Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഹർഷൻ ചോദ്യം ചോദിക്കുന്നത് എം സ്വരാജിനോടാണ്.. പയറഞ്ഞാഴി എന്ന് പറഞ്ഞു പോകില്ല..! ഡീൻ കുര്യാക്കോസിനെ കളിയാക്കി സ്വരാജ്; ഇടതു-വലതും നേതാക്കളുടെ സ്വാശ്രയ ഇടപാട് കോടാമ്പക്കത്ത് ഉടുമുണ്ട് പൊക്കി പോകും പോലെയെന്ന് ഫസൽ ഗഫൂർ: നേതാക്കളുടെ മുഖംമുടി അഴിഞ്ഞു വീണ മാതൃഭൂമി ചാനൽ ചർച്ച നടന്നത് ഇങ്ങനെ

ഹർഷൻ ചോദ്യം ചോദിക്കുന്നത് എം സ്വരാജിനോടാണ്.. പയറഞ്ഞാഴി എന്ന് പറഞ്ഞു പോകില്ല..! ഡീൻ കുര്യാക്കോസിനെ കളിയാക്കി സ്വരാജ്; ഇടതു-വലതും നേതാക്കളുടെ സ്വാശ്രയ ഇടപാട് കോടാമ്പക്കത്ത് ഉടുമുണ്ട് പൊക്കി പോകും പോലെയെന്ന് ഫസൽ ഗഫൂർ: നേതാക്കളുടെ മുഖംമുടി അഴിഞ്ഞു വീണ മാതൃഭൂമി ചാനൽ ചർച്ച നടന്നത് ഇങ്ങനെ

ആവണി ഗോപാൽ

തിരുവനന്തപുരം: കേരളക്കരയിൽ സ്വാശ്രയ മെഡിക്കൽ പ്രവേശനം എങ്ങുമെത്താതെ അരങ്ങു തർക്കുമ്പോൾ ചാനൽ ചർച്ചയിൽ നേതാക്കന്മാരുടെ കൈയാങ്കളി. ഇന്നലെ മാതൃഭൂമി ചാനലിൽ സിപിഐ(എം) നെ പ്രതിനിധീകരിച്ച് എം സ്വരാജ്, കോൺഗ്രസിൽ നിന്നും ഡീൻ കുര്യാക്കോസ്, പിന്നെ ഫസൽ ഗഫൂർ എന്നിവരായിരുന്നു സ്വാശ്രയ മെഡിക്കൽ വിഷയവുമായി ബന്ധപ്പെട്ട ചർച്ചയിൽ പങ്കെടുത്തിരുന്നത്. പരസ്പരം ചളിവാരിയെറിഞ്ഞു നേതാക്കന്മാർ മത്സരിച്ചപ്പോൾ മലയാളികൾക്ക് മനസിലായത് ചില സത്യങ്ങളാണ്.

സ്വാശ്രയ സമരം കത്തുന്നതിനിടെ, നേതാക്കളുടെ മക്കളിൽ സ്വാശ്രയ കോളജിൽ പഠിക്കുന്നവരുടെ പട്ടികയുമായി ഭരണ, പ്രതിപക്ഷ യുവജന സംഘടനകൾ രംഗത്തെത്തിയിരുന്നു. ഏതൊക്കെ കോൺഗ്രസ് നേതാക്കളുടെ മക്കളാണ് സ്വാശ്രയ മെഡിക്കൽ കോളേജിൽ പഠിക്കുന്നു എന്ന ലിസ്‌ററ് ആദ്യം പുറത്തു വിട്ടത് സിപിഐഎം നേതാക്കളായിരുന്നു. ചാനലിലൂടെയായിരുന്നു ആവർ പട്ടിക വെളിപ്പെടുത്തിയിരുന്നത്. 25 നേതാക്കളുടെ പട്ടികയായിരുന്നു സിപിഐഎം പുറത്തു വിട്ടത്. ആ സമയത്ത് തന്നെയായിരുന്നു ഭരണ പരിഷ്‌കാര കമ്മീഷനായ വി എസ് സ്വശ്രയ മെഡിക്കൽ പ്രവേശന വിഷയത്തിൽ നിരാഹാരമിരിക്കുന്ന യൂത്ത് കോൺഗ്രസ് നേതാക്കന്മാരുടെ സമരം സന്ദർശിക്കാനെത്തിയത്.

വൈകുന്നേരമാണ് കോൺഗ്രസ് നേതാക്കൾ വാർത്താ സമ്മേളനം വിളിച്ചു കൂട്ടി ഏതൊക്കെ സിപിഐ(എം) നേതാക്കളുടെ മക്കളാണ് സ്വശ്രയ കോളേജുകളിൽ പഠിച്ചത്. അല്ലെങ്കിൽ പഠിക്കുന്നത് എന്ന് വെളിപ്പെടുത്തിയത്. ഡീൻ കുര്യാക്കോസായിരുന്നു പട്ടിക അവതരിപ്പിച്ചത്. 17 നേതാക്കളുടെ പേര് വിവരങ്ങളടങ്ങുന്ന പട്ടികയായിരുന്നു അത്. അതിൽ വി.എസിന്റെ രണ്ട് ചെറുമക്കൾ, കോടിയേരിയുടെ മരുമകൾ ഉൾപെടെ ഉണ്ടായിരുന്നു.

ഈയൊരു പശ്ചാത്തലത്തിലാണ് രാത്രി മാതൃഭൂമിയിൽ ചാനൽ ചർച്ച നടക്കുന്നത്. ഹർഷനായിരുന്നു മോഡറേറ്റർ. ചർച്ചാ വിഷയം സ്വാശ്രയ പ്രവേശനം തന്നെയായിരുന്നെങ്കിലും ചർച്ച മുന്നോട്ടു പോയത് ഇരു പാർട്ടിക്കാരും പുറത്തു വിട്ട ലിസ്റ്റിൽ മാത്രമായിരുന്നു പിന്നീട് ഇവരുടെ ശ്രദ്ധ. അവതാരകന്റെ ചോദ്യങ്ങൾക്ക് മുന്നിൽ ഉരുശയ്ക്ക് ഉപ്പേരി പോലെ മറുപടി നൽകി ചർച്ചകൊഴുത്തു. കൊണ്ടും കൊടുത്തും ചർച്ച പുരോഗമിക്കുമ്പോൾ ഫസൽ ഗഫൂർ വെറുമൊരു കാഴ്ചക്കാരന്റെ റോളിലൊതുങ്ങിയോ എന്ന് സംശയം കാഴ്ചക്കാരിൽ ജനിപ്പിച്ചിരുന്നു.

സ്വരാജിന്റെ പതിവു ശൈലി ചർച്ചയിൽ ഉടനീളം നിഴലിച്ചുനിന്നിരുന്നു. ഹർഷൻ ചോദ്യം ചോദിക്കുന്നത് എം സ്വരാജിനോടാണ്.. പയറഞ്ഞാഴി എന്ന് പറഞ്ഞു പോകില്ല. തുടങ്ങിയ ഡയലോഗുകളിൽ തെളിഞ്ഞത് എംഎൽഎ യുടെ കാർക്കശ്യമായിരുന്നു. ഇരുപക്ഷത്തെയും തല്ലിയും തലോടിയും, മറുപടി പറയാൻ ആവശ്യത്തിന് സമയം നൽകിയും....ചാനൽ ചർച്ചയിൽ ഹർഷൻ മാതൃകയായി എന്നാണ് സൈബർ ലോകം വിലയിരുത്തുന്നത്.

കോൺഗ്രസ് നേതാക്കളുടെ മക്കൾ മെറിറ്റ് അടിസ്ഥാനത്തിലാണോ പ്രവേശനം നേടിയത് എന്നു ചോദിച്ചപ്പോൾ ഞങ്ങൾ റോഷനേയും ഷിബുലാലിനേയും സൃഷ്ടിച്ചിട്ടില്ല. എന്നായിരുന്നു ഡീൻ നൽകിയ മറുപടി. ഹർഷൻ ചോദ്യം ആവർത്തിച്ചു ചോദിച്ചിട്ടും മറുപടി പറയാൻ വൈകിയപ്പോൾ അരിയെത്ര എന്നു ചോദിക്കുമ്പോൾ പയറഞ്ഞാഴിയെന്നല്ല പറയേണ്ടതെന്ന് സ്വരാജ് ഡീനിനെ കളിയാക്കി. മെറിറ്റ് അട്ടിമറിക്കാതെയാണോ സിപിഐ(എം) നേതാക്കളുടെ മക്കൾ പഠിച്ചത്? ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകണം എന്നു പറഞ്ഞപ്പോൾ, മറുപടി അണാപൈ വിടാതെ പറഞ്ഞിട്ടേ പോകു എന്നായിരുന്നു പ്രതികരണം.

ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്ത കോളേജിനെയും ചെന്നിത്തലയുടെ മുഖചിത്രമച്ചടിച്ചു വരുന്ന കോളെജ് പരസ്യത്തെക്കുറിച്ചു പറഞ്ഞപ്പോൾ ഡീൻ അതിനെക്കുറിച്ചു ഒരക്ഷരം മിണ്ടിയില്ല. ഡീൻ 17 പേരുടെ കാര്യം അക്കമിട്ടു നിരത്തുമ്പോൾ ഉത്തരം പറയാതെ മോഡറേറ്ററുടെ റോളിലേക്ക് വന്ന് മറു ചോദ്യം ചോദിച്ചാണ് തടിയൂരിയത്. അവസാനം ചർച്ചയിൽ ഹപർഷനും സ്വരാജും ഡീനും പരസ്പരം പഴിചാരുന്ന സാഹചര്യത്തിലാണ് അതുവരെ മിണ്ടാതിരുന്ന ഫസൽ ഗഫൂർ പ്രതികരിക്കുന്നത്. ഇടതു-വലതും നേതാക്കളുടെ സ്വാശ്രയ ഇടപാട് കോടാമ്പക്കത്ത് ഉടുമുണ്ട് പൊക്കി പോകും പോലെയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

എന്തൊക്കെയാലും ചർച്ചയിൽ നേതാക്കളുടെ മുഖംമുടി അഴിഞ്ഞു വീഴുകതന്നെ ചെയ്തു. പരസ്പരം വാക്കുകകൾ കൊണ്ട് പോരടിക്കുമ്പോൾ രണ്ടു പേർക്കും സമയം നൽകി ചർച്ച ഒരു പരിതി വിട്ടു പോകാതെ മോഡറേറ്റുചെയ്യാൻ ഹർഷനു സാധിച്ചിട്ടുണ്ട്. ചാനൽ ചർച്ചകൾ ഇങ്ങനെ പോകും മുന്നണിയുടെ മുഖം രക്ഷിക്കാൻ നേതാക്കന്മാർ നെട്ടോട്ടമോടുകയും മുറപോലെ നടക്കും. പാർട്ടിയും നേതാക്കന്മാരും പരസ്പരം വാദപ്രതിവാദം ഉന്നയിക്കുമ്പോഴും സാധാരണക്കാരന്് ഇതൊക്കെ കൊണ്ട് എന്തു പ്രയോജനം എന്നുകൂടി നോക്കണം. കൈയുക്കുള്ളവൻ തന്നെ കാര്യക്കാരൻ എന്നു പറഞ്ഞതു പോലെ ഒന്ന് രണ്ടു ആഴ്ചകൾ കൊണ്ട് സ്വാശ്രയത്തൽ ഇരു പാർട്ടിക്കാരും തമ്മിൽ ഒരു ധരണയായാലും തെറ്റു പറയാൻ കഴിയില്ല. രാഷ്ട്രീയം അങ്ങനെ ഒക്കെ അണല്ലോ.. അല്ലേ... പിന്നെ വീണ്ടും പുതിയ വിഷയം. പുതിയ ചർച്ച. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP