Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'ഒരു നല്ല സഹോദരൻ ആയിരിക്കേണ്ടത് എങ്ങനെയാണെന്ന് പറഞ്ഞുതരാം'; 'ചെറിയ ഹെലികോപ്ടറിൽ ഒതുങ്ങിയിരുന്നാണ് എന്റെ ദൈർഘ്യമേറിയ യാത്രകൾ; പക്ഷേ, ഹ്രസ്വയാത്ര നടത്തുന്ന എന്റെ സഹോദരി സഞ്ചരിക്കുന്നത് വലിയ ഹെലികോപ്ടറിലും; പ്രിയങ്കയുടെ തോളിൽ കയ്യിട്ട് കളിയാക്കി രാഹുൽ; മിണ്ടാതിരിക്കെന്ന് പറഞ്ഞ് പ്രിയങ്ക; വൈറൽ വീഡിയോ കാണാം

'ഒരു നല്ല സഹോദരൻ ആയിരിക്കേണ്ടത് എങ്ങനെയാണെന്ന് പറഞ്ഞുതരാം'; 'ചെറിയ ഹെലികോപ്ടറിൽ ഒതുങ്ങിയിരുന്നാണ് എന്റെ ദൈർഘ്യമേറിയ യാത്രകൾ; പക്ഷേ, ഹ്രസ്വയാത്ര നടത്തുന്ന എന്റെ സഹോദരി സഞ്ചരിക്കുന്നത് വലിയ ഹെലികോപ്ടറിലും; പ്രിയങ്കയുടെ തോളിൽ കയ്യിട്ട് കളിയാക്കി രാഹുൽ; മിണ്ടാതിരിക്കെന്ന് പറഞ്ഞ് പ്രിയങ്ക; വൈറൽ വീഡിയോ കാണാം

മറുനാടൻ ഡെസ്‌ക്‌

ആഗ്ര: രാജ്യം മുഴുവൻ ഓടി നടന്ന് തെരഞ്ഞെടുപ്പ് പ്രചരണത്തിൽ ഏർപ്പെട്ടിരിക്കയാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും സഹോദരിയും പാർട്ടി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയും. തെക്കേ ഇന്ത്യയിൽ ഓടി നടന്ന് പ്രചരണം പൂർത്തിയാക്കി വോട്ടുപെട്ടിയിൽ ആക്കിയശേഷം ഇപ്പോൾ ഹിന്ദി ഹൃദയഭൂമികയിലാണ് ഇരുവരും പ്രചരണം നടത്തുന്നത്. ഇങ്ങനെ തെരഞ്ഞടുപ്പ് പ്രചരണത്തിനായി അങ്ങോളമിങ്ങോളം യാത്ര ചെയ്യുമ്പോൾ ഇരുവരും കണ്ടു മുട്ടുന്നത് വല്ലപ്പോഴുമാണ്. ഇങ്ങനെ തെരഞ്ഞെടുപ്പ് പ്രചരണ തിരക്കിനിടെ സഹോദരി പ്രിയങ്ക ഗാന്ധിയുമൊത്തുള്ള ഊഷ്മള വീഡിയോ പങ്കിട്ടു കൊണ്ട് രാഹുൽ ഗാന്ധിയെത്തി.

തിരഞ്ഞെടുപ്പ് പ്രചാരണത്തിരക്കിനിടയിൽ ഉത്തർപ്രദേശിലെ കാൺപൂർ വിമാനത്താവളത്തിൽ ഇരുവരും കണ്ടുമുട്ടിയപ്പോഴത്തെ വീഡിയോ ആണിത്. പരസ്പരം തോളിൽ കയ്യിട്ട് വിശേഷങ്ങൾ പങ്കിട്ട ശേഷം പ്രിയങ്കയെ കളിയാക്കുന്നുണ്ട് രാഹുൽ. കാമറക്കടുത്തേക്ക് വന്ന രാഹുൽ, 'ഒരു നല്ല സഹോദരൻ ആയിരിക്കേണ്ടത് എങ്ങനെയാണെന്ന് പറഞ്ഞുതരാം' എന്ന് പറയുന്നു. ''ചെറിയ ഹെലികോപ്ടറിൽ ഒതുങ്ങിയിരുന്നാണ് എന്റെ ദൈർഘ്യമേറിയ യാത്രകൾ. പക്ഷേ ഹ്രസ്വയാത്ര നടത്തുന്ന എന്റെ സഹോദരി സഞ്ചരിക്കുന്നത് വലിയ ഹെലികോപ്ടറിലും.'' വിഡിയോക്കിടയിൽ രാഹുലിന്റെ കൈ തട്ടി മിണ്ടാതിരിക്ക് എന്ന് പ്രിയങ്ക പറയുന്നത് കേൾക്കാം.

ഇത് തമാശയോടെ സഹോദരിയെ ചേർത്തുനിർത്തി രാഹുൽഗാന്ധി പറയുന്നത് ചുറ്റും കൂടിയവരിലും പ്രിയങ്കയിലും ചിരിപടർത്തി. രാഷ്ട്രീയ സമ്മർദ്ദങ്ങൾക്കിടയിലും തെരഞ്ഞെടുപ്പ് പ്രചാരണ തിരക്കുകൾക്കിടയിലും കണ്ടുമുട്ടുന്ന അപൂർവ്വ നിമിഷങ്ങളിൽപോലും സൗഹൃദവും സ്നേഹവും പങ്കുവെയ്ക്കാൻ ഇരുവറും മറക്കാറില്ലെന്നതിന്റെ തെളിവായി ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാുകയാണ്.

ശേഷം സുരക്ഷാ ഉദ്യോഗസ്ഥർക്കും സഹപ്രവർത്തകർക്കുമൊപ്പം ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്തതിന് ശേഷം. സഹോദരനെ ആശ്ലേഷിച്ചാണ് പ്രിയങ്ക ഗാന്ധി യാത്രയാക്കിയത്. പരസ്പരം ആശ്ലേഷിച്ച് ഇരുവരും രണ്ടു ഹെലികോപ്റ്ററുകളിലായി രണ്ടു മേഖലകളിലേക്ക് പ്രചാരണത്തിന് പോയി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP