Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വൈൻ നിർമ്മാണ ഫാക്ടറിയിൽ നുഴഞ്ഞു കയറിയ ആനക്കൂട്ടം കുടിച്ച് തീർത്തത് ഉണ്ടാക്കി വച്ചത്രയും മദ്യം; നാലുകാലിൽ നിൽക്കാൻ വയ്യാതെ ആനക്കൂട്ടം മറിഞ്ഞ് വീഴുന്ന ദൃശ്യങ്ങൾ വൈറൽ; ആനകൾ കള്ളടിച്ച് പൂസായാൽ എന്ത് സംഭവിക്കുമെന്നറിയാൻ ഈ വീഡിയോ കാണുക

വൈൻ നിർമ്മാണ ഫാക്ടറിയിൽ നുഴഞ്ഞു കയറിയ ആനക്കൂട്ടം കുടിച്ച് തീർത്തത് ഉണ്ടാക്കി വച്ചത്രയും മദ്യം; നാലുകാലിൽ നിൽക്കാൻ വയ്യാതെ ആനക്കൂട്ടം മറിഞ്ഞ് വീഴുന്ന ദൃശ്യങ്ങൾ വൈറൽ; ആനകൾ കള്ളടിച്ച് പൂസായാൽ എന്ത് സംഭവിക്കുമെന്നറിയാൻ ഈ വീഡിയോ കാണുക

സ്വന്തം ലേഖകൻ

നുഷ്യർ മദ്യം അധികമായി കഴിച്ചാൽ കാട്ടിക്കൂട്ടുന്ന വിക്രിയകൾ മിക്കവർക്കും സുപരിചിതമാണ്. എന്നാൽ ആനകൾ കള്ളുകുടിച്ചാൽ എന്തായിരിക്കും സ്ഥിതിയെന്നറിയാമോ...? സൗത്ത് വെസ്റ്റേൺ ചൈനയിലെ യുന്നാനിൽ നിന്നാണ് ഇതിനുള്ള ഉത്തരമെന്നോണം ആനകളുടെ മദ്യോത്സവത്തിന്റെ വീഡിയോ എത്തിയിരിക്കുന്നത്. ഇവിടുത്തെ ഗ്രാമത്തിലെ വൈൻ നിർമ്മാണ ഫാക്ടറിയിൽ നുഴഞ്ഞ് കയറിയ ആനകൾ അവിടെ ഉണ്ടാക്കി വച്ച മദ്യമത്രയും കുടിക്കുകയും കടുത്ത ലഹരിയിലാവുകയുമായിരുന്നു. തുടർന്ന് നാലുകാലിൽ നിൽക്കാൻ വയ്യാത്ത ആനക്കൂട്ടം മറിഞ്ഞ് വീഴുന്ന ഭീതിദമായ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

ഇവ ചുരുങ്ങിയ സമയത്തിനുള്ളിലാണ് വൈറലായിരിക്കുന്നത്. ആനകൾ കള്ളടിച്ച് പൂസായാൽ എന്താണ് സംഭവിക്കുകയെന്നത് വെളിപ്പെടുത്തുന്ന വീഡിയോയാണിത്.യുനാൻ ഗ്രാമത്തിലുള്ളവരാണ് കൗതുകകരമായ ഈ വിഡിയോ പകർത്തിയിരിക്കുന്നത്. വൈൻ ഫാക്ടറിയിൽ ആക്രമിച്ച് കയറിയ ആനകൾ 30 ലിറ്ററോളം വൈൻ കുടിച്ച് തീർത്തെന്നാണിവർ സാക്ഷ്യപ്പെടുത്തുന്നത്. ഇതിൽ കടുത്ത മദ്യലഹരി ബാധിച്ച രണ്ടാനകൾ ബോധം കെട്ടുറങ്ങുന്ന ചിത്രങ്ങൾ വെയ്ബോയിൽ ഷെയർ ചെയ്തിട്ടുണ്ട്. ട്വിറ്ററിൽ ഈ ചിത്രങ്ങൾക്ക് ചുരുങ്ങിയ സമയത്തിനുള്ളിൽ 1,40,000 ലൈക്കുകളാണ് ലഭിച്ചത്.

ഗ്രാമത്തിലെ ഗ്രെയിൻ ആൽക്കഹോൾ സ്റ്റോർ ആക്രമിച്ച് കീഴടക്കിയ 14 ആനകളും നന്നായി കിറുങ്ങിയെന്നാണ് ഗ്രാമീണർ വെളിപ്പെടുത്തുന്നത്.തുടർന്ന് സമീപത്തെ ചായത്തോട്ടത്തിലേക്ക് കടന്ന് കയറിയായിരുന്നു ഇവയുടെ വിളയാട്ടം. കഴിഞ്ഞ സമ്മറിലാണീ സംഭവം നടന്നതെന്നാണ് ഈ ഫോട്ടോകൾ കണ്ട യുനാനിലെ ഒഫീഷ്യലുകൾ പ്രതികരിച്ചിരിക്കുന്നത്. മദ്യലഹരിയിൽ പരസ്പരം അടികൂടുകയും പരസ്പരം ശരീരങ്ങളിലേക്ക് ചാഞ്ഞ് വിശ്രമിക്കുകയും ചെയ്യുന്ന ഇവയുടെ വീഡിയോയും ചിത്രങ്ങളും ഏറെ ശ്രദ്ധ നേടുന്നുണ്ട്.

എന്നാൽ ഇത് ചൈനയിൽ നടന്ന സംഭവമേ അല്ലെന്ന വിധത്തിലാണ് മെൻഗായ് ഫോറസ്ട്രി ആൻഡ് ഗ്രാസ്ലാൻഡ് അഡ്‌മിനിസ്ട്രേഷന്റെ ഡെപ്യൂട്ടി ഡയറക്ടറായ ലോംഗ് യുൻഹായ് പ്രതികരിച്ചിരിക്കുന്നത്. എന്നാൽ ധാന്യപ്പുര ആക്രമിച്ച ഈ ആനകൾ വൈനുണ്ടാക്കുന്ന പാത്രങ്ങളും സോളാർ പാനലുകളും നശിപ്പിച്ചുവെന്നാണ് ഗ്രാമീണരായ ലി യുൻകോംഗും വാൻഗ് സിയാൻഗ്ഡോൻഗും സാക്ഷ്യപ്പെടുത്തുന്നത്. എന്നാൽ ആക്രമണത്തിൽ ആർക്കും പരുക്കേറ്റില്ലെന്നും അവർ വെളിപ്പെടുത്തുന്നു.

കഴിഞ്ഞ വർഷം ജൂലൈ 15നാണീ സംഭവം നടന്നതെന്നാണ് ജിയാൻഗ്ചെൻഗ് ഹാനിയിലെയും യി ഓട്ടോണമസ് കൗണ്ടിയിലെയും ഫോറസ്ട്രി അധികൃതർ വെളിപ്പെടുത്തുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP