Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജിമിക്കി കമ്മൽ വീഡിയോ ഇനി പിടിച്ചാൽ കിട്ടില്ല; 1.30 കോടിയിലേറെ പേർ കണ്ട വീഡിയോ ലോകമെമ്പാടുമുള്ള സാമൂഹ്യ മാധ്യമങ്ങളിലേക്ക്; ആഗോളാവകാശം മർഡോക്കിന്റെ ന്യൂസ് കോർപറേഷന്; സ്ട്രീമിങ്ങിൽനിന്നുള്ള വരുമാനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്

ജിമിക്കി കമ്മൽ വീഡിയോ ഇനി പിടിച്ചാൽ കിട്ടില്ല; 1.30 കോടിയിലേറെ പേർ കണ്ട വീഡിയോ ലോകമെമ്പാടുമുള്ള സാമൂഹ്യ മാധ്യമങ്ങളിലേക്ക്; ആഗോളാവകാശം മർഡോക്കിന്റെ ന്യൂസ് കോർപറേഷന്; സ്ട്രീമിങ്ങിൽനിന്നുള്ള വരുമാനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ജിമിക്കി കമ്മൽ നൃത്ത വീഡിയോയുടെ കഥകൾ അവസാനിക്കുന്നില്ല. ലോകമെമ്പാടുമുള്ള സാമൂഹ്യ മാധ്യമങ്ങളിലേക്ക് ചേക്കേറുകയാണ് ഈ വീഡിയോ.കൊച്ചി ഇൻഫോപാർക്കിലെ ഇന്ത്യൻ സ്‌കൂൾ ഓഫ് കൊമേഴ്‌സിലെ അദ്ധ്യാപകരും, വിദ്യാർത്ഥികളും ചേർന്ന തയ്യാറാക്കിയ നൃത്ത വീഡിയോയാണ് ഇനി ആഗോള സാമൂഹ്യമാധ്യമങ്ങളിൽ സ്ട്രീം ചെയ്യുന്നത്. റൂപർട്ട് മർഡോക്കിന്റെ ഉടമസ്ഥതയിലുള്ള ന്യൂസ് കോർപറേഷൻ ലണ്ടൻ കേന്ദ്രമായുള്ള ഇന്റർനാഷണൽ സ്‌കിൽ ഡവലപ്‌മെന്റ് കോർപറേഷനുമായാണ് ഇതിന് വേണ്ടി കരാർ ഒപ്പിട്ടിരിക്കുന്നത്.ഇന്ത്യൻ സ്‌കൂൾ ഓഫ് കൊമേഴ്‌സിന്റെ പ്രമോട്ടർമാരാണ് ഐഎസ്ഡിസി.

സ്ട്രീമിങ്ങിൽ നിന്ന് കിട്ടുന്ന വരുമാനം മുഴുവൻ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായാണ് വിനിയോഗിക്കുന്നത്. 1.30 കോടിയിലധികം പേരാണ് ജിമിക്കി കമ്മൽ വീഡിയോ ഇതിനകം കണ്ടുകഴിഞ്ഞത്. വെളിപാടിന്റെ പുസ്തകം എന്ന ചലച്ചിത്രത്തിലെ ഗാനത്തെ ആസ്പദമാക്കി ഷെറിൽ.ജി.കടവത്ത്, അന്ന ജോർജ് എന്നിവരാണ് നൃത്തം ചിട്ടപ്പെടുത്തിയത്.അമേരിക്കൻ ടെലിവിഷൻ അവതാരകൻ ജിമ്മി കിമ്മൽ അടക്കമുള്ള പ്രമുഖർ ഈ വീഡിയോയെ അഭിനന്ദിച്ചിട്ടുണ്ട്.

കരാർ നിലവിൽ വരുന്നതോടെ, ജിമിക്കി കമ്മൽ വീഡിയോ ബസ് ഫീഡ്, മാഷബിൾ, എംഎസ്എൻ, എല്ലൻ, ദ ടുനൈറ്റ് ഷോ, എംടിവി, ദ ന്യൂയോർക്ക് ടൈംസ്, ന്യൂയോർക്ക് പോസ്റ്റ്, സ്‌കൈ ന്യൂസ്, യൂറോ ന്യൂസ് എന്നീ ചാനലുകളിൽ വാർത്തകളിലും, എന്റർടെയ്ന്മെന്റ് ഷോകളിലും നേരിട്ട് പ്രത്യക്ഷപ്പെടും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP