Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹോ.. കടുവയ്ക്ക് തിന്നാൻ ഒരു മൂഡില്ലാതിരുന്നതു കൊണ്ട് രക്ഷപ്പെട്ടു; കാട്ടിനുള്ളിൽ കടുവകൾക്ക് മുന്നിൽ അകപ്പെട്ടു പോയ യുവാക്കൾക്ക് ചുറ്റും വട്ടമിട്ട് രണ്ടു കടുവകൾ; ഹൃദയം നിലയ്ക്കുന്ന വീഡിയോ വൈറലാകുന്നു

ഹോ.. കടുവയ്ക്ക് തിന്നാൻ ഒരു മൂഡില്ലാതിരുന്നതു കൊണ്ട് രക്ഷപ്പെട്ടു; കാട്ടിനുള്ളിൽ കടുവകൾക്ക് മുന്നിൽ അകപ്പെട്ടു പോയ യുവാക്കൾക്ക് ചുറ്റും വട്ടമിട്ട് രണ്ടു കടുവകൾ; ഹൃദയം നിലയ്ക്കുന്ന വീഡിയോ വൈറലാകുന്നു

കാട്ടിനുള്ളിലൂടെയുള്ള യാത്ര തന്നെ പലരേയും ഭയപ്പെടുത്തുന്നതാണ്. എന്നാൽ കൊടുംകാട്ടിലെ യാത്രയ്ക്കിടയിൽ കടുവകൾക്ക് മുന്നിൽ ചെന്ന് പെട്ടാലോ? അതും ഭീമന്മാരായ രണ്ട് വലിയ കടുവകൾക്ക്. മഹാരാഷ്ട്രയിലെ തഡോബ അന്ധേരി ടൈഗർ റിസേർവിൽ രണ്ടു കടുവകൾക്ക് മുന്നിൽ അകപ്പെട്ടു പോയ യുവാക്കളുടെ വീഡിയോ കണ്ടാൽ ആരും ശ്വാസം പിടിച്ച് ഇരുന്നു പോകും.

റോഡിൽ ബൈക്ക് നിർത്തിയിട്ടപ്പോഴാണ് ഞെട്ടിക്കുന്ന സംഭവങ്ങൾ അരങ്ങേറിയത്. ബൈക്കിനു മുന്നിലും പിന്നിലുമായി രണ്ട് കടുവകൾ തൊട്ടടുത്ത് തന്നെ നിലയുറപ്പിച്ചു. ഇരുവർക്കും ഇടയിൽ അകപ്പെട്ടു പോയതോടെ വണ്ടി മുന്നോട്ടെടുക്കണോ പിന്നോട്ടെടുക്കണോ എന്നൊന്നും അറിയാതെ ഇരുവർക്കും ഇടയിൽ അകപ്പെട്ടു പോവുകയായിരുന്നു ഈ യുവാക്കൾ.

ജീവിതം കടുവ നക്കി എന്ന് ഒരു നിമിഷം ഇവര് ചിന്തിച്ചു പോയെങ്കിലും പാവം കടുവകൾക്ക് ഒരു മൂഡ് ഇല്ലാതിരുന്നതു കൊണ്ട് ഇരുവരും രക്ഷപ്പെട്ടു. കടുവകൾക്ക് ഇടയിൽപ്പെട്ടെങ്കിലും ഒച്ച വയ്ക്കാനോ ഭയപ്പെടുത്താനോ മുതിർന്നില്ല. നാല് മിനിട്ടോളം അതേ നിൽപ്പ് തുടർന്നു. ഭാഗ്യത്തിന് കടുവകളും ആക്രമിക്കാനുള്ള മൂഡിലായിരുന്നില്ല.

ഒരെണ്ണം അവർക്കരികിലൂടെ മെല്ലെ നടന്നപ്പോൾ മറ്റൊരു കടുവ സമീപത്തായി സമാധാനത്തോടെ ഇരിക്കുകയായിരുന്നു. യുവാക്കളുടെ തൊട്ടു പിന്നിലായി കാറിലുണ്ടായിരുന്നവരാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. അവർ യുവാക്കളോട് അനങ്ങരുതെന്നും കടുവകളെ ഒരു തരത്തിലും പ്രകോപിപ്പിക്കരുതെന്നും വിളിച്ചു പറയുന്നുണ്ടായിരുന്നു.

കുറച്ചു സമയത്തിനു ശേഷം കടുവകൾ യുവാക്കളെ വിട്ട് സമീപത്തുള്ള കാട്ടിലേക്കു മടങ്ങി. കടുവകൾ നീങ്ങിയ തക്കം നോക്കി കാറിലുണ്ടായിരുന്നവർ യുവാക്കളെയും കൂട്ടി സ്ഥലം കാലിയാക്കി. തികച്ചും അദ്ഭുതകരമായ രക്ഷപെടലെന്നാണ് ഈ സംഭവത്തെക്കുറിച്ച് ദൃക്‌സാക്ഷികളും പറയുന്നത്. എന്തായാലും ജീവൻ തിരിച്ചു കിട്ടിയതിന്റെ സന്തോഷത്തിലാണു യുവാക്കൾ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP