Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മയങ്ങിക്കിടന്ന സിംഹം പാഞ്ഞടുത്തു തുറന്നിരുന്ന കാർ വിൻഡോയിലൂടെ തലയിട്ടു; സഫാരി പാർക്കിൽനിന്നും ഭാഗ്യം കൊണ്ട് ജീവൻ രക്ഷപ്പെട്ട വീഡിയോ കാണാം

മയങ്ങിക്കിടന്ന സിംഹം പാഞ്ഞടുത്തു തുറന്നിരുന്ന കാർ വിൻഡോയിലൂടെ തലയിട്ടു; സഫാരി പാർക്കിൽനിന്നും ഭാഗ്യം കൊണ്ട് ജീവൻ രക്ഷപ്പെട്ട വീഡിയോ കാണാം

ഫ്രിക്കയിലെ സഫാരി പാർക്കുകകളിൽ വിനോദ സഞ്ചാരത്തിന് പോകുന്നവർ എത്രത്തോളം ജാഗ്രത പാലിക്കണമെന്ന് തെളിയിക്കുന്നതാണ് ഈ നിമിഷം. സഫാരി പാർക്കിലൂടെ സഞ്ചരിക്കവെ സിംഹത്തിന്റെ ആക്രമണത്തിൽ ഗെയിം ഓഫ് ത്രോൺസ് പത്രാധിപ കാതറിൻ ചാപ്പൽ കൊല്ലപ്പെട്ടതിന്റെ നടുക്കം മാറുംമുമ്പെ സമാനമായ മറ്റൊരു സംഭവം കൂടി ദക്ഷിണാഫ്രിക്കയിടെ ജോഹാനസ് ബർഗിലുള്ള സഫാരി പാർക്കിൽനിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടു.

പാർക്കിലൂടെ സഞ്ചരിക്കുകയായിരുന്ന വാഹനത്തിന്റെ തുറന്ന വിൻഡോയിലൂടെ സിംഹം അകത്തേയ്ക്ക് തലയിടുന്നതിന്റെ ദൃശ്യങ്ങളാണിത്. മയങ്ങിക്കിടക്കുകയായിരുന്ന സിംഹം പെട്ടെന്ന് ചാടിയെഴുന്നേറ്റ് കാറിനുള്ളിലേക്ക് തലയിടുകയായിരുന്നു. കാറിന്റെ ഡ്രൈവർ വാഹനത്തിന്റെ ഹോണടിച്ച് സിംഹത്തെ ഭയപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്.

ഹോണടിച്ചിട്ട് കാര്യമില്ലെന്ന് മനസ്സിലാക്കിയ ഡ്രൈവർ സംഭവസ്ഥലത്തുനിന്ന് കാറുമായി രക്ഷപ്പെടുകയായിരുന്നു. പിന്നാലെ വന്ന വാഹനത്തിലുണ്ടായിരുന്നവരാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. ജൂൺ ഒന്നിനാണ് ജോഹന്നാസ്ബർഗിലെ സഫാരി പാർക്കിൽ കാതറിൻ ചാപ്പലിനെ സിംഹം ആക്രമിച്ച് കൊലപ്പെടുത്തിയത്. കാറിൽനിന്ന് കാതറീനെ വലിച്ച് പുറത്തിട്ട് സിംഹങ്ങൾ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP