Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മെലഡിയുടെ നവ്യാനുഭവവുമായ് പ്രിയഗായകൻ വിധു പ്രതാപ്; മനോഹര പ്രണയഗാനം 'മഴയിലും ചേലായ്' പുറത്തിറങ്ങി

മെലഡിയുടെ നവ്യാനുഭവവുമായ് പ്രിയഗായകൻ വിധു പ്രതാപ്; മനോഹര പ്രണയഗാനം 'മഴയിലും ചേലായ്' പുറത്തിറങ്ങി

തിരുവനന്തപുരം: മലയാളത്തിനു നിരവധി മധുരഗീതങ്ങൾ സമ്മാനിച്ച പ്രിയ ഗായകൻ വിധു പ്രതാപ് ആലപിച്ച പുതിയ ഗാനം 'മഴയിലും ചേലായ്' പുറത്തിറങ്ങി. 'ഈണത്തിൽ പാടിയ പാട്ടി'നുശേഷം ഗ്രീൻ ട്യൂൺസ് പുറത്തിറക്കുന്ന രണ്ടാമത്തെ ഗാനമാണിത്. അനിൽ രവീന്ദ്രൻ രചിച്ച ഗാനത്തിനു നവാഗതനായ ഹരിമഹേഷാണ് ഈണം പകർന്നത്.

ഗാനരംഗങ്ങളുടെ സംവിധാനം ശാലു മങ്ങാട്ട്. ഛായാഗ്രഹണം ബ്രിജേഷ് പെരിഞ്ചേരിയും രാജേഷ് മല്ലശേരിയും. എഡിറ്റിങ് അരുൺ ദാസ്. നിശ്ചലദൃശ്യങ്ങൾ ഒരുക്കിയത് സുധീഷ് കരിയം. ഗ്രാഫിക് ഡിസൈൻ വരുൺ മോഹൻ.

മഴയിലും ചേലായ പ്രണയാനുഭവങ്ങളെ സ്വതസിദ്ധമായ ആലാപനശൈലിയിലൂടെ ആസ്വാദകഹൃദയത്തിലേക്കു സന്നിവേശിപ്പിക്കാൻ വിധു പ്രതാപിനു കഴിഞ്ഞിട്ടുണ്ട്. മനോഹരമായ വരികളും അതിനൊത്ത ഈണവും ഗാനത്തെ ആകർഷകമാക്കുന്നു. ശരത് മോഹനും അഞ്ജന മേനോനുമാണ് ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്.

നല്ല പാട്ടിനെ സ്‌നേഹിക്കുന്ന ലക്ഷക്കണക്കിനു ശ്രോതാക്കൾ നെഞ്ചോടുചേർത്ത ഗാനമായിരുന്നു 'ഈണത്തിൽ'. ഉണ്ണിമേനോൻ പാടിയ ഈ ഗാനത്തിനു ലഭിച്ച സ്വീകാര്യത മഴയുടെ ചേലുള്ള പുതിയ ഗാനത്തിനും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP