Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മാഹി കുടിയന്മാരുടെ സ്വർഗമാകുന്നു; ഹൈക്കോടതി ഉത്തരവിൽ പണികിട്ടിയത് ഈ കേന്ദ്രഭരണ പ്രദേശത്തിന്: വീഡിയോ കാണാം

മാഹി കുടിയന്മാരുടെ സ്വർഗമാകുന്നു; ഹൈക്കോടതി ഉത്തരവിൽ പണികിട്ടിയത് ഈ കേന്ദ്രഭരണ പ്രദേശത്തിന്: വീഡിയോ കാണാം

മാഹി: ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ബാറുകൾ പൂട്ടിയതോടെ ശരിക്കും പണികിട്ടിയത് കേന്ദ്രഭരണപ്രദേശമായ മാഹിയിലെ ജനങ്ങൾക്കാണ്. കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള കുടിയന്മാർ 'ദാഹജലം' തേടി എത്തുന്നത് സ്ത്രീകളെയും കുട്ടികളെയുമാണ് ഏറെ വലച്ചത്.

ഒരു പഞ്ചായത്തിന്റെ വലിപ്പം പോലുമില്ലാത്ത ഈ കേന്ദ്രഭരണ പ്രദേശത്ത് അഗീകാരമുള്ളതും അല്ലാത്തതുമായി നൂറിലേറെ ബാറുകളും മദ്യ വിൽപ്പന കേന്ദ്രങ്ങളുമുണ്ട്.കേരളത്തിലെ മദ്യ നിരോധനം മുതലാക്കാൻ മാഹിയിലെ ബാറുടമകൾ തയ്യാറെടുപ്പ് തുടങ്ങിയതോടെ മാഹിയിലേക്ക് മദ്യപരുടെ ഒഴുക്കു തുടങ്ങിയിട്ടുണ്ട്.

ഏതാണ്ട് മുപ്പതിനായിരം ജനസംഖ്യയും അഞ്ച് കിലോമീറ്റർ ചുറ്റളവുമുള്ള മാഹിയിൽ 64 മദ്യ വിൽപ്പനശാലകൾക്ക് അംഗീകാരമുണ്ട്. അനധികൃതമായ കൗണ്ടറുകളുടെ കണക്കു കൂടി പരിഗണിച്ചാൽ അത് നൂറ്റമ്പതാകും. മിക്കതും ദേശീയപാതയോരത്താണ്. കേരളത്തിൽ ബാറുകൾ അടക്കുന്നത് അറിയുന്ന ബാറുടമകൾ രാഷ്ട്രീയക്കാരെ സ്വാധീനിച്ച് കൂടുതൽ ലൈസൻസുകൾ നേടാൻ ശ്രമം തുടങ്ങിക്കഴിഞ്ഞു.

മദ്യം കഴിക്കാൻ മാത്രമായി കഴിഞ്ഞ മൂന്ന് ദിവസമായി മാഹിയിൽ തമ്പടിച്ച തിരുവനന്തപുരം സ്വദേശി ഇതാ. ഇതുപോലെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നായി നൂറ് കണക്കിന് ആളുകളാണ് മാഹിയിലെ മദ്യം നുണയാനെത്തുന്നത്. രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ മദ്യം കിട്ടുന്ന മാഹിയിലെ റോഡുകളിലും കടകളുടെ വരാന്തയിലുമെല്ലാം മദ്യപരുടെ പേക്കൂത്താണ്.കൊച്ചുകുട്ടികൾക്ക് സ്‌കൂളിൽപോലും പോകാനാകാത്ത സ്ഥിതിയാണ്. ഏഷ്യാനെറ്റ് ന്യൂസ് ചാനലിലെ വീഡിയോ കാണാം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP