Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിംഹങ്ങൾക്കും കടുവകൾക്കും ഇടയിൽ ചിരിച്ച് കളിച്ച് മൃഗപാലകൻ; ആക്രമത്തിനെത്തിയ പുള്ളിപ്പുലിയെ പിടിച്ച് നിർത്തി രക്ഷപ്പെടുത്തുന്നത് കടുവ; അപൂർവ വീഡിയോ പുറത്ത്

സിംഹങ്ങൾക്കും കടുവകൾക്കും ഇടയിൽ ചിരിച്ച് കളിച്ച് മൃഗപാലകൻ; ആക്രമത്തിനെത്തിയ പുള്ളിപ്പുലിയെ പിടിച്ച് നിർത്തി രക്ഷപ്പെടുത്തുന്നത് കടുവ; അപൂർവ വീഡിയോ പുറത്ത്

സിംഹങ്ങളെയും കടുവകളെയും മറ്റും മനുഷ്യരെ കടിച്ച് കീറുന്ന ക്രൂരമൃഗങ്ങളായിട്ടാണ് വർഗീകരിച്ചിരിക്കുന്നത്. എന്നാൽ മെക്‌സിക്കോയിലെ മൃഗശാലയിലുള്ള മൃഗപരിപാലകനായ എഡ്വാറോ സെറിയോയ്ക്ക് ഇവ ഓമനമൃഗങ്ങളാണ്. നാം പൂച്ചകളെ തൊട്ട് തലോടി ഓമനിക്കുന്നത് പോലെയാണ് ഇദ്ദേഹം ഇവയ്ക്കിടയിൽ ചിരിച്ച് കളിക്കുന്നത്. ഇദ്ദേഹം സിംഹങ്ങളെ തൊട്ട് തലോടുന്നതിനിടയിൽ തന്ത്രത്തിൽ പതിയിട്ട് സെറിയോയെ ആക്രമിക്കാനെത്തിയ പുള്ളിപ്പുലിയെ പിടിച്ച് നിർത്തി അദ്ദേഹത്തെ ഒരു കടുവ രക്ഷപ്പെടുത്തുന്ന അപൂർ വീഡിയോ പുറത്ത് വന്നിട്ടുണ്ട്.

പുല്ലിൽ വിശ്രമിക്കുന്ന ആറ് വെള്ള സിംഹങ്ങളിൽ ചിലതിനെ തൊട്ടു തലോടിക്കൊണ്ട് സെറിയോ ഇരിക്കുമ്പോഴായിരുന്നു ധർമ എന്ന പേരിലുള്ള പുള്ളിപ്പുലി ഇദ്ദേഹത്തെ ലക്ഷ്യം വച്ചെത്തിയത്. എന്നാൽ ഈ സമയത്ത് അസ്റ്റ്‌ലാൻ എന്ന കടുവ ഏതാനും അടി മാറിയായിരുന്നു നിലകൊണ്ടിരുന്നത്.ഇതിനിടെ സെറിയോ ഇടയ്ക്ക് ചുറ്റും നോക്കുന്നുണ്ടെങ്കിലും തനിക്ക് നേരെ വന്നിരുന്ന പുള്ളിപ്പുലിയെ അദ്ദേഹം കണ്ടിരുന്നില്ല.

എന്നാൽ ഇത് കണ്ട കടുവ പുള്ളിപ്പുലിയുടെ കാലിൽ പിടിച്ച് നിർത്തി അത് സെറിയോയെ ആക്രമിക്കുന്നത് തടയുന്നത് പ്രസ്തുവ വീഡിയോയിൽ കാണാം. എന്നാൽ കടുവയുടെ പിടി തട്ടി മാറ്റി പുള്ളിപ്പുലി സെറിയോയ്ക്ക് നേരെ കുതിക്കുന്നുണ്ട്. തുടർന്ന് അയാളുടെ കാലിന് പിടിച്ചു പിടിച്ചില്ലെന്ന മട്ടിലെത്തിയപ്പോൾ കടുവ വീണ്ടും പുലിയെ പിടിച്ച് നിർത്തുകയാണ്.കഴിഞ്ഞ വർഷം ഒക്ടോബറിൽ പകർത്തപ്പെട്ട ക്ലിപ്പാണിതെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇത് യൂട്യൂബിൽ ഷെയർ ചെയ്തതിന് ശേഷം 6,40,000 പേരാണ് കണ്ടിരിക്കുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP