Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വെള്ളക്കാർ തിങ്ങി പാർക്കുന്നിടത്ത് ജോഗിംഗിന് ഇറങ്ങിയ കറുത്ത വർഗ്ഗക്കാരനായ യുവാവിനെ വെടിവച്ച് കൊന്നു രണ്ട് വംശീയ വെറിയന്മാർ; കള്ളനെന്ന് കരുതി ചെയ്തെന്ന ന്യായം പറഞ്ഞ് കൊലപാതക കുറ്റം ഒഴിവാക്കാൻ ശ്രമം; ഈ അത്യാധുനിക കാലത്തും അമേരിക്ക എങ്ങനെയാണെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുമ്പോൾ

വെള്ളക്കാർ തിങ്ങി പാർക്കുന്നിടത്ത് ജോഗിംഗിന് ഇറങ്ങിയ കറുത്ത വർഗ്ഗക്കാരനായ യുവാവിനെ വെടിവച്ച് കൊന്നു രണ്ട് വംശീയ വെറിയന്മാർ; കള്ളനെന്ന് കരുതി ചെയ്തെന്ന ന്യായം പറഞ്ഞ് കൊലപാതക കുറ്റം ഒഴിവാക്കാൻ ശ്രമം; ഈ അത്യാധുനിക കാലത്തും അമേരിക്ക എങ്ങനെയാണെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ലോകത്തെ മനുഷ്യാവകാശങ്ങൾ പഠിപ്പിക്കാൻ ഒരായിരം സംഘടനകളാണ് അമേരിക്കയിലുള്ളത്. വികസ്വര രാജ്യങ്ങളിൽ നടക്കുന്ന ചെറിയ ചെറിയ പ്രശ്നങ്ങൾ പോലും അന്താരാഷ്ട്ര തലത്തിൽ ചർച്ചയാക്കി, തങ്ങളുടെ സാമൂഹിക പ്രതിബദ്ധത തെളിയിക്കുവാൻ എപ്പോഴുമ്നിവർ ഔത്സ്യൂക്യം കാണിക്കാറുമുണ്ട്. ബാലവേലയുടെ പേരിൽ ഇന്ത്യയിൽ നിന്നുള്ള ഉല്പന്നങ്ങൾ ബഹിഷ്‌കരിക്കാനും, വർഗ്ഗീയ കലാപങ്ങളുടെ പേരിൽ സംഘടനകൾ നിരോധിക്കുവാനുമൊക്കെ അലറിവിളിക്കുന്ന ഈ സോകോൾഡ് മനുഷ്യാവകാശ സംരക്ഷകർ പക്ഷെ സ്വന്തം കണ്ണിലെ കുന്തം കാണുന്നില്ല എന്നതാണ് രസകരം.

ആധുനികത വിളമ്പുന്ന അമേരിക്കയുടെ മനസ്സ് ഇനിയും പൂർണ്ണമായുംവംശവെറിയുടെ അണുക്കളിൽ നിന്നും മുക്തമായിട്ടില്ല എന്ന് തെളിയിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം തുറമുഖ നഗരമായ ബ്രൺസ്വിക്കിൽ നടന്ന സംഭവം.അഹമ്മദ് ആർബെറി എന്ന കറുത്ത വർഗ്ഗക്കാരനായ, 25 വയസ്സുള്ള യുവാവിനെ വെടിവെച്ച് കൊല്ലാൻ കാരണം ഇയാൾ വെള്ളക്കാർ തിങ്ങിപ്പാർക്കുന്ന ഇടത്ത് ജോഗ്ഗിംഗിന് ഇറങ്ങി എന്നതായിരുന്നു.

ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആകുകയാണെങ്കിലും ഇതുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഇയാളെ വെടിവെച്ച് കൊല്ലുന്ന വെള്ളക്കാരേയും വീഡിയോയിൽ കാണാം.ഈ രണ്ടുപേർക്കെതിരെ ഗ്രാൻഡ് ജ്യുറി അന്വേഷണവും കുറ്റവിചാരണയും വേണമെന്ന് ആവശ്യപ്പെട്ട് ജോർജിയ പ്രോസിക്യുട്ടറുടെ പേരിൽ പ്രചരിക്കുന്ന ഒരു സന്ദേശത്തോടൊപ്പമാണ് ഈ വീഡിയോ പ്രചരിക്കുന്നത്. ഇതിനെ തുടർന്ന്, കടുത്ത നടപടികൾ ആവശ്യപ്പെട്ടുകൊണ്ട് നാഷണൽ അസ്സോസിയേഷൻ ഫോർ ദി അഡ്വാൻസ്മെന്റ് ഓഫ് ദി കളേർഡ് പീപ്പിൾ രംഗത്തെത്തിയിട്ടുണ്ട്.

സെൽഫോണിൽ എടുത്തിരിക്കാൻ സാദ്ധ്യതയുള്ള ഈ വീഡിയോയിൽ ആർബെറി ഒരു തെരുവിന്റെ മദ്ധ്യത്തിൽ ഏർപ്പെട്ടിരിക്കുന്ന ദൃശ്യം കാണാം. കുറച്ച് മാറി ഒരു ട്രക്കും അതിനടുത്തായി കൊലയാളികൾ എന്ന് സംശയിക്കപ്പെടുന്ന ഗ്രിഗറി, ട്രാവിസ് മെക് മൈക്കൽ എന്നിവരേയും കാണാം. ആക്രമിക്കാൻ എത്തുന്നവരിൽ നിന്നും രക്ഷപ്പെടുവാനായി, ഈ യുവാവ് ചെറുത്തു നിൽക്കുന്നതും വിഡീയോ ദൃശ്യങ്ങളിൽ കാണാനാകും. അതിന് ശേഷമാണ് വെടിയൊച്ച കേൾക്കുന്നത്.

എന്നാൽ പൊലീസിന്റെ ഭാഷ്യം മറ്റൊന്നാണ്. നിരത്തിലൂടെ ഓടുകയായിരുന്ന ആർബെറിയെ കള്ളനെന്ന് സംശയിച്ചാണ് വെളുത്തവർഗ്ഗക്കാരായ കൊലയാളികൾ പിന്തുടർന്നത്. അയാളോട് നിൽക്കൻ ആവശ്യപ്പെട്ടെങ്കിലും അയാൾ അനുസരിച്ചില്ല. മാത്രമല്ല, അയാളെ തടഞ്ഞു നിർത്തി സംസാരിക്കാൻ ശ്രമിച്ച ട്രാവിസിനെ അയാൾ ആക്രമിക്കാൻ തുനിഞ്ഞെന്നും പ്രതിയെന്ന് സംശയിക്കപ്പെടുന്നവരിൽ ഒരാളായ ഗ്രിഗറി പറയുന്നു.

ഈ സംഭവം നടന്നിട്ട് ഇപ്പോൾ രണ്ട് മാസത്തിലേറെ ആയിരിക്കുന്നു. ഗ്രിഗറിയും ട്രാവിസും ഇപ്പോഴും സ്വതന്ത്രരാണ്.ജോർജിയയിലെ വേക്രോസ്സിലെ ജില്ലാ അറ്റോർണിയുടെ അടുത്തുവന്ന കേസ് തള്ളപ്പെടുകയാണ് ഉണ്ടായത്. ജോർജ്ജിയയിലെ നിയമപ്രകാരം ട്രാവിസിന് ആയുധം കൈവശം വയ്ക്കാൻ അവകാശമുണ്ട്. അക്രമമോ, കൊള്ളയോ കണ്ടാൽ അത് ഉപയോഗിക്കുവാനുള്ള അധികാരവുമുണ്ട്.ട്രാവിസ് അത്ര മാത്രമെ ചെയ്തിട്ടുള്ളു എന്നായിരുന്നു വാദം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP