Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

വഴിമുടക്കിയുള്ള ഘോഷയാത്രക്ക് അവസരം ഒരുക്കിയില്ല; നടുറോഡിൽ കോൺഗ്രസ് എംപിയുടെ വക പൊലീസുകാർക്ക് തെറിയഭിഷേകം; കോഴിക്കോട് എംപിയുടെ രോഷത്തിന് ഇരയായത് ഗതാഗത കുരുക്ക് ഒഴിവാക്കാൻ ശ്രമിച്ചപ്പോൾ

വഴിമുടക്കിയുള്ള ഘോഷയാത്രക്ക് അവസരം ഒരുക്കിയില്ല; നടുറോഡിൽ കോൺഗ്രസ് എംപിയുടെ വക പൊലീസുകാർക്ക് തെറിയഭിഷേകം; കോഴിക്കോട് എംപിയുടെ രോഷത്തിന് ഇരയായത് ഗതാഗത കുരുക്ക് ഒഴിവാക്കാൻ ശ്രമിച്ചപ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ഗതാഗതം മുടക്കിയുള്ള ഘോഷയാത്രകൾ കേരളത്തിൽ പുതുമയുള്ള സംഭവങ്ങളല്ല. തലസ്ഥാന നഗരം ഇങ്ങനെ സ്തംഭിക്കാറ് പതിവുള്ള കാര്യമാണ്. ഇക്കാര്യത്തിൽ മാത്രം രാഷ്ട്രീയ വ്യത്യാസമോ മതവ്യത്യാസമോ ഉണ്ടാകാറില്ല. മതസംഘടനകളും രാഷ്ട്രീയ പാർട്ടികളും മത്സരിച്ച് ഗതാഗതം സ്തംഭിപ്പിച്ച് ജാഥ നടക്കുമ്പോൾ പലപ്പോഴും വലയുന്നത് സാധാരണക്കാരനായ നാട്ടുകാരാണ്. കൃത്യസമയത്ത് വീട്ടിലെത്താനും ആശുപത്രികളിൽ രോഗികളെ എത്തിക്കാനുമൊക്കെ ശ്രമിക്കുന്ന വേളയിലാകും ജാഥയുടെയും ഘോഷയാത്രയുടെയും രൂപത്തിൽ തടസ്സം മുന്നിൽ പ്രത്യക്ഷപ്പെടാറ്.

ഇങ്ങനെ സഞ്ചാര സ്വാതന്ത്ര്യം മുടക്കിയുള്ള ഘോഷയാത്രകൾ പതിവായപ്പോഴാണ് ഹൈക്കോടതി ഇടപെടൽ ഉണ്ടായതും. റോഡ് പൂർണമായും സ്തംഭിപ്പിച്ചുള്ള യാത്രകൾ ഒഴിവാക്കാൻ മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചതും. ഘോഷായാത്രകളും മറ്റും നടത്തുമ്പോൾ വാഹനങ്ങൾ കടന്നുപോകാൻ സൗകര്യം ഒരുക്കുകയും വേണമെന്നാണ് ചട്ടം. എന്നാൽ, ഇങ്ങനെ ചട്ടപ്രകാരം നിയമം നടപ്പാക്കാൻ തുനിഞ്ഞ പൊലീസ് ഉദ്യോഗസ്ഥന് എംപിയുടെ വക തെറിവിളി കേൾക്കേണ്ടി വന്നു. കോഴിക്കോട് എം പി എം കെ രാഘവനാണ് കൃത്യനിർവഹണത്തിന്റെ പേരിൽ എംപിയിൽ നിന്നും ചീത്ത കേൾക്കേണ്ടി വന്നത്. ഇതിന്റെ വീഡിയോയും സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നുണ്ട്.

കോഴിക്കോട് കെഎസ്ആർടിസി ഷോപ്പിങ് കോംപ്ലക്‌സിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് നടന്ന ഘോഷയാത്രക്കിടെയാണ് സംഭവം. കോഴിക്കോട് നഗരത്തിലെ ഏറ്റവും ട്രാഫിക്ക് ഉള്ള മാവൂർ റോഡിലൂടെയായിരുന്നു യാത്ര കടന്നുപോയത്. യാത്രയുടെ മുൻനിരയിൽ തന്നെ എംപിയും ഉണ്ടായിരുന്നു. മറ്റ് വാഹനങ്ങൾ കടന്നുപോകാൻ സമ്മതിക്കാത്ത വിധം ഗതാഗതം സ്തംഭിപ്പിച്ചുകൊണ്ടായിരുന്നു ഘോഷയാത്ര കടന്നുപോയത്. ഇതോടെ ആയിരക്കണക്കിന് ആളുകൾ വലയുകയും ചെയ്തു.

ഇതിനിടെ ഗതാഗതം നേരയാക്കി കുരുക്കൊഴിവാക്കാൻ ശ്രമിക്കുകയായിരുന്നു ട്രാഫിക് പൊലീസിലെ ഉദ്യോഗസ്ഥൻ. അത്യാവശ്യം പറഞ്ഞ ചില വാഹനങ്ങൾ കടുത്തിവിടുകയും ചെയ്തു. എന്നാൽ, ഇത് ഇഷ്ടപ്പെടാതെ വന്നതോടെ എംപി പൊലീസികാരനെ ശകാരിച്ചുകൊണ്ട് രംഗത്തെത്തുകയായിരുന്നു. ഡിസിപി സാലി ട്രാഫിക് എസി അബ്ദുൾ റസാഖ് എന്നിവർക്കാണ് കോഴിക്കോട്ടുകാരുടെ സൗമ്യനായ എംപിയിൽ നിന്നും തെറിവിളി കേൾക്കേണ്ടി വന്നത്. ഘോഷയാത്രയ്ക്ക് സുഗമമായി കടന്നുപോകാൻ അവസരം ഒരുക്കിയില്ലെന്നായിരുന്നും എംപിയുടെ പരാതി. ഇതിനാണ് ഉദ്യോഗസ്ഥനെ ചീത്തവിളിച്ചത്.

അതേസമയം തന്നെ പരിസരത്തുണ്ടയിരുന്ന ചിലർ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ എംപി പതിയെ പിൻവലിയുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ ഫേസ്‌ബുക്കിലും പ്രത്യക്ഷപ്പെട്ടു. ഇതോടെ എംപിയുടെ പെരുമാറ്റത്തെ വിമർശിച്ചുകൊണ്ട് നിരവധി പേർ രംഗത്തെത്തുകയായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP