Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിനിമാ പ്രവേശനത്തിന് മുമ്പുള്ള റിഹേഴ്‌സലോ? അഭിനയത്തിൽ അച്ഛന്റെ മകൾ തന്നെയെന്ന് തെളിയിച്ച് മീനാക്ഷിയുടെ ഡബ്‌സ്മാഷ്; വീഡിയോ ഏറ്റെടുത്ത് ദിലീപ് ആരാധകർ

സിനിമാ പ്രവേശനത്തിന് മുമ്പുള്ള റിഹേഴ്‌സലോ? അഭിനയത്തിൽ അച്ഛന്റെ മകൾ തന്നെയെന്ന് തെളിയിച്ച് മീനാക്ഷിയുടെ ഡബ്‌സ്മാഷ്; വീഡിയോ ഏറ്റെടുത്ത് ദിലീപ് ആരാധകർ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നീറ്റ് പരീക്ഷ എഴുതി ഫലം പ്രതീക്ഷിച്ചിരിക്കുകയാണ് ദിലീപിന്റെ മകൾ മീനാക്ഷി. ഡോക്ടറാവുകയാണ് മീനാക്ഷിയുടെ ലക്ഷ്യം. എന്നാൽ, അഭിനയത്തിലും താൻ കേമിയാണെന്ന് തെളിയിച്ചിരിക്കുകയാണ് മീനാക്ഷി. ഡബ്സ്മാഷിലാണ് മീനാക്ഷി ഒരുകൈ നോക്കിയത്. ദിലീപ് അനശ്വരമാക്കിയ കഥാപാത്രങ്ങളുടെ ഹാസ്യം തുളുമ്പുന്ന ഡയലോഗുകൾ കോർത്തിണക്കിയുള്ള മീനാക്ഷിയുടെ ഡബ്സ്മാഷ് വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്.നാദിർഷയുടെ മകൾ ഐഷ നാദിർഷായും വീഡിയോയിൽ ഉണ്ട്.

കിങ് ലിയർ, കല്യാണരാമൻ, മൈ ബോസ് എന്നീ ദിലീപ് ചിത്രങ്ങളിലെ ഡയലോഗുകൾക്കൊപ്പം ദുൽഖറിന്റെ ബാംഗ്ലൂർ ഡെയ്സിലെ ഡയലോഗും മീനാക്ഷി ചേർത്തിട്ടുണ്ട്. ഇതോടെ താരപുത്രന്മാരെപോലെ മീനാക്ഷിയും സിനിമയിലേക്ക് എത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. എന്നാൽ അടുത്തിടെ അവളുടെ ലക്ഷ്യം ഡോക്ടർ ആണെന്ന് ദിലീപ് മകളെക്കുറിച്ച് പറഞ്ഞിരുന്നു. ദിലീപും-മഞ്ജുവും പിരിഞ്ഞപ്പോഴും കേസിൽ പെട്ട് ദിലീപ് ജയിലിൽ കിടക്കേണ്ടി വന്നപ്പോഴുമെല്ലാം മകൾ മീനാക്ഷി ദിലീപിനൊപ്പം തന്നെയായിരുന്നു. ഡബ്സ്മാഷിലും മീനാക്ഷി അച്ഛനെ തന്നെ ചേർത്തുപിടിച്ചു.ഏതായാലും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP