Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

'ശക്തമായ കാറ്റും ഇടിയോടും കൂടിയ മഴ ഈ മാസം 21 വരെ'.. സംസ്ഥാനത്ത് കനത്ത മഴയെന്ന് റിപ്പോർട്ടു ചെയ്യുന്നതിനിടെ ചാനൽ ലേഖികയെ കാറ്റെടുത്തു! മീഡിയവൺ ചാനൽ ലേഖികയുടെ തൽസമയ റിപ്പോർട്ടിങ് കനത്ത മഴയിലും കാറ്റിലും തടസപ്പെട്ടപ്പോൾ: വീഡിയോ കാണാം..

'ശക്തമായ കാറ്റും ഇടിയോടും കൂടിയ മഴ ഈ മാസം 21 വരെ'.. സംസ്ഥാനത്ത് കനത്ത മഴയെന്ന് റിപ്പോർട്ടു ചെയ്യുന്നതിനിടെ ചാനൽ ലേഖികയെ കാറ്റെടുത്തു! മീഡിയവൺ ചാനൽ ലേഖികയുടെ തൽസമയ റിപ്പോർട്ടിങ് കനത്ത മഴയിലും കാറ്റിലും തടസപ്പെട്ടപ്പോൾ: വീഡിയോ കാണാം..

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസമായി കനത്ത മഴ തുടരുകയാണ്. ഏതാനും ദിവസങ്ങൾ കൂടി മഴ നീണ്ടു നിൽക്കും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന റിപ്പോർട്ട്. ഞായറാഴ്‌ച്ച ദിവസം രാവിലെ മുതൽ തന്നെ ചാനലുകളിൽ മഴയെ കുറിച്ചുള്ള വാർത്തകൾ വന്നു കൊണ്ടിരിക്കയാണ്. വിവിധ ജില്ലകളിൽ നിന്നുള്ള വിശദമായ റിപ്പോർട്ടുകളാണ് ചാനലുകളിൽ സംപ്രേഷണം ചെയ്യുന്നതും. ഇങ്ങനെ മഴയെ കുറിച്ചുള്ള വിവരങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനിടെ മീഡിയ വൺ ലേഖികയ്ക്കും പണി കിട്ടി..!

സംസ്ഥാനത്ത് മഴ കനക്കുന്നതിനെ കുറിച്ച് തിരുവനന്തപുരത്തു നിന്നും തത്സമയം വാർത്ത റിപ്പോർട്ട് ചെയ്ത് ചാനൽ പ്രവർത്തക കൃപ നാരായണനാണ് മഴയിലും കാറ്റിലും പെട്ട് വലയുകയായിരുന്നു. തത്സമയ വാർത്താ റിപ്പോർട്ടിംഗിനിടെയാണ് സംഭവം. ഇന്ന് രാവിലത്തെ വാർത്താ ബുള്ളറ്റിനിടെ ആയിരുന്നു സംഭവം. വാർത്ത റിപ്പോർട്ട് ചെയ്യാനായി ഒരു കൈയിൽ മൈക്കും മറുകൈയിൽ കുടയും പിടിച്ചാണ് ചാനൽ മൈക്കുമേന്തിയാണ് ലേഖിക ക്യാമറയെ അഭിമുഖീകരിച്ചത്. വാർത്ത പുരോഗമിക്കുന്നതിനിടെ മഴയും കാറ്റും കനത്തു. ഇതിനിടെയാണ് മാധ്യമപ്രവർത്തകയോടും അവതാരകൻ വിവരങ്ങൾ തേടിയത്.

ഇതോടെ മഴയെ കുറിച്ചും കാലാവസ്ഥയെ കുറിച്ചും ലേഖിക ലൈവായി വിവരിച്ചു തുടങ്ങി. ശക്തമായ കാറ്റോടു കൂടിയ മഴയാണ് പെയ്യുന്നതെന്നും. ഈ മാസം 21 വരെ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. ഇടിയോടു കൂടിയ മഴയാണ് പെയ്യുക എന്ന ലേഖിക പറഞ്ഞു തുടങ്ങിയതോടെ മഴ അപ്പോൾ തന്നെ കനക്കുകയായിരുന്നു. അതിശക്തമായ കാറ്റും മഴയും ഒപ്പമെത്തി ഇതോടെ തുറന്നു പിടിച്ച കുട കാറ്റുപിടിക്കുകയും ചെയ്തു. ഇതോടെ റിപ്പോർട്ടിങ് തടസപ്പെടുകയായിരുന്നു.

അവതാരകൻ ഇടപെട്ട് മഴ കനത്തതിനാൽ കൃപയ്ക്ക് റിപ്പോർട്ടിംഗിന്് ബുദ്ധിമുട്ടുണ്ടെന്നും അറിയിക്കുകയായിരുന്നു. മഴ കനത്ത വിവരം റിപ്പോർട്ട് ചെയ്യുന്നതിനിടെ ചാനൽ ലേഖികയെ കാറ്റെടുത്ത വീഡിയോ ചാനൽ ഫേസ്‌ബുക്കിൽ പോസ്റ്റു ചെയ്യുകയും ചെയ്തു. വീഡിയോ വാട്‌സ് ആപ്പിലും ഫേസ്‌ബുക്കിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP