Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അല്ലെങ്കിലും കേരളാ പൊലീസ് സൂപ്പറാ; മാർക്കറ്റിലേക്കുള്ള വഴി ചോദിച്ച ലോറി ഡ്രൈവർക്ക് പൊലീസ് ജീപ്പ് മുമ്പേ വിട്ട് വഴി കാണിച്ചുകൊടുത്ത് ഒരു പൊലീസുകാരൻ

അല്ലെങ്കിലും കേരളാ പൊലീസ് സൂപ്പറാ; മാർക്കറ്റിലേക്കുള്ള വഴി ചോദിച്ച ലോറി ഡ്രൈവർക്ക്  പൊലീസ് ജീപ്പ് മുമ്പേ വിട്ട് വഴി കാണിച്ചുകൊടുത്ത്  ഒരു പൊലീസുകാരൻ

സ്വന്തം ലേഖകൻ

ല്ലെങ്കിലും കേരളാ പൊലീസ് സൂപ്പറാ. ആവശ്യമുള്ളവരെ അറിഞ്ഞ് സഹായിക്കും. തൃശ്ശൂരിലെത്തിയ ഒരു ലോറി ഡ്രൈവറാണ് തനിക്ക് കേരളാ പൊലീസിൽ നിന്നും ലഭിച്ച കരുതലിന്റെ സന്തോഷം വീഡിയോ സഹിതം പങ്കുവെച്ചിരിക്കുന്നത്. തൃശ്ശൂർ മാർക്കറ്റിലേക്ക് ലോഡുമായി വന്ന ലോറിക്കാരനാണ് വഴി അറിയാതെ വഴി അരികിൽ നിന്ന് പൊലീസുകാരനോട് വഴിചോദിച്ചത്. മാർക്കറ്റിലേക്ക് പലവഴി പറഞ്ഞുകൊടുത്തെങ്കിലും തൃശ്ശുരിൽ ആദ്യമായി എത്തിയ ലോറി ഡ്രൈവർക്ക് വഴി മനസിലായില്ല.

എന്നാൽ എങ്ങനെയും ലോറിയെ ഒഴിവാക്കാൻ ശ്രമിക്കാതെ പൊലീസ് ജീപ്പ് മുമ്പേ വിട്ട് വഴി കാണിച്ചുകൊടുത്തു ആ പൊലീസുകാരൻ. ലോറിയിലെത്തിയ ആളുകൾ തന്നെയാണ് അതിന്റെ വിഡിയോ പകർത്തി സമൂഹമാധ്യമങ്ങളിലിട്ടത്. വിഡിയോ വൈറലായതോടെ പൊലീസുകാരനെ പ്രകീർത്തിക്കുകയാണ് സമൂഹമാധ്യമങ്ങൾ. സബ് ഇൻസ്‌പെക്ടർ പ്രശാന്തനാണ് ലോറിക്കാരന് വഴികാണിക്കാൻ ജീപ്പുമായി മുമ്പേ പോയത്. കേരളാപൊലീസിന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലും വിഡിയോ ഷെയർ ചെയ്തിട്ടുണ്ട്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP