Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മനുഷ്യകുലത്തെ മുഴുവൻ നാണിപ്പിക്കുന്ന മൃഗസ്‌നേഹത്തിന്റെ വീഡിയോ പുറത്ത്; ഷോക്കേറ്റ കുരങ്ങിന് ശ്വാസം കൊടുത്തും വെള്ളം തളിച്ചും മറ്റൊരു കുരങ്ങൻ രക്ഷിച്ചത് കാൺപുർ സ്റ്റേഷനിൽ

മനുഷ്യകുലത്തെ മുഴുവൻ നാണിപ്പിക്കുന്ന മൃഗസ്‌നേഹത്തിന്റെ വീഡിയോ പുറത്ത്; ഷോക്കേറ്റ കുരങ്ങിന് ശ്വാസം കൊടുത്തും വെള്ളം തളിച്ചും മറ്റൊരു കുരങ്ങൻ രക്ഷിച്ചത് കാൺപുർ സ്റ്റേഷനിൽ

നുഷ്യത്വമില്ലാത്ത കാര്യങ്ങളെയൊക്കെ മൃഗീയമെന്ന് വിശേഷിപ്പ് സമാധാനിക്കുന്നവരാണ് നമ്മൾ. എന്നാൽ, മൃഗങ്ങൾ അത്ര കണ്ണിൽച്ചോരയില്ലാത്ത വർഗമാണെന്ന് ഈ കാഴ്ചകൾ തെളിയിക്കുന്നു. റെയിൽവേ സ്‌റ്റേഷനിൽ ഷോക്കേറ്റ് അബോധാവസ്ഥയിലായ കുരങ്ങനെ മറ്റൊരു കുരങ്ങൻ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന കാഴ്ച, പിഞ്ചുകുട്ടികൾക്കുനേരെ തോക്കുചൂണ്ടുന്ന മനുഷ്യകുലത്തെയാകെ നാണിപ്പിക്കും.

കാൺപുർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ഹൈടെൻഷൻ ഇലക്ട്രിക് പോസ്റ്റിൽ കയറിയ കുരങ്ങ് ഷോക്കേറ്റ് നിലത്തേയ്ക്ക് വീഴുകയായിരുന്നു. പാളത്തിനരികിൽ വീണ കുരങ്ങ് തീവണ്ടിക്കടിയിൽപ്പെടും എന്ന് എല്ലാവരും കരുതിയെങ്കിലും, അതിനെ മരണത്തിന് വിട്ടുകൊടുക്കാൻ സഹജീവി ഒരുക്കമായിരുന്നില്ല. ഓടിയെത്തിയ വലിയൊരു കുരങ്ങ് അബോധാവസ്ഥയിൽ കിടന്ന കുരങ്ങിനെ പാളത്തിനരികിൽനിന്ന് മാറ്റി. ശക്തമായി ഉലച്ചും അരികിലുള്ള ഓടയിലെ വെള്ളത്തിൽ മുക്കിയും കഴുത്തിൽ കടിച്ചും മുഖത്ത് ഊതിയും അത് തന്റെ കൂട്ടുകാരന്റെ ജീവൻ രക്ഷിച്ചു.

തന്റെ പ്രഥമശുശ്രൂഷകൾ കൊണ്ടൊന്നും കുരങ്ങിന് ബോധം വീണ്ടുകിട്ടാതായതോടെയാണ് അതിനെ വെള്ളത്തിൽ മുക്കി ഉണർത്താനുള്ള ശ്രമം മറ്റേ കുരങ്ങ് നടത്തിയത്. 20 മിനിറ്റോളം നീണ്ട ശ്രമത്തിനൊടുവിൽ, ഷോക്കേറ്റ കുരങ്ങ് മെല്ലെ കണ്ണുതുറന്നു. അതിനെ വലിച്ചിഴച്ച് കൂടുതൽ സുരക്ഷിതമായ ഒരു സ്ഥലത്തേയ്ക്ക് മാറ്റിയിരുത്തിയശേഷമാണ് 'രക്ഷാപ്രവർത്തകൻ' സംഭവസ്ഥലത്തുനിന്ന് പോയത്.

ഒട്ടേറെ മനുഷ്യർ കാഴ്ചക്കാരായി നോക്കിനിൽക്കുമ്പോഴാണ് ഈ അത്ഭുത പ്രവർത്തി അരങ്ങേറിയത്. ദൃക്‌സാക്ഷികൾ ഈ അത്ഭുത കാഴ്ച മൊബൈൽ ഫോണിൽ പകർത്തി ചാരിതാർഥ്യമണിഞ്ഞു. ഷോക്കേറ്റ കുരങ്ങ് ബോധത്തിലേക്ക് തിരിച്ചുവന്നപ്പോൾ, രക്ഷാപ്രവർത്തനത്തെ കൈയടികളോടെ അഭിനന്ദിക്കാനും കാഴ്ചക്കാർ തയ്യാറായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP