Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഷമി വിവാദത്തിൽ പ്രതികരണം മാധ്യമപ്രവർത്തകർ ആരാഞ്ഞപ്പോൾ നിയന്ത്രണം വിട്ട് ഭാര്യ; നടുറോഡിൽ നിന്ന് കാറിൽ ആഞ്ഞടിച്ചും തെറിവിൡും രോഷം പ്രകടിപ്പിച്ചു; വീഡിയോ കാണാം

ഷമി വിവാദത്തിൽ പ്രതികരണം മാധ്യമപ്രവർത്തകർ ആരാഞ്ഞപ്പോൾ നിയന്ത്രണം വിട്ട് ഭാര്യ; നടുറോഡിൽ നിന്ന് കാറിൽ ആഞ്ഞടിച്ചും തെറിവിൡും രോഷം പ്രകടിപ്പിച്ചു; വീഡിയോ കാണാം

കൊൽക്കത്ത: ഇന്ത്യൻ പേസർ മുഹമ്മദ് ഷമിക്കെതിരായി പരസ്ത്രീ ബന്ധം ആരോപിച്ച് രംഗത്തെത്തിയ ഭാര്യ മാധ്യമപ്രവർത്തകരോടും പൊട്ടിത്തെറിച്ചു. വിവാദത്തിൽ പ്രതികരണം ആരാഞ്ഞ നെറ്റ് വർക്ക് 18ലെ മാധ്യമപ്രവർത്തകരോടാണ് അതിരോഷത്തോടെ ഹസിൻ ജഹാൻ പൊട്ടിത്തെറിച്ചത്. മാധ്യമപ്രവർത്തകർ ഷമിയെക്കുറിച്ച് ജഹാൻ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ചും കേസിന്റെ വിശദാംശങ്ങളെക്കുറിച്ചും ചോദ്യം ചോദിച്ചപ്പോഴാണ് ജഹാൻ നിയന്ത്രണം വിട്ട് പെരുമാറിയത്. നടു റോഡിൽ നിന്നാണ് ഹസിൻ തന്റെ രോഷം പ്രകടിപ്പിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

മാധ്യമപ്രവർത്തകരുടെ കാറിനു മുകളിൽ അടിക്കുന്ന ഹസിൻ ജഹാൻ സംഭവത്തെക്കുറിച്ച് രൂക്ഷമായി പ്രതികരിക്കുകയും ചെയ്യുന്നുണ്ട്. അതേസമയം ഷമിക്കെതിരായ കേസുകളിൽ പൊലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഷമിയുടെ ഫോൺ പൊലീസ് കണ്ടുകെട്ടി. ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് ശേഷം താരം യാത്ര ചെയ്തതിന്റെ മുഴുവൻ രേഖകളും ആവശ്യപ്പെട്ട് അന്വേഷണസംഘം ബി.സി.സി.ഐയ്ക്ക് കത്തയച്ചിട്ടുമുണ്ട്.

മറ്റനവധി സ്ത്രീകളുമായി സംസാരിച്ചതിന്റെയും ചാറ്റ് ചെയ്തതിന്റെയും വിവരങ്ങൾ പിടിച്ചെടുത്ത ഫോണിൽ നിന്ന് ലഭിച്ചിരുന്നെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കേസിൽ പരാതിക്കാരിയായ ഷമിയുടെ ഭാര്യയെ പൊലീസ് വിളിച്ചു വരുത്തിയിരുന്നു. ഇവരിൽ നിന്നാണ് ഷമിയുടെ ഫോൺ വാങ്ങിയത്.

അതേസമയം തന്റെ കൈയിലുള്ള ചില രേഖകൾ ഹസിൻ പൊലീസിന് കൈമാറിയതാണ് റിപ്പോർട്ടുകൾ. എന്നാൽ ഷമിക്കെതിരായ ആരോപണങ്ങൾ ഒത്തുതീർക്കാനുള്ള ശ്രമത്തിലാണ് ഷമിയുടെ കുടുംബം. ഉത്തർപ്രദേശിൽ നിന്നെത്തിയ ഷമിയുടെ കുടുംബാംഗങ്ങൾ ഹസിൻ ജഹാന്റെ അഭിഭാഷകനുമായി സംസാരിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP