Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഫിലിപ്പീൻസിൽ പോപ്പ് മാനിയ പടർന്നു പിടിക്കുന്നു; ആൾക്കൂട്ടത്തിനിടയിൽ നിന്നു ഓടിയെത്തിയ തെരുവ് ബാലൻ പോപ്പ് ഫ്രാൻസീസിനെ കെട്ടിപ്പിടിച്ച വീഡിയോ വൈറലായി

ഫിലിപ്പീൻസിൽ പോപ്പ് മാനിയ പടർന്നു പിടിക്കുന്നു; ആൾക്കൂട്ടത്തിനിടയിൽ നിന്നു ഓടിയെത്തിയ തെരുവ് ബാലൻ പോപ്പ് ഫ്രാൻസീസിനെ കെട്ടിപ്പിടിച്ച വീഡിയോ വൈറലായി

മനില: കുഞ്ഞുങ്ങളെ തടയരുത്, അവർ എന്റെയടുക്കലേക്ക് വരട്ടെ... എന്ന യേശുക്രിസ്തുവിന്റെ വചനം പ്രാവർത്തികമാക്കി മഹായിടയനും. മനിലയിലെ ഒരു ചേരിയിൽ ഫ്രാൻസീസ് മാർപ്പാപ്പ നടത്തിയ സന്ദർശനം ഹൃദയസ്പർശിയായ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ചിരിക്കുകയാണ്. അപ്രതീക്ഷിതമായാണ് ചേരിയിൽ സന്ദർശനം നടത്താൻ മാർപ്പാപ്പ തീരുമാനിച്ചത്. ഇവിടെ സന്ദർശനത്തിന് എത്തിയ മാർപ്പാപ്പയെ ആൾക്കൂട്ടത്തിൽ നിന്ന് ഓടിയെത്തിയ ഒരു അനാഥബാലൻ കെട്ടിപ്പിടിക്കുന്ന വീഡിയോയാണ് ഇപ്പോൾ ലോകമെങ്ങും വൈറലായി മാറിയിരിക്കുന്നത്.

അനാഥർക്കും അശരണർക്കും ആശ്വാസമായ മഹായിടയൻ ചേരി സന്ദർശനത്തിന് എത്തിയപ്പോൾ ആൾക്കൂട്ടത്തിൽ നിന്ന് ഓടിയെത്തിയ ബാലൻ മാർപ്പാപ്പയെ കെട്ടിപ്പിടിക്കുകയായിരുന്നു. പിന്നീട് ഇവിടെയുള്ള സന്ദർശനവേളയിലെല്ലാം ബാലൻ പോപ്പ് ഫ്രാൻസീസിന്റെ കൈയിൽ നിന്ന് പിടിവിടാതെ ഒപ്പം നടക്കുന്നതും വീഡിയോയിൽ കാണാം.

അഞ്ചു ദിവസത്തെ സന്ദർശനത്തിനാണ് മാർപ്പാപ്പ ഫിലിപ്പീൻസിൽ എത്തിയിരിക്കുന്നത്. രാജ്യം നേരിടുന്ന പ്രധാനവിപത്തായ ദാരിദ്ര്യം നിർമ്മാജനം ചെയ്യാൻ രാഷ്ട്രനേതാക്കളെ മാർപ്പാപ്പ ഉദ്‌ബോധിപ്പിച്ചു. രാജ്യത്ത് ലക്ഷക്കണക്കിന് കത്തോലിക്കർ കടുത്ത ദാരിദ്ര്യത്തിൽ ഇവിടെ കഴിയുന്നുണ്ട്. ഫിലിപ്പീൻസിലെത്തിയ മാർപ്പാപ്പയ്ക്ക് വമ്പിച്ച സ്വീകരണമാണ് നൽകിയത്. രാജ്യത്തെ ഭൂരിപക്ഷം ആൾക്കാരും കടുത്ത ദാരിദ്ര്യത്തിൽ കഴിയുമ്പോൾ സുഖലോലുപതയിൽ മുങ്ങി ജീവിക്കുന്ന ഒരു കൂട്ടം ആൾക്കാരെ വിമർശിക്കാനും മാർപ്പാപ്പ മറന്നില്ല. രാജ്യത്ത് നടമാടുന്ന അഴിമതി ഇല്ലാതാക്കാൻ രാഷ്ട്രീയ നേതാക്കൾ മുന്നിട്ടിറങ്ങണമെന്നും മാർപ്പാപ്പ ഉദ്‌ബോധിപ്പിച്ചു.

മാർപ്പാപ്പയുടെ സന്ദർശനം ഫിലിപ്പീൻസിൽ വൻ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്. പോപ്പ് ഫ്രാൻസീസിന്റെ സന്ദർശന ഇടങ്ങളെല്ലാം തന്നെ ലക്ഷക്കണക്കിന് ആൾക്കാരെ കൊണ്ട് നിറഞ്ഞ അവസ്ഥയാണ്. മനില പാർക്കിൽ ഞായറാഴ്ച നടത്താൻ ഉദ്ദേശിക്കുന്ന കുർബാനയിൽ ആറു മില്യൺ ആൾക്കാർ പങ്കെടുക്കുമെന്നാണ് കരുതുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP