Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആ മീൻ കുഞ്ഞുങ്ങളുടെ ഒരു ഭാഗ്യമെ! ബീച്ചിൽ ചത്തടിഞ്ഞ സ്രാവിന്റെ വയറു കീറി മൂന്ന് കുഞ്ഞുങ്ങളെ കടലിലേക്കു വിട്ട യുവാവിനു കയ്യടി

ആ മീൻ കുഞ്ഞുങ്ങളുടെ ഒരു ഭാഗ്യമെ! ബീച്ചിൽ ചത്തടിഞ്ഞ സ്രാവിന്റെ വയറു കീറി മൂന്ന് കുഞ്ഞുങ്ങളെ കടലിലേക്കു വിട്ട യുവാവിനു കയ്യടി

ക്ഷിണാഫ്രിക്കയില കേപ് ടൗണിൽ ബിച്ചിലെത്തിയ യുവാവ് ചത്തടിഞ്ഞ ഗർഭിണിയായ സ്രാവിന്റെ വയറു കീറി ജീവനുള്ള സ്രാവിൻ കുഞ്ഞുങ്ങളെ കടലിലേക്കു തന്നെ തിരിച്ചു കൊണ്ടിടുന്ന വീഡിയോ വൈറലാകുന്നു. ബീച്ചിലുണ്ടായിരുന്ന ഒരു അമേരിക്കൻ കുടുംബമാണ് ചത്തടിഞ്ഞ സ്രാവിന്റെ വയറ്റിനുള്ളിലെ അനക്കം ശ്രദ്ധിച്ചത്. അത് കുഞ്ഞു സ്രാവുകളായിരിക്കാമെന്നും കരുത് യുവാവ് അവിടെ വച്ചു തന്നെ കത്തിയെടുത്ത് സ്രാവിനെ സിസേറിയൻ ചെയ്യുകയായിരുന്നു. അതിനിടെ കണ്ടു നിൽക്കുന്നവർ ഈ സ്രാവിന്റെ വയറ്റിൽ കുഞ്ഞുമീനുണ്ടാകുമെന്ന് തോന്നുന്നില്ലെന്ന് വിളിച്ചു പറയുന്നുമുണ്ട്. പക്ഷേ ഏതാനും നിമിഷങ്ങൾക്കളം വയറിനകത്ത് എന്തോ പുളയാൻ തുടങ്ങുകയും കുഞ്ഞു സ്രാവിനെ ജീവനോടെ കയ്യിൽ കിട്ടിയ യുവാവ് ആഹ്ലാദത്തോടെ ചാടുകയും ചെയ്യുന്നു. പിന്നീട് ഈ കുഞ്ഞു സ്രാവിനെ ഇയാൾ കടലിലേക്കൊഴുക്കി വിട്ടു.

സ്രാവിൻ കുഞ്ഞുങ്ങളുടെ ജനനം വായിൽ മുഴുവൻ പല്ലുകളുമായാണ് എന്നതിനാൽ വളരെ സൂക്ഷിച്ചാണ് സ്രാവിൻ കുട്ടിയെ ഇവർ കൈകാര്യം ചെയ്തത്. വാലിൽ പിടിച്ചാണ് കടലിലേക്കു വിട്ടത്. പിന്നീട് രണ്ടു സ്രാവിൻ കുഞ്ഞുങ്ങളെ കൂടി ജീവനോടെ ചത്തടിഞ്ഞ സ്രാവിന്റെ വയറ്റിൽ നിന്നും ലഭിച്ചു. എല്ലാ ജീവികളെയും ബഹുമാനിക്കുന്നതിനുള്ള മികച്ച ഉദാഹരണം എന്ന കുറിപ്പോടെയാണ് ഈ വിഡീയോ യൂ ട്യൂബിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. പുറം ലോകത്തേക്കുള്ള അസാധാരണ വരവിനെ തുടർന്ന് ഈ കുഞ്ഞുങ്ങൾ സാധാരണ ആരോഗ്യകരമായി ജീവിക്കുമോ എന്ന് സംശയമാണ്.

രണ്ട് വർഷത്തോളം അമ്മ സ്രാവിന്റെ വയറ്റിൽ കഴിയുന്ന കുഞ്ഞു സ്രാവുകൾ പ്രസവിച്ച ഉടനെ തന്നെ അമ്മ സ്രാവ് ഭക്ഷിക്കുമെന്നതിനാൽ ജനിച്ച നിമിഷം മുതൽ സ്വതന്ത്രരായാണ് ജീവിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP