Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രളയത്തിൽ മുങ്ങിയ കേരളത്തെ വീണ്ടെടുക്കാൻ ടെറിറ്റോറിയൽ ആർമി നടത്തിയത് സ്തുത്യർഹമായ സേവനം; മാതൃരാജ്യത്തെ സേവിക്കാൻ ടിഎ യുവാക്കൾക്ക് നൽകുന്നത് മികച്ച അവസരം; 69 ാം വാർഷിക ദിനത്തിന് മുന്നോടിയായി ആശംസകൾ നേർന്ന് ലഫ്.കേണൽ മോഹൻലാൽ

പ്രളയത്തിൽ മുങ്ങിയ കേരളത്തെ വീണ്ടെടുക്കാൻ ടെറിറ്റോറിയൽ ആർമി നടത്തിയത് സ്തുത്യർഹമായ സേവനം; മാതൃരാജ്യത്തെ സേവിക്കാൻ ടിഎ യുവാക്കൾക്ക് നൽകുന്നത് മികച്ച അവസരം; 69 ാം വാർഷിക ദിനത്തിന് മുന്നോടിയായി ആശംസകൾ നേർന്ന് ലഫ്.കേണൽ മോഹൻലാൽ

രഞ്ജിത്ത് ബാബു

കണ്ണൂർ: ടെറിട്ടോറിയൽ ആർമിയുടെ 69 ാം വാർഷികദിനത്തിൽ മോഹൻലാലിന്റെ ആശംസ. കണ്ണൂർ ആസ്ഥാനമായ 122 ടെറിട്ടോറിയൽ ആർമിയുടെ ലെഫ്: കൂടിയായ മോഹൻലാൽ സേനയിലെ മുഴുവൻ ജവാന്മാർക്കും തന്റെ സന്ദേശത്തിൽ ആശംസകളർപ്പിച്ചു. 1949 ലാണ് കണ്ണൂർ ടെറിട്ടോറിയൽ ആർമി സ്ഥാപിതമായത്. 'വീരദ്രാവിഡ കുത്തടാ കൊല്ലടാ ' എന്ന മുദ്രാവാക്യമാണ് കണ്ണൂർ പ്രാദേശിക സേനയെ നയിക്കുന്നത്. കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലുണ്ടായ പ്രകൃതി ദുരന്തങ്ങളിലും അപകടങ്ങളിലും മികച്ച സേവനം നടത്തിയതിന് നിരവധി പുരസ്‌ക്കാരങ്ങൾ ഈ സേനക്ക് ലഭിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ അയ്യം കുന്ന് ഉരുൾപൊട്ടലിൽ വീടുകളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തിയും പാലങ്ങളെ സംരക്ഷിച്ചും നാട്ടുകാരുടെ പ്രീതി നേടിയിരുന്നു. സേനയിലെ 200 പേർ ജമ്മു കാശ്മീരിലെ അതിർത്തിയിൽ സേവനമനുഷ്ടിക്കുന്നുണ്ട്. ജമ്മുവിലും ടെറിട്ടോറിയൽ ആർമിയുടെ 69 ാം വാർഷിക ദിനം സമുചിതമായി ആചരിക്കുന്നുണ്ട്. കണ്ണൂരിൽ ജവാന്മാരുടെ കുടുംബാംഗങ്ങളടക്കം നാളെ ഒത്തു ചേരുന്നുണ്ട്. മോഹൻലാലിന്റെ സന്ദേശത്തിന്റെ പൂർണ്ണവിവരം ഇങ്ങിനെ.

'ജയ്ഹിന്ദ്...ഞാൻ ലഫ്റ്റനന്റ് കേണൽ മോഹൻലാൽ 122 ഇൻഫന്ററി ബറ്റാലിയൻ ടെറിറ്റോറിയൽ ആർമിയുടെ വാർഷികദിനത്തിൽ ആശംസകൾ നേരും. മറ്റുജോലികൾ നോക്കുമ്പോൾ തന്നെ യുവാക്കൾക്ക മാതൃരാജ്യത്തെ സേവിക്കാൻ രാജ്യത്തെ യുവാക്കൾക്ക് മികച്ച അവസരമാണ് ഇന്ത്യൻ സേനയുടെ അവിഭാജ്യഘടകമായ ടെറിറ്റോറിയൽ ആർമി നൽകുന്നത്. അതിർത്തിയിലും മറ്റുസ്ഥലങ്ങളിലും മികച്ച സേവനമാണ് ടിഎ കാഴ്ച വയ്ക്കുന്നത്. പ്രളയത്തിൽ മുങ്ങിയ കേരളത്തെ വീണ്ടെടുക്കാൻ നടത്തിയ ശ്രമം സ്തുത്യർഹമാണ്. ടെറിറ്റോറിയൽ ആർമിദിനത്തിൽ സംഘടിപ്പിക്കുന്ന മാരത്തൺ സൈന്യത്തിലെ അത്‌ലറ്റിക്‌സിനെ പ്രോൽസാഹിപ്പിക്കുന്നതിനും പൗരന്മാർക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനും ഉതകും. എല്ലാ ആശംസകളും നേരുന്നു.'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP