Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പുലിമുരുകനിലെ ആക്ഷൻ രംഗങ്ങൾ ഒറിജിനൽ; ഡ്യൂപ്പ് ഇല്ലാതെയാണ് അതിസാഹസികമായ പല രംഗങ്ങളിലും മോഹൻലാൽ അഭിനയിച്ചത്; വിമർശകർക്ക് മറുപടിയുമായി മേക്കിങ് വിഡിയോ പുറത്തു വിട്ട് അണിയറ പ്രവർത്തകർ

പുലിമുരുകനിലെ ആക്ഷൻ രംഗങ്ങൾ ഒറിജിനൽ; ഡ്യൂപ്പ് ഇല്ലാതെയാണ് അതിസാഹസികമായ പല രംഗങ്ങളിലും മോഹൻലാൽ അഭിനയിച്ചത്; വിമർശകർക്ക് മറുപടിയുമായി മേക്കിങ് വിഡിയോ പുറത്തു വിട്ട് അണിയറ പ്രവർത്തകർ

മോഹൻലാലിന്റെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന ഖ്യാതിയുമായാണ് പുലിമുരുകൻ എത്തിയത്. മലയാളത്തിൽ ഇതുവരെ കാണാത്ത കിടിലൻ ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിന്റെ പ്രധാനപ്രത്യേകത. ആക്ഷൻ രംഗങ്ങൾ ചെയ്തത് ഡ്യൂപ്പാണെന്ന് സോഷ്യൽ മീഡിയയിൽ ആരോപണങ്ങൾ ഉയർന്നിരുന്നു. വിമർശകർക്ക് മറുപടിയുമായി മേക്കിങ് വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഡ്യൂപ്പ് ഇല്ലാതെയാണ് അതിസാഹസികമായ പല രംഗങ്ങളിലും മോഹൻലാൽ അഭിനയിച്ചത്.

സംവിധായകൻ വൈശാഖും ചിത്രത്തിന്റെ പലഘട്ടങ്ങളിൽ ജീവൻ പണയം വച്ചുള്ള ആക്ഷൻ ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ മേക്കിങ് വിഡിയോയിൽ ആണ് ഈ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. 2.39 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ ആണ് ഇപ്പോൾ അണിയറ പ്രവർത്തകർ ആരാധകർക്ക് വേണ്ടി പുറത്തു വിട്ടത്.

ഇത് വരെ മലയാള സിനിമ പരിചയിച്ചിട്ടില്ലാത്ത കഥാപശ്ചാത്തലവുമായി ഒരുക്കിയ 'പുലിമുരുകൻ' മനുഷ്യനും പുലിയും തമ്മിലുള്ള ജീവിതത്തിന്റെയും പോരാട്ടത്തിന്റെയും കഥപറയുന്നു. കൊച്ചിയിലും, കല്ലാർകുട്ടി, പൂയംകുട്ടി തുടങ്ങിയ വനപ്രദേശങ്ങളിലും വിയറ്റ്‌നാം, തായ് ലാൻഡ് തുടങ്ങിയ രാജ്യങ്ങളിലുമായാണ് പുലിമുരുകൻ ചിത്രീകരിച്ചത്.

ഏറ്റവും കൂടുതൽ വേഗത്തൽ 10 കോടി പിന്നിടുന്ന ചിത്രമായി പുലുമുരുകൻ മാറി. ഇങ്ങനെ പോകുകയാണെങ്കിൽ നിലവിലുള്ള എല്ലാ ബോക്‌സ് ഓഫീസ് റെക്കോർഡുകളും മുരുകൻ പഴങ്കഥയാക്കും. മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമ്മിച്ചിരിക്കുന്ന പുലിമുരുകന്റെ രചന നിർവഹിച്ചത് ഉദയകൃഷ്ണയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP