Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സൈനികാഭ്യാസത്തിനിടെ ഇറ്റാലിയൻ വിമാനം നിയന്ത്രണം വിട്ട് കടലിൽ തകർന്ന് വീണ് പൈലറ്റ് മരിച്ചു; അപകടത്തിനു തൊട്ടുമുൻപ് വിമാനം ആകാശത്ത് ഡൈവ് ചെയ്യുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്ത്

സൈനികാഭ്യാസത്തിനിടെ ഇറ്റാലിയൻ വിമാനം നിയന്ത്രണം വിട്ട് കടലിൽ തകർന്ന് വീണ് പൈലറ്റ് മരിച്ചു; അപകടത്തിനു തൊട്ടുമുൻപ് വിമാനം ആകാശത്ത് ഡൈവ് ചെയ്യുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്ത്

റോം: നിരവധി പേർ കണ്ട് നിൽക്കേ ഇറ്റലിയിൽ വ്യോമാഭ്യാസത്തിൽ പങ്കെടുത്ത സൈനിക വിമാനം കടലിൽ തകർന്ന് വീണ് പൈലറ്റ് മരിച്ചു. ഇറ്റലിയുടെ തലസ്ഥാനമായ റോമിൽ നിന്ന് 110 കിലോമീറ്റർ അകലെ ടെറാസിനയിലാണു സംഭവം. ഇറ്റാലിയൻ വ്യോമസേന ഉപയോഗിക്കുന്ന യൂറോ ഫൈറ്റർ ജെറ്റുകളിലൊന്നാണ് സൈനികാഭ്യാസത്തിനിടെ കടലിൽ തകർന്നു വീണത്.

അപകടത്തിനു തൊട്ടുപിന്നാലെ രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും പൈലറ്റിന്റെ ജീവൻ രക്ഷിക്കാനായില്ല. ഇയാളുടെ മൃതദേഹം കണ്ടെടുത്തതായി ഇറ്റാലിയൻ എയർഫോഴ്‌സ് സ്ഥിരീകരിച്ചു. അപകടത്തിനു തൊട്ടുമുൻപായി വിമാനം ആകാശത്ത് ഡൈവ് ചെയ്യുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇതിനു തൊട്ടുപിന്നാലെയാണ് വൻ ശബ്ദത്തോടെ വിമാനം കടലിലേക്കു കൂപ്പുകുത്തിയത്. അപകടത്തിന്റെ കാരണം ഇനിയും വ്യക്തമായിട്ടില്ല. സംഭവത്തേക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

സൈനികാഭ്യാസങ്ങളിലെ ഇറ്റാലിയൻ താരസാന്നിധ്യമായ 'ഫ്രച്ചെ ടിറികളോറി' വിഭാഗവും പങ്കെടുത്ത വ്യോമാഭ്യാസമാണ് ഒരു വൈമാനികന്റെ ജീവനെടുത്ത അപകടത്തിലേക്കു നയിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP