Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജിമിക്കിപ്പാട്ടിൽ അപ്പാനിയോടൊപ്പം ചുവടു വയ്ക്കുന്ന റേഡിയോ മാംഗോ ടീം; ന്യൂജൻ താളമറിയുന്ന ലാൽജോസ് ചിത്രത്തിലെ പാട്ട് ഏറ്റുപാടുന്ന ദൃശ്യങ്ങൾ യൂട്യൂബിൽ തരംഗമാകുന്നു;അനിൽ പനച്ചൂരാന്റെ തിരിച്ചുവരവ് അതിഗംഭീരം

ജിമിക്കിപ്പാട്ടിൽ അപ്പാനിയോടൊപ്പം ചുവടു വയ്ക്കുന്ന റേഡിയോ മാംഗോ ടീം; ന്യൂജൻ താളമറിയുന്ന ലാൽജോസ് ചിത്രത്തിലെ പാട്ട് ഏറ്റുപാടുന്ന ദൃശ്യങ്ങൾ യൂട്യൂബിൽ തരംഗമാകുന്നു;അനിൽ പനച്ചൂരാന്റെ തിരിച്ചുവരവ് അതിഗംഭീരം

മറുനാടൻ ഡസ്‌ക്

എന്റമ്മേടെ ജിമിക്കി കമ്മൽ 

എൻച്ഛൻ കട്ടോണ്ടു പോയേ

എന്റച്ഛന്റെ ബ്രാൻഡിക്കുപ്പി

എന്റമ്മ കുടിച്ചു തീർത്തേ.....

                                                   മലയാളിയുവത്വത്തിന്റെ താളമായി മാറുന്ന ജിമിക്കിപ്പാട്ടിന് പുതിയ ഒരു ഡബ്ബ് വേർഷൻ.  ഇതിൽ അപ്പാനി രവിയെന്ന ശരത്തിനോടൊപ്പം തുള്ളുന്നത് മാംഗോ ടീംസാണ്

റേഡിയോ മാംഗോയുടെ പരിപാടിക്കായി എത്തിയ ശരത്തിനെയാണ് ഈ ടീംസ് പിടികൂടി ഡാൻസു കളിപ്പിച്ചുവിട്ടത്. സംഭവം എന്നതായാലും കലക്കനായിട്ടുണ്ട്. വൈറലായി ഓടുന്നു. ഒറ്റദിവസം കൊണ്ട് ഒന്നേകാൽ ലക്ഷമടുക്കാറായി

വെളിപാടിന്റെ പുസ്തകമെന്ന മോഹൻലാൽ ചിത്രത്തിലെ പാട്ടാണ് ഇപ്പോൾ കാമ്പസുകളിൽ ഉൾപ്പെടെ ഓണപ്പാട്ടാകുന്നത്. ചിത്രം റിലീസ് ആകുന്നതോടെ പാട്ട് വേറേ ലെവലിലെത്തുമെന്നാണ് യൂട്യൂബിലെ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്.

ലാലേട്ടനും ലാൽജോസും ആദ്യമായി ഒന്നിക്കുകയാണ് ഈ ചിത്രത്തിൽ. അനിൽ പനച്ചൂരാന്റെ തിരിച്ചുവരവ് ആഘോഷിക്കുകയാണ് ന്യൂജൻ തലമുറ. ലാൽ ജോസിന്റെ അറബിക്കഥയിലൂടെ എത്തിയ കവി കുറേക്കാലമായി സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു. ഗംഭീര തിരിച്ചുവരവാണ് ചിത്രത്തിലൂടെ ഉണ്ടായിരിക്കുന്നത്.

ഓണത്തിന് റിലീസാകുന്ന ചിത്രത്തിന് ഷാൻ റഹ്മാന്റേതാണ് ഈണം. വിനീത് ശ്രീനിവാസനും രഞ്ജിത്ത് ഉണ്ണിയും പാടിയ പാട്ട് ഇതുവരെ കേട്ടില്ലേ.. ?

ഇല്ലെങ്കിൽ ഇപ്പത്തന്നെ കേട്ടോ

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP