Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'പ്രേമ'ത്തെ തഴഞ്ഞ് 'മാസി'ന്റെ പിന്നാലെ പോയ തീയറ്റർ ഉടമകളുടെ ഇപ്പോഴത്തെ അവസ്ഥ എങ്ങനെ? സൂര്യയെ തോൽപ്പിച്ച നിവിൻ പോളിയുടെ കഥ സുരാജ് സ്റ്റൈലിൽ; റീമിക്‌സ് വീഡിയോ കാണം..

'പ്രേമ'ത്തെ തഴഞ്ഞ് 'മാസി'ന്റെ പിന്നാലെ പോയ തീയറ്റർ ഉടമകളുടെ ഇപ്പോഴത്തെ അവസ്ഥ എങ്ങനെ? സൂര്യയെ തോൽപ്പിച്ച നിവിൻ പോളിയുടെ കഥ സുരാജ് സ്റ്റൈലിൽ; റീമിക്‌സ് വീഡിയോ കാണം..

തിരുവനന്തപുരം: മലയാളം സോഷ്യൽ മീഡിയയ്ക്ക് ഇപ്പോൾ എല്ലാം 'പ്രേമം' മയമാണ്. നിവിൻ പോളിയുടെ സിനിമ ബോക്‌സോഫീസിന് നൽകി ഊർജ്ജം ചെറുതല്ല. ദൃശ്യത്തെയും ബാംഗ്ലൂർ ഡേയ്‌സിനെയും കലക്ഷൻ റെക്കോർഡിനെ മറികടന്നാണ് പ്രേമം കുതിക്കുന്നത്. ഇങ്ങനെ നിവിൻ പോളിയുടെ സിനിമ മലയാള സിനിമ ചരിത്രത്തിലെ വമ്പൻ സിനിമയായി മാറുമ്പോൾ ഒരു വിഭാഗം തീയറ്റർ ഉടമകൾ സ്വയം പശ്ചാത്തപിക്കുകയാണ്. പ്രേമം വേണ്ടെന്ന് വച്ച് സൂര്യയുടെ മാസ് എന്ന സിനിമ പ്രദർശിപ്പിക്കാൻ തീരുമാനിച്ച തീയറ്റർ ഉടമകളാണ് ഇപ്പോൾ സ്വയം പഴിക്കുന്നത്. പ്രേമത്തിന്റെ ഓരോ ഷോയ്ക്കും ആളുകൾ തള്ളിക്കയറുമ്പോൾ മാസിനെ ആരാധകർ കൈവിട്ട മട്ടാണ്.

വിനയൻ സിനിമയേക്കാൾ താഴ്ന്ന നിലവാരത്തിലാണ് സൂര്യയുടെ മാസ്. ചിത്രം തമിഴ്‌നാട്ടിലും കേരളത്തിലും അമ്പേ പരാജയപ്പെടുകയാണ് ഉണ്ടായത്. സൂര്യയുടെ കടുത്ത ആരാധകർ പോലും ഈ സിനിമയെ കൈവിട്ടു കഴിഞ്ഞു. ഇങ്ങനെ സൂര്യയോട് മത്സരിച്ച് നിവിൻ പോളി ചിത്രം നേട്ടം കൊയ്യുമ്പോൾ യുട്യൂബിൽ ഒരു ട്രോൾ വീഡിയോ ഹിറ്റ് ആകുകയാണ്. കേരളത്തിലെ തീയ്യറ്റർ ഉടമകളുടെയും മാസിന്റെ വീഴ്‌ച്ചയെയും ചൂണ്ടിക്കാണിക്കുന്ന വീഡിയോയാണ് ശ്രദ്ധ നേടുന്നത്.

സുരാജ് വെഞ്ചാറംമൂട് ചട്ടിമ്പിനാട് എന്ന ചിത്രത്തിൽ അഭിനയിച്ച രംഗം എടുത്താണ് മാസ് സിനിമയെ നിവിൻ പോളിയുടെ ആരാധകർ കളിയാക്കുന്നത്. കേരളത്തിലെ ബോക്‌സോഫീസിൽ മാസിനെ പ്രേമം മലർത്തിയടിച്ച വീഡിയ രസകരമായി തന്നെ റീമിസ്‌ക് ചെയ്തിട്ടുണ്ട്. ഫേസ്‌ബുക്കിലെ സിനിമാ പേജുകളിൽ ഹിറ്റാകുകയാണ് ഈ വീഡിയോ.

സിനിമാ ചാനൽ വാർത്തകളും വിശേഷങ്ങളും അപ്‌ഡേറ്റ് ചെയ്യുമ്പോൾ തന്നെ അലേർട്ട് ചെയ്യാൻ ഞങ്ങളുടെ എന്റർടൈയ്‌മെന്റ് ഫേസ്‌ബുക്ക് പേജ് ലൈക്ക്ചെ യ്യുക 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP