Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പൃഥ്വിരാജിന്റെ 'പാവാട'യിലെ രണ്ടാമത്തെ ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തു; 'പാവം പാവാടപ്രാവും' കാണാം

പൃഥ്വിരാജിന്റെ 'പാവാട'യിലെ രണ്ടാമത്തെ ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തു; 'പാവം പാവാടപ്രാവും' കാണാം

കൊച്ചി: പൃഥ്വിരാജ് നായകനായ 'പാവാട'യുടെ രണ്ടാമത്തെ സോങ്ങ് വീഡിയോ റിലീസ് ചെയ്തു. 'പാവം പാവാട' എന്ന് തുടങ്ങുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് കെ ജി രഞ്ജിത്ത് ആണ്. ഹരിനാരായണൻ ബി കെയുടെ വരികൾക്ക് എബി ടോം സിറിയക്ക് ഈണം പകർന്നിരിക്കുന്നു.

കഴിഞ്ഞാഴ്ച റിലീസ് ചെയ്ത 'ജോയ് സോങ്ങ്' എന്ന പേരിൽ ശ്രദ്ധേയമായ 'കുരുത്തക്കേടിന്റെ കൂടാണേ' എന്ന് തുടങ്ങുന്ന ഗാത്തിന്റെ വീഡിയോ തൊട്ടടുത്ത ദിവസം തന്നെ ഒരു ലക്ഷം വ്യൂസ് നേടിയിരുന്നു. യൂട്യൂബ് ഇന്ത്യയുടെ ട്രെൻഡിങ് പട്ടികയിലും 'ജോയ് സോങ്ങ്' ഇടം പിടിച്ചു.

ജി.മാർത്താണ്ഡൻ സംവിധാനം നിർവഹിച്ച 'പാവാട'യുടെ കഥ ഒരുക്കിയിരിക്കുന്നത് ബിപിൻ ചന്ദ്രനും ഷിബിൻ ഫ്രാൻസിസുമാണ്. പൃഥ്വിരാജ് സുകുമാരൻ, മിയ, അനൂപ് മേനോൻ, നെടുമുടി വേണു, മണിയൻപിള്ള രാജു തുടങ്ങിയവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എഡിറ്റിങ് ജോൺ കുട്ടിയും ഛായാഗ്രഹണം പ്രദീപ് നായരും ആണ് കൈകാര്യം ചെയ്തിട്ടുള്ളത്. Muzik247നാണ് ഒഫീഷ്യൽ മ്യൂസിക് ലേബൽ. മണിയൻപിള്ള രാജു പ്രൊഡക്ഷൻസിന്റെ ബാനറിൽ മണിയൻപിള്ള രാജു നിർമ്മിച്ച ഈ ചിത്രം ആന്റോ ജോസഫ് ഫിലിം കമ്പനി ആണ് പ്രദർശത്തിനെത്തിച്ചിട്ടുള്ളത്.

ഒഫീഷ്യൽ സോങ്ങ് വീഡിയോ ഇതാ:

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP