Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഓടുന്ന കാറിൽ യുവതിയുടെ സുഖപ്രസവം; വേദനകൊണ്ട് കരയുമ്പോൾ ഇപ്പോൾ നിർത്താമെന്ന് പറഞ്ഞ് കാറോടിച്ച് ഭർത്താവ്; 25-ാം വയസ്സിൽ അഞ്ചാമതും പ്രസവിച്ച യുവതിയുടെ വീഡിയോ വൈറലായപ്പോൾ

ഓടുന്ന കാറിൽ യുവതിയുടെ സുഖപ്രസവം; വേദനകൊണ്ട് കരയുമ്പോൾ ഇപ്പോൾ നിർത്താമെന്ന് പറഞ്ഞ് കാറോടിച്ച് ഭർത്താവ്; 25-ാം വയസ്സിൽ അഞ്ചാമതും പ്രസവിച്ച യുവതിയുടെ വീഡിയോ വൈറലായപ്പോൾ

ടുന്ന കാറിൽ യുവതിക്ക് സുഖപ്രസവം. അതും പ്രസവവേനദയെടുത്തുള്ള അമ്മയുടെ കരച്ചിൽകണ്ട് നടുങ്ങിയ നാലുമക്കൾക്ക് മുന്നിൽ. അമേരിക്കയിലെ ടെക്‌സസിലാണ് 25-കാരിയായ അലക്‌സിസ് സ്വിന്നി കാറിനുള്ളിൽ പ്രസവിച്ചത്. അഞ്ചാമത്തെ പ്രസവമായിരുന്നു അലക്‌സിസിന്റേത്. പൂർണഗർഭിണിയായ അലക്‌സിസുമായി ഭർത്താവ് ഡൊമിനിക്ക് ആശുപത്രിയിലേക്ക് പാഞ്ഞെങ്കിലും അവിടെയെത്തുംമുമ്പേ പ്രസവം നടന്നു.

പ്രസവവേദന കലശലായതോടെ അലക്‌സിസ് കാറിന്റെ സീറ്റിൽ മുട്ടുകുത്തി നിന്നു. ഒരു രണ്ടുമിനിറ്റുകൂടി പിടിച്ചുനിൽക്കാൻ ഡൊമിനിക്ക് അഭ്യർത്ഥിച്ചെങ്കിലും അത് നടന്നില്ല. തന്നെ സഹായിക്കാൻ അലക്‌സിസ് ഭർത്താവിനോട് ആവശ്യപ്പെടുന്നതും വീഡിയോയിൽ വ്യക്തമായി കേൾക്കാം. കാറോടിക്കുന്നതിനിടെ ഭാര്യയുടെ പ്രസവം ലൈവായി ഷൂട്ട് ചെയ്യാനും ഡൊമിനിക്ക് മറന്നില്ല.

പിടിച്ചുനിൽക്കാൻ ഡൊമിനിക്ക് ആവശ്യപ്പെടുന്നതിനിടെ തനിക്കതിന് സാധിക്കുന്നില്ലെന്ന് അലക്‌സിസ് വിളിച്ചുപറഞ്ഞു. ശ്വാസം നിലച്ചുപോകുമെന്ന് കരുതിയ നിമിഷങ്ങളായിരുന്നു അതെന്ന് അലക്‌സിസ് പിന്നീട് പറഞ്ഞു. എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയായിരുന്നെങ്കിലും പിന്നീട് രണ്ടും കൽപിച്ച് വയറിലമർത്തി കുഞ്ഞിനെ പുറത്തേക്ക് തള്ളുകയാണ് താൻ ചെയ്തതെന്നും അലക്‌സിസ് പറഞ്ഞു.

എന്താണ് സംഭവിക്കുന്നതെന്നറിയാതെ പകച്ചുനിൽക്കുകയയായിരുന്നു ഇവരുടെ മറ്റുകുഞ്ഞുങ്ങൾ. ഒടുവിൽ കുഞ്ഞുവാവയെ കണ്ടതോടെ അമ്പരപ്പ് ആഹ്ലാദമായി മാറി. ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും സഹായമില്ലാതെ സ്വയം പ്രസവിച്ചതിന്റെ വീഡിയോയും വിവരണവും കുടുംബത്തിന്റെ ഇൻസ്റ്റഗ്രാം പേജിൽ അലക്‌സിസ് തന്നെയാണ് പോസ്റ്റ് ചെയ്തത്.

കാറിനുള്ളിൽ സുഖമായി പ്രസവിക്കാൻ തന്നെ പ്രാപ്തയാക്കിയത് ദൈവമാണെന്ന് അലക്‌സിസ് പറഞ്ഞു. മറ്റാരുടെയും ഇടപെടലില്ലാതെ പ്രസവിക്കുകയെന്നത് തന്റെയൊരു ആഗ്രഹമായിരുന്നു. അത് ദൈവം സാധിച്ചുതന്നത് ഈ രീതിയിലാണെന്ന് മാത്രം. മറ്റു നാല് പ്രസവങ്ങളെക്കാളും അവിസ്മരണീയമായ അനുഭവമായി ഇതുമാറിയെന്നും അലക്‌സിസ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP