Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ടയർ റൺവേയിൽ മുട്ടിയ ശേഷം വീണ്ടും പറന്നുയരും; നിങ്ങളുടെ ജീവിതവുമായി പൈലറ്റുമാർ നടത്തുന്ന അതിസാഹസം എന്തെല്ലാമെന്നറിയുമോ?

ടയർ റൺവേയിൽ മുട്ടിയ ശേഷം വീണ്ടും പറന്നുയരും; നിങ്ങളുടെ ജീവിതവുമായി പൈലറ്റുമാർ നടത്തുന്ന അതിസാഹസം എന്തെല്ലാമെന്നറിയുമോ?

ഠിച്ച പതിനെട്ടടവും പൈലറ്റുമാർക്ക് പയറ്റേണ്ടി വരുന്ന അപൂർവ്വ സാഹചര്യമാണ് ശക്തമായ എതിർകാറ്റുള്ളപ്പോൾ വിമാനം നിലത്തിറക്കുക എന്നത്. യാത്രക്കാരുടെ ജീവൻ കയ്യിലെടുത്തായിരിക്കും പൈലറ്റുമാരുടെ ഈ പ്രകടനം. എതിർക്കാറ്റിനെ വകഞ്ഞു മാറ്റി പ്രതിസന്ധികളെ മറികടന്ന് എങ്ങനെയാണ് വിമാനങ്ങൾ രാത്രി സമയത്ത് ലാൻഡ് ചെയ്യുന്നതെന്ന് വ്യക്തമായി കാണിക്കുന്ന ഒരു അവിശ്വസനീയ വീഡിയോ ആണ് ഇപ്പോൾ യൂട്യൂബിലെ തരംഗം. ശ്വാസമടക്കിപ്പിടിച്ചു മാത്രം കാണാവുന്ന ഈ രംഗം യുകെ നഗരമായ ബർമിങ്ങാമിലെ മിഡ്‌ലാന്റ്‌സ് വിമാനത്താവളത്തിൽ ച്രിത്രീകരിച്ചതാണ്.

ആദ്യം ലാൻഡ് ചെയ്യുന്ന വിമാനം റൺവേയുടെ പാർശ്വങ്ങളിലേക്കാണ് വരുന്നത്. ടാർമാക്കിൽ ടയറുകൾ തൊട്ടതും പന്തിയല്ലെന്നു കണ്ട് ലാൻഡിങ് റദ്ദാക്കി അപകടരമായി വിമാനത്തെ തിരിച്ചുയർത്താൻ ശ്രമിക്കുന്നതുമാണ് ആദ്യ കാഴ്ച. വിമാനം നിലത്തു തൊട്ടയുടൻ വീണ്ടും ഉയരത്തിലേക്കു പറത്തുന്നത് അപകടരമായ ഒരു ശ്രമമാണ്. പീന്നീടിറങ്ങുന്ന പല വിമാനങ്ങളും ഈ കൗശലം പ്രയോഗിക്കുന്നുണ്ട്. വിമാനം പറത്തൽ പരിശീലനത്തിൽ പഠിച്ചെടുക്കാൻ ഏറ്റവും ശ്രമകരമായ ഒന്നാണ് എതിർകാറ്റടിക്കുന്ന സമയത്തെ ലാൻഡിങ്. മണിക്കൂറിൽ 50 മൈൽ വേഗതയിൽ ശക്തമായ കാറ്റടിക്കുന്നതിനിടെ ഒരു ഫ്‌ളൈബി എംബറർ 175 വിമാനം ലാൻഡ് ചെയ്യുന്നതാണ് ആദ്യ കാഴ്ച. റൺവേ കാഴ്ച മങ്ങിയിരിക്കുന്ന സമയത്ത് ശക്തമായ കാറ്റിനെയും മഴയേയും വകഞ്ഞാണ് ഒടുവിൽ ഈ വിമാനം സുരക്ഷിതമായി സാഹസിക ലാൻഡിങ് നടത്തിയത്.

പൈലറ്റിന്റെ കണക്കുകൂട്ടലുകളേയോ വിമാനത്തിന്റെ പരിമിതകളേയോ തെറ്റിക്കുന്ന ഒന്നാണ് എതിർ ദിശയിൽ നിന്ന് ശക്തമായി അടിച്ചു വീശുന്ന കാറ്റ്. ഈ സാഹചര്യങ്ങളിൽ വിമാനത്തെ വഴി തിരിച്ചുവിടുക എന്നതാണ് ഏറ്റവും സുരക്ഷിതം. വഴി തിരിച്ചുവിടുകയും സാധ്യമല്ലാത്ത ഘട്ടങ്ങളിൽ ഏതിർകാറ്റിനെ വകഞ്ഞ് അപകടകരമായ ലാൻഡിങ് ചില സാഹചര്യങ്ങളിൽ നടത്തേണ്ടി വരും. ഈ സമയത്ത് റൺവേയുടെ സെന്റർലൈനിൽ തന്നെ വിമാനത്തെ മൂക്കു തൊടീക്കേണ്ടതില്ലെന്നാണ് പൈലറ്റുമാർ ശ്രദ്ധിക്കേണ്ടതെന്ന് എയർക്രാഫ്റ്റ് ഓണേഴ്‌സ് ആൻഡ് പൈലറ്റ്‌സ് അസോസിയേഷന്റെ റോബർട്ട് എൻ റോസിയർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP