Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പെൺകുട്ടികളുടെ മുടിക്കു കുത്തിപ്പിടിച്ചുലച്ച് ചെവിട്ടത്തടിക്കും; ആൺകുട്ടികളെ തടിക്കഷ്ണം കൊണ്ട് ആക്രമിക്കും; ഹരിയാണയിലെ മുൻ പട്ടാളക്കാരനായ അദ്ധ്യാപകന്റെ ശിക്ഷാവിധികൾ ഷെയർ ചെയ്ത് മൂക്കത്ത് വിരൽവച്ച് ലോകം

പെൺകുട്ടികളുടെ മുടിക്കു കുത്തിപ്പിടിച്ചുലച്ച് ചെവിട്ടത്തടിക്കും; ആൺകുട്ടികളെ തടിക്കഷ്ണം കൊണ്ട് ആക്രമിക്കും; ഹരിയാണയിലെ മുൻ പട്ടാളക്കാരനായ അദ്ധ്യാപകന്റെ ശിക്ഷാവിധികൾ ഷെയർ ചെയ്ത് മൂക്കത്ത് വിരൽവച്ച് ലോകം

ന്യൂഡൽഹി: ഗുരുക്കന്മാരെ ദൈവത്തെപ്പോലെ കരുതണമെന്നാണ് ഭാരതീയ വിശ്വാസം. എന്നാൽ ഈ അദ്ധ്യാപകനെ വിദ്യാർത്ഥികൾ കാണുന്നത് പിശാചിനെപ്പോലെയാണ്. പെൺകുട്ടികളുടെ മുടിക്ക് കുത്തിപ്പിടിച്ച് തള്ളുകയും ആൺകുട്ടികളെ തടിക്കഷ്ണം കൊണ്ട് അടിക്കുകയും ചെയ്യുന്ന അദ്ധ്യാപകനെ ആരാണ് ദൈവതുല്യം കാണുക?

മുൻ നേവി ഉദ്യോഗസ്ഥനായ ഈ അദ്ധ്യാപകൻ തന്റെ പട്ടാളച്ചിട്ട കുട്ടികളിൽ നടപ്പാക്കുന്നത് ഇത്തരം മൂന്നാം മുറകളിലൂടെയാണ്. അദ്ധ്യാപകന്റെ അക്രമത്തിൽ പേടിച്ചരണ്ട വിദ്യാർത്ഥിനികളിലൊരാൾ രഹസ്യമായി ഈ അക്രമ ദൃശ്യങ്ങൾ ചിത്രീകരിക്കുകയായിരുന്നു. സോഷ്യൽ മീഡിയയിലൂടെ പുറംലോകത്തെത്തിയ ഈ ദൃശ്യങ്ങൾ കണ്ട് തരിച്ചിരിക്കുകയാണ് ലോകം.

മാർക്ക് കുറഞ്ഞാലോ ടെസ്റ്റ് പേപ്പറുകളിലെ പ്രകടനം മോശമായാലോ ഹോം വർക്ക് ചെയ്തുകൊണ്ടുവന്നില്ലെങ്കിലോ ക്ലാസ്സിലെത്താൻ വൈകിയാലോ അദ്ധ്യാപകൻ തന്റെ ഭീകരത പുറത്തെടുക്കും. കുട്ടികളെ മര്യാദ പഠിപ്പിക്കാനാണ് താൻ ഇതൊക്കെ ചെയ്യുന്നതെന്നാണ് പ്രദീപ് അറോറ എന്ന അദ്ധ്യാപകന്റെ വിശദീകരണം.

ഹരിയാണയിലെ കർണാലിൽ ഇപ്പോണിമസ് കോച്ചിങ് സെന്റർ എന്ന സ്ഥാപനത്തിലെ അദ്ധ്യാപകനാണ് അറോറ. 1999-ൽ ആരംഭിച്ചതാണ് ഈ സ്ഥാപനം. ഏതായാലും ഈ ദൃശ്യങ്ങൾ പുറത്തുവന്നതോടെ, അദ്ധ്യാപകനെതിരെ ജുവനൈൽ നിയമം അനുസരിച്ച് പൊലീസ് കേസ്സെടുത്തു.

എന്നാൽ, തന്റെ സ്ഥാപനത്തിൽ എത്തുന്ന രക്ഷിതാക്കളിൽ ഏറെപ്പേരും എന്തു ശിക്ഷ കൊടുക്കുന്നതിനോടും യോജിപ്പുള്ളവരാണെന്ന് അറോറ പറയുന്നു. കുട്ടികളെ മികച്ചവരാക്കി മാറ്റുന്നതിനാണ് എല്ലാവരും ഇവിടെ എത്തുന്നത്. അതുകൊണ്ട് കുട്ടികളോട് കർശനമായാണ് താൻ പെരുമാറാറുള്ളതെന്നും അറോറ പറയു്‌നു.

എന്നാൽ, ഇത്തരത്തിലുള്ള ക്രൂരമായ നടപടികൾ അദ്ധ്യാപനത്തിന്റെ ഭാഗമാണെന്ന് കരുതാനാവില്ലെന്ന് കർണാൽ പൊലീസ് സൂപ്രണ്ട് പങ്കജ് നെയിൻ പറഞ്ഞു. ഒരു വാർത്താ ചാനലാണ് വാർത്ത ആദ്യം പുറത്തുവിട്ടത്. അതുകണ്ട് പൊലീസ് സ്വമേധയാ കേസ്സെടുക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP