Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അപകടത്തിൽപ്പെട്ടാൽ അമ്മ ഒരിക്കലും മക്കളെ ഉപേക്ഷിക്കില്ല; കിണറ്റിൽ വീണ ആനക്കുട്ടിയെ രക്ഷിക്കാൻ ഒരു രാത്രി മുഴുവൻ കഷ്ടപ്പെട്ട ആനയുടെ വീഡിയോ വൈറലായി

അപകടത്തിൽപ്പെട്ടാൽ അമ്മ ഒരിക്കലും മക്കളെ ഉപേക്ഷിക്കില്ല; കിണറ്റിൽ വീണ ആനക്കുട്ടിയെ രക്ഷിക്കാൻ ഒരു രാത്രി മുഴുവൻ കഷ്ടപ്പെട്ട ആനയുടെ വീഡിയോ വൈറലായി

മാതൃസ്‌നേഹം മനുഷ്യർക്കുമാത്രം അവകാശപ്പെട്ടതല്ല. ലോകത്തെ സർവ ജീവിവർഗങ്ങളിലും അത് പ്രകടമാണ്. കിണറ്റിലെ ചെളിയിലേക്ക് വീണുപോയ ആനക്കുട്ടിയെ രക്ഷിക്കാൻ അതിന്റെ തള്ളയാന ശ്രമിക്കുന്ന വീഡിയോ ആ മാതൃസ്‌നേഹമാണ് പകർത്തിയത്. 11 മണിക്കൂറോളം കുട്ടിയാനയുടെ സമീപത്തുനിന്ന തള്ളയാന കുട്ടിയെ കിണറ്റിൽനിന്ന് വലിച്ചുകയറ്റാൻ ശ്രമിച്ചുകൊണ്ടിരുന്നു. ഝാർഖണ്ഡിലെ ഛത്ര ജില്ലയിലെ ഉൾനാടൻ ഗ്രാമത്തിലാണ് സംഭവം.

കിണറ്റിലെ ചെളിയിലേക്ക് പൂണ്ടുപോകാതിരിക്കാൻ ആദ്യം തുമ്പിക്കൈകൊണ്ടും പിന്നീട് കാലുകൊണ്ടും കുട്ടിയെ തടഞ്ഞുനിർത്തിയ ആനയുടെ ശ്രമം ഇടയ്ക്ക് അപകടമാവുകയും ചെയ്തു. കിണറ്റിൻകരയിൽനിന്ന് കൂടുതൽ ചെളിയും മണ്ണും വീണ്ടും കിണറ്റിലേക്ക് വീണു. ഇതോടെ കുഞ്ഞ് കൂടുതൽ അപകടാവസ്ഥയിലായി. രാത്രി ഒമ്പതുമണിയോടെയാണ് കുട്ടിയാന കിണറ്റിൽ വീണത്. രാവിലെ എട്ടുമണിയോടെ അതിനെ രക്ഷിക്കുംവരെ തള്ളയാന അരികിൽത്തന്നെ നിന്നു.

തള്ളയാനയുടെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാർ ആദ്യം ഭയന്ന് മാറിനിന്നെങ്കിലും പിന്നീട് തള്ളയാനയെ വിരട്ടി കിണറ്റിനരികിൽനിന്ന് മാറ്റുകയും കൂടുതൽ മണ്ണിടിയാതെ നോക്കി. തള്ളയാനയ്ക്ക് ഏതാനും വാഴകൾ വെട്ടിക്കൊടുത്തു. ജനങ്ങൾ സംഘടിച്ച് ചെളിയും മണ്ണും നീക്കം ചെയ്ത് ആനക്കുട്ടിയെ കൂടുതൽ സ്വതന്തമാക്കി. ഈ സമയം അകിലേക്ക് വന്ന തള്ളയാന തന്റെ തുമ്പിക്കൈ ഉപയോഗിച്ച് ആനക്കുട്ടിയെ വാരിപ്പിടിക്കുകയും വലിച്ച് കയറ്റുകയും ചെയ്തു. പിന്നീട് ഇരുവരും തുമ്പിക്കൈ ഉരുമ്മി സ്‌നേഹത്തോടെ കാട്ടിലേക്ക് മടങ്ങുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP