനു ബുദ്ധിമുട്ടുള്ളതിനാൽ കൂടുതലും ആംഗ്യഭാഷയിലാണു സംസാരം.

ജഗതിയെ വീണ്ടും മേക്കപ്പ് അണിയിച്ചു ക്യാമറയ്ക്കു മുന്നിലേക്ക് എത്തിച്ചതു പട്ടണം ഷാ ആണ്. സന്തോഷ് ശിവന്റെ അസോഷ്യേറ്റായി പ്രവർത്തം തുടങ്ങി തമിഴിൽ സ്വതന്ത്ര ഛായാഗ്രാഹകനായി മാറിയ അരവിന്ദ് സിങ് ആണു ക്യാമറാമാൻ. മണിരത്‌നത്തിന്റെ ടീം അംഗവും തമിഴ് സിനിമകളിലൂടെ പ്രശസ്തനുമായ സതീഷ് സൂര്യ എഡിറ്റിങ് നിർവഹിക്കുന്നു. സംഗീത സംവിധാനം ജാസി ഗിഫ്റ്റ്. സംവിധാനം സിദ്ധിൻ. ഒരു മിനിട്ടാണ് പരസ്യ ചിത്രത്തിന്റെ ദൈർഘ്യം. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP