Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

റെഡ് കാർപെറ്റിലൂടെ നടന്ന് നീങ്ങിയ മോഡലിന്റെ പാവാട അഴിഞ്ഞു വീണു; അടി വസ്ത്രമിട്ട് എന്തു ചെയ്യണമെന്നറിയാതെ ചാടിക്കളിച്ച മോഡലിന് പാവാട ഉടുപ്പിച്ച് കൊടുത്ത് കണ്ട് നിന്നയാൾ

റെഡ് കാർപെറ്റിലൂടെ നടന്ന് നീങ്ങിയ മോഡലിന്റെ പാവാട അഴിഞ്ഞു വീണു; അടി വസ്ത്രമിട്ട് എന്തു ചെയ്യണമെന്നറിയാതെ ചാടിക്കളിച്ച മോഡലിന് പാവാട ഉടുപ്പിച്ച് കൊടുത്ത് കണ്ട് നിന്നയാൾ

സീറോ സൈസ് നായികമാരുടേയും മോഡൽമാരുടേയും കാനിലെ എൻട്രി കണ്ട് കണ്ണു തള്ളി നിൽക്കുന്നവരാണ് നമ്മൾ. എന്നാൽ ഇത്തവണ കൂടി നിന്നവരിൽ ചിരി പടർത്തുകയും തന്നിലേക്ക് എല്ലാവരുടേയും ശ്രദ്ധ ആകർഷിച്ചിരിക്കുകയുമാണ് തടിച്ചിയായ ഒരു മോഡൽ. കാനിലെ റെഡ് കാർപറ്റിലൂടെ സ്‌റ്റൈലിൽ നടന്നു നീങ്ങുന്ന റഷ്യൻ മോഡലായ യൂളിയാ റെബാക്കോവയെ ആദ്യം ആരും ശ്രദ്ധിക്കുന്നില്ല.

പെട്ടെന്നാണ് ആൾക്കൂട്ടത്തിനിടയിൽ നടന്നു നീങ്ങിയ മോഡലിന്റെ പാവാട അഴിഞ്ഞു വീഴുന്നത്. പാവാട പോയതോടെ നാണിച്ചു പോയ മോഡൽ എന്തു ചെയ്യണമെന്ന് അറിയാതെ അങ്ങോട്ടും ഇങ്ങോട്ടും ചാടിക്കളിക്കുന്നും ഉണ്ട്. ഉടൻ മോഡലിന്റെ പാവാടയെ ചവിട്ടി പിടിച്ച ആൾ ഓടി വന്ന് പാവാട എടുത്ത് ഉടുപ്പിച്ച് നൽകുന്നു. ഇതോടെ അത്രയും നേരം മോഡലിനെ തിരിഞ്ഞു പോലും നോക്കാതിരുന്ന കാമറക്കണ്ണുകൾ അവർക്ക് നേരെ മിന്നുകയും ചെയ്തു.

തുണി പോയ മോഡലിന്റെ ചാടിക്കളിയും കണ്ടു നിന്നയാളുടെ പാവാട ഉടുപ്പിക്കലും കൂടി നിന്നവരിൽ ചിരി ഉളവാക്കുകയും ചെയ്യുന്നു. എന്നാൽ ഇതെല്ലാം യൂലിയയുടെ പബ്ലിസിറ്റി സ്റ്റണ്ടാണെന്നാണ് മറ്റുള്ളവർ ആരോപിക്കുന്നത്. ഇതോടെ യൂലിയയുടെ ഫേസ്‌ബുക്ക് പേജിലും കൂട്ട പൊങ്കാലയിടുകയാണ് സോഷ്യൽ മീഡിയക്കാർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP