Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വന്യമൃഗ സംരക്ഷണ കേന്ദ്രം ഉടമയെ സിംഹം ആക്രമിച്ചു; ദക്ഷിണഫ്രിക്കയിലെ വന്യമൃഗ സംരക്ഷണ കേന്ദ്രമായ മരാക്കലേ പ്രിഡേറ്റർ പാർക്കിലാണ് സംഭവം; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി; വീഡിയോ കാണാം

വന്യമൃഗ സംരക്ഷണ കേന്ദ്രം ഉടമയെ സിംഹം ആക്രമിച്ചു; ദക്ഷിണഫ്രിക്കയിലെ വന്യമൃഗ സംരക്ഷണ കേന്ദ്രമായ മരാക്കലേ പ്രിഡേറ്റർ പാർക്കിലാണ് സംഭവം; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി; വീഡിയോ കാണാം

മറുനാടൻ മലയാളി ബ്യൂറോ

ദക്ഷിണാഫ്രിക്ക: വന്യമൃഗ സംരക്ഷണ കേന്ദ്രം ഉടമയെ സിംഹം പിടികൂടുന്നതിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. വന്യമൃഗ സംരക്ഷണ കേന്ദ്രമായ മരാക്കലേ പ്രിഡേറ്റർ പാർക്കിലാണ് സംഭവം നടന്നത്. സിംഹത്തെ സമീപിക്കുന്ന ഒരാളെ പാഞ്ഞെത്തുന്ന സിംഹം ആക്രമിക്കുന്നതും കഴുത്തിന് കടിച്ചെടുത്ത് കുറ്റിക്കാട്ടിലേക്കു കൊണ്ടുപോകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. 

ദക്ഷിണാഫ്രിക്കയിലെ തബാസിംബിയിലുള്ള വന്യമൃഗ സംരക്ഷണ കേന്ദ്രമായ മരാക്കലേ പ്രിഡേറ്റർ പാർക്കിലാണ് സംഭവം നടന്നത്. കേന്ദ്രത്തിന്റെ ഉടമസ്ഥനായ മൈക്ക് ഹോഡ്ഗെയാണ് സിംഹത്തിന്റെ ആക്രമണത്തിന് വിധേയനായത്. ബ്രിട്ടീഷുകാരനായ മൈക്ക്, സിംഹത്തെ പരിശോധിക്കുന്നതിനാണ് കമ്പിവേലി കടന്ന് സിംഹത്തിന് സമീപത്തേക്കു പോയത്. എന്നാൽ അപ്രതീക്ഷിതമായി സിംഹം അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. കഴുത്തിനും കാലിനും പരിക്കേറ്റ മൈക്കിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സിംഹത്തിന്റെ പരിസരത്ത് അസ്വാഭാവികമായ ദുർഗന്ധം വമിച്ചതിനെ തുടർന്ന് ഇത് പരിശോധിക്കാനാണ് മൈക്ക് ഹഡ്ഗെ സിംഹത്തിനടുത്തേക്ക് പോയതെന്ന് അദ്ദേഹത്തിന്റെ വക്താവ് പറഞ്ഞു. പെട്ടെന്നായിരുന്നു ആക്രമണമുണ്ടായത്. സാധാരണയായി സിംഹങ്ങൾ അടക്കമുള്ള വന്യമൃഗങ്ങളുമായി ഇടപഴകുന്ന ആളാണ് മൈക്ക് എന്നും വക്താവ് പറഞ്ഞു. പിന്നീട് വെടിയുതിർത്ത് സിംഹത്തെ പരിസരത്തുനിന്ന് ഓടിച്ചതിനു ശേഷമാണ് മൈക്കിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP