Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കടലിലും കാട്ടിലും നാം അറിയാത്ത എന്തെല്ലാം കാഴ്ചകൾ ബാക്കി; കൂറ്റൻ പല്ലി മുയലിനെ ജീവനോടെ വിഴുങ്ങുന്ന വീഡിയോ പുറത്ത്

കടലിലും കാട്ടിലും നാം അറിയാത്ത എന്തെല്ലാം കാഴ്ചകൾ ബാക്കി; കൂറ്റൻ പല്ലി മുയലിനെ ജീവനോടെ വിഴുങ്ങുന്ന വീഡിയോ പുറത്ത്

രു പല്ലി മുയലിലെ വിഴുങ്ങി എന്നു കേൾക്കുമ്പോൾ നാം അന്തം വിട്ടേക്കാം. ഇരപിടിക്കുന്ന ജീവികളുടെ നാം ഇനിയും കാണാത്ത അപൂർവ്വ പ്രകൃതി കാഴ്ചയിലേക്ക് വാതിൽ തുറക്കുന്ന ഈ വീഡിയോ കണ്ടു നോക്കൂ. ഓസ്‌ട്രേലിയയിലാണു സംഭവം. ഗോണ വിഭാഗത്തിൽപ്പെട്ട ഭീമൻ പല്ലിയാണ് മുയലിനെ ജീവനോടെ പിടികൂടി വിഴുങ്ങിയത്. മരത്തിന്റെ ഒരു നാട്ടുകാലിനു മുകളിൽ അഭയം തേടിയ മുയലിനെ രണ്ടു മീറ്ററോളം നീളമുള്ള പല്ലിയാണ് ഒരു മിനുട്ടിനുള്ളിൽ അകത്താക്കിയത്. മുയൽ വായിൽ നിന്നും കുതറിപ്പോകാതിരിക്കാൻ പല്ലി പരമാവധി ശ്രമം നടത്തുന്നുണ്ട്. വലിയ ഇരകളെ കിട്ടിയാൽ വിഴുങ്ങാൻ പാകത്തിൽ കീഴ്താടി വികസിപ്പിക്കാൻ കഴിവുള്ള ജീവികളാണ് ഗോണ വിഭാഗത്തിൽപ്പെട്ട കൂറ്റൻ പല്ലികൾ.

തങ്ങളുടെ ഭക്ഷണ കാര്യത്തിൽ തെരഞ്ഞെടുപ്പുകളൊന്നുമില്ലാത്ത ജീവികളാണ് ഇവ. ഷഡ്പദങ്ങൾ മുതൽ പക്ഷികളും അവയുടെ മുട്ടകളും പൂച്ച, എലി തുടങ്ങിയ സസ്തനികളെ വരെ ഇവ ഭക്ഷിക്കും. ചത്ത മൃഗങ്ങളുടെ അവശിഷ്ടങ്ങളുടെ രൂക്ഷ ഗന്ധം ഇവയെ ആകർഷിക്കുമത്രെ. ഈ അവശിഷ്ടങ്ങളും ഇവരുടെ ഇഷ്ടവിഭമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP