Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വയനാട്ടിലെ രണ്ടായിരം ഊരുകളിൽ ദുരിതബാധിതർക്ക് സഹായമെത്തിക്കും; മഹാപ്രളയത്തിൽ നിന്ന് പാഠങ്ങൾ പഠിച്ച് കേരളം കൂടുതൽ കരുത്താർജ്ജിക്കും; ആ മഹാവിപ്ലവത്തിന്റെ സമരമുഖത്ത് താനും ഒപ്പം ചേരാമെന്ന് മോഹൻലാൽ

വയനാട്ടിലെ രണ്ടായിരം ഊരുകളിൽ ദുരിതബാധിതർക്ക് സഹായമെത്തിക്കും; മഹാപ്രളയത്തിൽ നിന്ന് പാഠങ്ങൾ പഠിച്ച് കേരളം കൂടുതൽ കരുത്താർജ്ജിക്കും; ആ മഹാവിപ്ലവത്തിന്റെ സമരമുഖത്ത് താനും ഒപ്പം ചേരാമെന്ന് മോഹൻലാൽ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മഹാപ്രളയത്തിൽ നിന്ന് പാഠങ്ങൾ പഠിച്ച് കേരളം കൂടുതൽ കരുത്താർജ്ജിക്കുമെന്ന് മോഹൻലാൽ. ആ മഹാവിപ്ലവത്തിന്റെ സമരമുഖത്താണ് നമ്മളെന്നും, പോരാട്ടത്തിൽ താനും ഒപ്പം ചേരാമെന്നും 'ഫേസ്‌ബുക്ക് വിഡിയോയിൽ അദ്ദേഹം പറഞ്ഞു. ഈ പ്രവർത്തനങ്ങളെല്ലാം വില മതിക്കാനാകാത്തതാണ്. ഇതിനു പിന്നിൽ പ്രവർത്തിച്ചവർക്ക് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നുതന്റെ മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വയനാട്ടിലെ ഉൾപ്രദേശങ്ങളിലെ ദുരിതബാധിതർക്ക് ഫൗണ്ടേഷന്റെ സന്നദ്ധ പ്രവർത്തകർ എത്തിക്കും. ആദ്യഘട്ടത്തിൽ വയനാട്ടിലെ രണ്ടായിരത്തോളം ഊരുകളിൽ എത്തിച്ചേരാനാണ് ശ്രമം. ഒരു കുടുംബത്തിന് ഒരാഴ്‌ച്ചകാലത്തേക്കുള്ള സാധനങ്ങളാണ് വിതരണം ചെയ്യുന്നത്.

ദുരിതബാധിത പ്രദേശങ്ങളിൽ അഹോരാത്രം ആശ്വാസമെത്തിക്കുകയും, 15 ലക്ഷത്തോളം രൂപയുടെ സഹായസഹകരണങ്ങൾ എത്തിക്കുകയും ചെയ്ത മോഹൻലാൽ ഫാൻസ് അസോസിയേഷൻ പ്രവർത്തകർക്കും അദ്ദേഹം നന്ദി പറഞ്ഞു.

'മനുഷ്യനെ പ്രകൃതിയെ സ്‌നേഹിച്ചുകൊണ്ട് അല്പം കൂടി കാരുണ്യത്തോടെ ജീവിക്കാൻ ഈ പ്രളയം നമ്മെ പഠിപ്പിച്ചു. കുറച്ചുകൂടി നല്ല മനുഷ്യരായി ജീവിക്കാനും ഇനി നമുക്ക് കഴിയും. പ്രളയം പുഴയിൽ നിന്ന് പുറത്തിട്ട മാലിന്യം വീണ്ടും ആ പുഴയിലേക്ക് തന്നെ തള്ളുന്നത് കണ്ടപ്പോൾ അരുത് എന്നുപറയാൻ ആയിരം നാവുകൾ ഉയർന്നില്ലേ. നോമ്പ് നോറ്റ മുസ്ലിം സഹോദരന്മാർ പ്രളയം മുക്കിയ ക്ഷേത്രങ്ങൽ കഴുകി വൃത്തിയാക്കുന്നത് നാം കണ്ടില്ലേ. വിശന്ന നായ്ക്കുട്ടിക്ക് കുപ്പിപ്പാൽ കൊടുക്കുന്ന സ്‌നേഹം. ഈ പ്രളയം നമ്മെ മാറ്റി തീർത്തത് ഇതിനൊക്കെയാണ്. എനിക്ക് നല്ല ഉറപ്പുണ്ട് ..നമ്മുടെ നാട് കൂടുതൽ കരുത്താർജ്ജിക്കാൻ പോകുകയാണ്. ആ മഹാവിപ്ലവത്തിന്റെ സമരമുഖത്താണ് നാം. പൊരുതുക. ഒപ്പം ചേരാം ഞാനും,' മോഹൻലാൽ മൂന്ന് വീഡിയോകളിലായി പറഞ്ഞു. ഡൂ ഫോർ കേരള എന്ന ഹാഷ്ടാഗിലാണ് വീഡിയോകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP