Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അൻവറിനെ പിടികൂടിയ ജിന്നിനെ തേടി നാട്ടുകാർ പരക്കംപാച്ചിൽ; ജപ്പാനിൽ മഴ പെയ്യുന്നത്...വെസ്റ്റേൺ ഗാട്‌സിൽ നിന്നുള്ള കാർമേഘങ്ങൾ അവിടെയെത്തിയിട്ടാണ്..അപ്പോൾ ഇവിടെ ജപ്പാന്റെ ആവശ്യമെന്ത്? വാട്ടർതീംപാർക്ക് മുടക്കുന്ന ജപ്പാൻ ചാരന്മാർക്കെതിരെ പരിഭവിച്ച് കരയുന്ന എംഎൽഎയുടെ വാർത്താസമ്മേളനം വൻഹിറ്റ്

അൻവറിനെ പിടികൂടിയ ജിന്നിനെ തേടി നാട്ടുകാർ പരക്കംപാച്ചിൽ; ജപ്പാനിൽ മഴ പെയ്യുന്നത്...വെസ്റ്റേൺ ഗാട്‌സിൽ നിന്നുള്ള കാർമേഘങ്ങൾ അവിടെയെത്തിയിട്ടാണ്..അപ്പോൾ ഇവിടെ ജപ്പാന്റെ ആവശ്യമെന്ത്? വാട്ടർതീംപാർക്ക് മുടക്കുന്ന ജപ്പാൻ ചാരന്മാർക്കെതിരെ പരിഭവിച്ച് കരയുന്ന എംഎൽഎയുടെ വാർത്താസമ്മേളനം വൻഹിറ്റ്

മറുനാടൻ ഡസ്‌ക്

\തിരുവനന്തപുരം: വരാനുള്ളത് വഴിയിൽ തങ്ങില്ല. വാതുറന്നാൽ മൊഴിമുത്തുകളെല്ലാം പണി തരികയും ചെയ്യും.പാവം പി.വി.അൻവർ എംഎൽഎയ്ക്ക് ഇപ്പോൾ ശനിയുടെ അപഹാരമാണെന്ന് തോന്നുന്നു.കഞ്ഞി കുടിച്ച്.. ഉണക്ക മീനും തിന്ന് ഒരുപായും കിട്ടിയാൽ ഒന്നുമറിയാതെ സുഖനിദ്രയിലേക്ക് വീണുപോകുന്നയാളാണ്. എന്നിട്ടാണ് കക്കാടംപൊയിലിലെ വാട്ടർ തീം പാർക്കിന്റെ പേരിൽ എല്ലാവരും കൂടി നിലമ്പൂർ എംഎൽഎയെ കരയിക്കുന്നത്.

എംഎൽഎയായിട്ട് ഒന്നരവർഷമായി. ഒരുറുപ്പിക പോലും കൈ കൊണ്ട് തൊട്ടിട്ടില്ല. കിട്ടുന്ന പൈസയൊക്കെ നാട്ടുകാർക്ക് കൊടുത്തിട്ടേയുള്ളു. ഇതൊക്കെയൊന്ന് അന്വേഷിക്കാതെ മാധ്യമ പ്രവർത്തകരെന്ന് പറയുന്ന ഇക്കൂട്ടർ ഇങ്ങനെയൊക്കെ എഴുതിപ്പിടിപ്പിക്കാമോ? കാര്യമൊക്കെ ശരിയാണ് പക്ഷേ..അൻവറിനെ ഇപ്പോൾ സീതി ഹാജിയുടെ പ്രേതം പിടികൂടിയോ എന്നാണ് പലരുടെയും സംശയം. കാട് വെട്ടരുത്...ചെടിവെട്ടരുത് എന്നൊക്കെ കരഞ്ഞ് വിളിച്ച പരിസ്ഥിതി വാദികളോട് അദ്ദേഹം ചോദിച്ച സിമ്പിൾ ചോദ്യം ഇതാണ്...ഹേ....മഴ പെയ്യാൻ കാടു വേണമെങ്കിൽ, അറബിക്കടലിൽ മഴ പെയ്യുന്നതെങ്ങനെ എന്നതായിരുന്നു അദ്ദേഹത്തിന്റെ സംശയം.

വാട്ടർതീം പാർക്കിനെതിരെ രംഗത്ത് വന്നിരിക്കുന്ന ജപ്പാൻ ചാരന്മാരെ കുറിച്ച് പരിഭവം പറയുമ്പോൾ, പി.വി.അൻവറിനും തോന്നി ഇങ്ങനെയൊരു ചോദ്യം...ജപ്പാനിൽ മഴ പെയ്യുന്നത് ഇവിടെ വെസ്റ്റേൺ ഗാട്‌സിൽ നിന്ന് കാർമേഘങ്ങൾ ഇവിടുന്ന് സഞ്ചരിച്ച് ജപ്പാനിൽ പോയിട്ടാണ് പെയ്യുന്നത്. അവർക്ക് കുടിക്കാൻ വെള്ളം കിട്ടുന്നത് ...ഈ വെസ്റ്റേൺ ഘാട്‌സിൽ നിന്നുള്ള കാർമേഘങ്ങൾ അവിടെ എത്തിയിട്ടാണ്. ...അപ്പോൾ ജപ്പാന്റെ ആവശ്യമെന്താണ്?

ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനമാരംഭിച്ചതുകൊണ്ടൊന്നുമല്ല ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടിയത്. ഞാനും നായനാരും ഇംഗ്ലീഷ് സംസാരിക്കാൻ തുടങ്ങിയതോടെ, ഇനി നിന്നിട്ട് കാര്യമില്ലെന്നുകണ്ട് ബ്രിട്ടീഷുകാർ ഓടിപ്പോയതാണ്, എന്ന് നിയസഭയിൽ സീതിഹാജി പറഞ്ഞത് തന്റെ പരിമിതികളെ കളിയാക്കാനുള്ള രസികത്തം കൊണ്ടായിരുന്നു. അൻവറും ഒരുപക്ഷേ അതാവാം ഉദ്ദേശിച്ചത്....അതുകൊണ്ടാണ് അദ്ദേഹം ഇതുപറയുന്നത്....വെസ്റ്റേൺ ഗാട്ട്‌സിന്റെ വന വ്യാപ്തി കൂട്ടണം ..അവർക്ക് കുടിക്കാൻ വെള്ളം കിട്ടണമെങ്കിൽ.ഇതാണ് അണ്ടർസ്റ്റാൻഡിങ്....ജപ്പാനിലിരിക്കുന്ന സായിപ്പിന് കുടിക്കാൻ ഈ നാട്ടിലെ ജനങ്ങളുടെ കുടിവെള്ളം... അപ്പൊ എന്ത് വേണം..ഒരുസ്ഥലത്തും വെള്ളം കെട്ടി നിർത്താൻ പാടില്ല...ഈ വെള്ളം മുഴുവൻ കടലിലേക്ക് അടിച്ചിറക്കണം....നീരാവിയുണ്ടാകണം..നീരാവിയുണ്ടായി കാർമേഘമുണ്ടാകണം..ആ കാർമേഘം ജപ്പാനിലേക്ക് പോകണം..അതിന് പണം വാങ്ങി നടക്കുന്നവരാണ് ഇവരൊക്കെ...

പരിമിതികൾ അറിഞ്ഞ് പെരുമാറുന്നയാളാണ് അൻവറെന്ന് മനസ്സിലായില്ലേ?പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങൾ കൂടി വായിക്കാം.

'ഈ നാട്ടിലെ ജനങ്ങൾക്ക് വെള്ളമെത്തിക്കാൻ സർക്കാരാവട്ടെ, പ്രൈവറ്റാകട്ടെ..
ഇവരെന്തിനാ ഇതിനൊക്കെ എതിരുനിൽക്കുന്നത്? ഈ വെള്ളം അറബിക്കടലിലെത്തിക്കാൻ എന്തിനാണ് ഇവർ കരാറെടുത്തിരിക്കുന്നത്. ഇവിടെ ജപ്പാൻ കുടിവെള്ള പദ്ധതി..ആരാണ് ഈ പദ്ധതിക്ക് പൈസ കൊടുക്കുന്നത്..ജപ്പാനാണ്...ജപ്പാൻകാർക്ക് കേരളത്തിലെ ജനങ്ങള് വെള്ളം കുടിക്കാൻ എന്താ താൽപര്യം

ജപ്പാനിൽ മഴ പെയ്യുന്നത് ഇവിടെ വെസ്റ്റേൺ ഗാട്‌സിൽ നിന്ന് കാർമേഘങ്ങൾ ഇവിടുന്ന് സഞ്ചരിച്ച് ജപ്പാനിൽ പോയിട്ടാണ് പെയ്യുന്നത്.അവർക്ക് കുടിക്കാൻ വെള്ളം കിട്ടുന്നത് ...ഈ വെസ്റ്റേൺ ഘാട്‌സിൽ നിന്നുള്ള കാർമേഘങ്ങൾ അവിടെ എത്തിയിട്ടാണ്. ...അപ്പോൾ ജപ്പാന്റെ ആവശ്യമെന്താണ്?

വെസ്റ്റേൺ ഘാട്ട്‌സിന്റെ വന വ്യാപ്തി കൂട്ടണം ..അവർക്ക് കുടിക്കാൻ വെള്ളം കിട്ടണമെങ്കിൽ.ഇതാണ് അണ്ടർസ്റ്റാൻഡിങ്....ജപ്പാനിലിരിക്കുന്ന സായിപ്പിന് കുടിക്കാൻ ഈ നാട്ടിലെ ജനങ്ങളുടെ കുടിവെള്ളം... അപ്പൊ എന്ത് വേണം..ഒരുസ്ഥലത്തും വെള്ളം കെട്ടി നിർത്താൻ പാടില്ല...ഈ വെള്ളം മുഴുവൻ കടലിലേക്ക് അടിച്ചിറക്കണം....നീരാവിയുണ്ടാകണം..നീരാവിയുണ്ടായി കാർമേഘമുണ്ടാകണം..ആ കാർമേഘം ജപ്പാനിലേക്ക് പോകണം..അതിന് പണം വാങ്ങി നടക്കുന്നവരാണ് ഇവരൊക്കെ...

എന്നെ സംബന്ധിച്ച് കഞ്ഞി കുടിച്ച് ഉണക്കമീനും തിന്ന് ഒരുപായയും കിട്ടിയാൽ ഞാൻ സുഖമായുറങ്ങും...ഒരു കുഴപ്പോം എന്റെ മനസ്സിലില്ല...നമ്മള് ജനിച്ചതേ് ഒരു സാമ്പത്തികമുള്ള വീട്ടിലാണ്.... പക്ഷേ ജീവിച്ചത് മുഴുവൻ ഈ നാട്ടിലെ പാവങ്ങൾക്ക് വേണ്ടിയാ..

ഇന്ത്യയിൽ സ്വാതന്ത്ര്യസമരസേനാനിയായിട്ട് ജീവിച്ച് മരിച്ച വ്യക്തിയാ എന്റെ ഫാദറ് ..മരിക്കുന്ന വരെ ഒരുറുപ്പിക സ്വാതന്ത്ര്യ സമര പെൻഷൻ ബാപ്പ വാങ്ങിയിട്ടില്ല....ഒന്നര വർഷമായി ഞാൻ എം.എൽഎയായിട്ട്...ഒരു ഉറുപ്പിക ഞാൻ വാങ്ങിയിട്ടില്ല...കിട്ടുന്ന പൈസ അവിടെ ആൾക്കാർക്ക് കൊടുത്തിട്ടേയുള്ളു...ഇതൊന്ന് അന്വേഷിക്കൂ നിങ്ങൾ...'

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP