Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പൊലീസുകാർ നല്ല തയ്യാറെടുപ്പിലാണ്; അവരെ പോലെ നമ്മളും തയ്യാറെടുപ്പിൽ തന്നെ; യുവതീപ്രവേശനം ഒരുദിവസം കൂടി പ്രതിരോധിച്ചാൽ കാത്തിരിക്കുന്നത് ചരിത്ര വിജയം: ആഹ്വാനവുമായി രാഹുൽ ഈശ്വറിന്റെ വീഡിയോ

പൊലീസുകാർ നല്ല തയ്യാറെടുപ്പിലാണ്; അവരെ പോലെ നമ്മളും തയ്യാറെടുപ്പിൽ തന്നെ; യുവതീപ്രവേശനം ഒരുദിവസം കൂടി പ്രതിരോധിച്ചാൽ കാത്തിരിക്കുന്നത് ചരിത്ര വിജയം: ആഹ്വാനവുമായി രാഹുൽ ഈശ്വറിന്റെ വീഡിയോ

മറുനാടൻ ഡെസ്‌ക്‌

പത്തനംതിട്ട: ശബരിമലയിൽ ചിത്തിര ആട്ടവിശേഷത്തിനായി നട തുറക്കുമ്പോൾ നിരോധനാജ്ഞ അടക്കം പ്രഖ്യാപിച്ച് കർശന സുരക്ഷയാണ് പൊലിസ് ഒരുക്കുന്നത്. അതേസമയം, യവതീപ്രവേശനം തടയാൻ ഭക്തജനസംഘടനകളും തയ്യാറെടുപ്പിലാണ്. പൊലീസിനെപ്പോലെ തങ്ങളും നല്ല തയ്യാറെടുപ്പിലാണെന്ന് അയ്യപ്പധർമസേന പ്രസിഡന്റ് രാഹുൽ ഈശ്വർ പറഞ്ഞു. ശബരിമലയിലേക്ക് പോകാനുള്ള വഴിയിൽ വീണ്ടും എത്തിയിരിക്കുകയാണ്. കഴിഞ്ഞ തവണ അഞ്ച് ദിവസം പ്രതിരോധിച്ചത് പോലെ ഇനിയും ഒരു ദിവസം കൂടി പ്രതിരോധിച്ചാൽ ഒരു പക്ഷേ ചരിത്ര വിജയമായിരിക്കും നമ്മളെ കാത്തിരിക്കുന്നത്. സുപ്രീം കോടതിയിൽ നിന്നടക്കം അനുകൂല തീരുമാനങ്ങൾ ലഭിക്കുമെന്നും രാഹുൽ ഈശ്വർ വീഡിയോയിൽ പറഞ്ഞു.

പൊലീസുകാർ നല്ല തയ്യാറെടുപ്പിലാണ്. അവരെപ്പോലെ നമ്മളും തയ്യാറെടുപ്പിൽ തന്നെയാണെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നു. ശബരിമലയിൽ സുരക്ഷയൊരുക്കാൻ പൊലീസുകാർ നടത്തുന്ന തയ്യാറെടുപ്പുകളും വീഡിയോയിലൂടെ രാഹുൽ പുറത്തുവിട്ടിട്ടുണ്ട്. നേരത്തെ ശബരിമല പ്രക്ഷോഭങ്ങളുടെ പേരിൽ രണ്ട് തവണ രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഇതിന് പിന്നാലെ അദ്ദേഹത്തിന് ജാമ്യവും ലഭിച്ചിരുന്നു. നവംബർ അഞ്ചിന് സന്നിധാനത്ത് ആവശ്യമായതിനാലാണ് തനിക്ക് ജാമ്യം ലഭിച്ചതെന്നാണ് രാഹുലിന്റെ അഭിപ്രായം. നേരത്തെ ശബരിമല പ്രക്ഷോഭകാരികൾക്ക് വിതരണം ചെയ്യാൻ വാക്കിടോക്കികൾ കയ്യിൽ പിടിച്ച് കൊണ്ടുള്ള രാഹുലിന്റെ ചിത്രവും പുറത്തുവന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP