Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മഴയാണ്..കറന്റാണ്... മഴ വിളിക്കും... കറന്റ് പോകും; നമ്മൾ കെ എസ് ഇ ബിയിലേക്ക് വീളിക്കും! തോരാത്ത കാറ്റിലും മഴയിലും വെളിച്ചം തരാൻ പണിയെടുക്കുന്ന കെഎസ്ഇബി ജോലിക്കാർക്ക് സല്യൂട്ടുമായി വീഡിയോ സ്‌റ്റോറി;ജെനിത്ത് കാച്ചപ്പിള്ളി ഒരുക്കിയ കാറ്റു വന്നു വിളിക്കുമ്പോൾ എന്ന വിഡീയോ വൈറലാകുമ്പോൾ

മഴയാണ്..കറന്റാണ്... മഴ വിളിക്കും... കറന്റ് പോകും; നമ്മൾ കെ എസ് ഇ ബിയിലേക്ക് വീളിക്കും! തോരാത്ത കാറ്റിലും മഴയിലും വെളിച്ചം തരാൻ പണിയെടുക്കുന്ന കെഎസ്ഇബി ജോലിക്കാർക്ക് സല്യൂട്ടുമായി വീഡിയോ സ്‌റ്റോറി;ജെനിത്ത് കാച്ചപ്പിള്ളി ഒരുക്കിയ കാറ്റു വന്നു വിളിക്കുമ്പോൾ എന്ന വിഡീയോ വൈറലാകുമ്പോൾ

മഴക്കാലത്ത് കറന്റ് പോയാൽ. എപ്പോ കറന്റ് വരും എന്ന് ചിന്തിച്ചിരിക്കുന്ന, ഒരു തവണയെങ്കിലും കെഎസ്ഇബിയിൽ വിളിക്കേണ്ടി വന്നിട്ടുള്ളവരാണ് നമ്മൾ ഓരോരുത്തരും. ഫോൺ വിളിച്ചാൽ കിട്ടിയില്ലെങ്കിലോ.. ജോലിക്കാരെ മനസിൽ ചീത്ത പറയാറുമുണ്ട്. എന്നാൽ ഈ കാറ്റും മഴയും വകവയ്ക്കാതെ പണിയെടുക്കുന്ന ജോലിക്കാര്ക്ക് സല്യൂട്ടുമായി എത്തിയ വീഡിയോ എല്ലാവരുടെയും കണ്ണ് തുറപ്പിക്കുകയാണ്.

കാറ്റുവന്നുവിളിക്കുമ്പോൾ എന്ന് പേരിട്ടിരിക്കുന്ന വീഡിയോ സ്‌റ്റോറി ചെയ്തിരിക്കുന്നത് പുതുമുഖ സംവിധായകനും എഴുത്തുകാരനുമായ ജെനിത്ത് കാച്ചപ്പിള്ളി ആണ്. മുമ്പ് തന്റെ പ്രണയിനിക്ക് പിറന്നാൾ സമ്മാനമായി ഒരു പുസ്തകം തന്നെ എഴുതി നല്കി ശ്രദ്ധയനായ ആളാണ് ജനിത്ത്.

എന്തായാലും ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ ആളുകൾ ഏറ്റെടുത്തു കഴിഞ്ഞു. വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണിയുടെ ഫെയ്‌സ് ബുക്ക് പേജും ജെനിത്തിന്റെ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.ആരോ ഒരാൾ അയച്ചു തന്നതാണ്... ഷെയർ ചെയ്തു കൂടുതൽ പേർ കാണണം എന്ന് തോന്നി എന്ന് പറഞ്ഞുകൊണ്ടാണ് മന്ത്രി വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP