Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഏതുഭിത്തിയിലും തൂണിലും നിമിഷ നേരംകൊണ്ട് അള്ളിപ്പിടിച്ചു കയറും! ഇന്ത്യയിലെ യഥാർഥ സ്‌പൈഡർമാന്റെ വീഡിയോ ഷെയർ ചെയ്ത് അത്ഭുതം കൂറി ലോകം

ഏതുഭിത്തിയിലും തൂണിലും നിമിഷ നേരംകൊണ്ട് അള്ളിപ്പിടിച്ചു കയറും! ഇന്ത്യയിലെ യഥാർഥ സ്‌പൈഡർമാന്റെ വീഡിയോ ഷെയർ ചെയ്ത് അത്ഭുതം കൂറി ലോകം

ഭിത്തികളിലൂടെ അള്ളിപ്പിടിച്ച് കയറുന്ന ജ്യോതി രാജുവിന്റെ ദൃശ്യം ഹോളിവുഡ് ത്രില്ലറുകളായ സ്‌പൈഡർമാൻ സിനിമകളെപ്പോലും അതിശയിപ്പിക്കും. സ്റ്റുഡിയോ വിസ്മയമായ സ്‌പൈഡർമാൻ സിനിമയെക്കാളും ആവേശം കൊള്ളിക്കുന്നതാണ് യഥാർഥ ജീവിതത്തിൽ ജ്യോതി രാജുവിന്റെ സാഹസങ്ങൾ. ചിത്രദുർഗ ഗ്രാമത്തിൽനിന്നുള്ള ഈ 27-കാരൻ നിമിഷനേരംകൊണ്ട് കെട്ടിടങ്ങളുടെയും ഭിത്തികളുടെയും മുകളിലേക്ക് വലിഞ്ഞുകയറും.

എത്ര ഉയരത്തിലേക്ക് വലിഞ്ഞുകയറുമ്പോഴും ജ്യോതി രാജു സുരക്ഷാ സന്നാഹങ്ങളൊന്നും ഉപയോഗിക്കാറില്ല. പലപ്പോഴും താഴെവീണ് പരിക്കേൽക്കുകയും ചെയ്തിരുന്നു. കൈകാലുകൾ പലവട്ടം ഒടിഞ്ഞു. തന്റെ ശരീരമാസകലം കമ്പികൾ ഇടേണ്ടിവന്നിട്ടുണ്ടെന്ന് രാജു പാതി തമാശയായി പറയുന്നു. വേദനയെ ഇഷ്ടപ്പെടുന്ന, താഴെവീണ് പരിക്കേറ്റാൽ അതിൽ കുറ്റബോധം തോന്നാത്ത പ്രകൃതമാണ് ഈ സാഹസത്തിന് രാജുവിനെ പ്രേരിപ്പിക്കുന്നത്.

കുട്ടിക്കാലം മുതൽക്കെ ഈ ശീലമുണ്ടായിരുന്നെങ്കിലും, ഒമ്പതുവർഷം മുമ്പ് ചിത്രദുർഗയിലെത്തിയതോടെയാണ് സംഗതി ലോകമറിയാൻ തുടങ്ങിയത്. ചിത്രദുർഗ കോട്ടയിലെ ഭിത്തികളിൽ ഓടിക്കയറുന്ന ജ്യോതിരാജുവിന്റെ ചിത്രങ്ങളും വീഡിയോകളും ഇതിനകം ലോകമെമ്പാടും പ്രശസ്തമായിക്കഴിഞ്ഞു. വീട്ടിലായാലും മറ്റെവിടെയായാലും എല്ലായ്‌പ്പോഴും തന്റെ സ്‌പൈഡർമാൻ വിരുതുകൾ പരിശീലിക്കുന്ന തിരക്കിലായിരിക്കും ജ്യോതിരാജു.

ചിത്രദുർഗയിലെത്തുന്ന സഞ്ചാരികൾ ജ്യോതിരാജുവിനൊപ്പം നിന്ന് ചിത്രമെടുക്കാനും സ്‌പൈഡർമാൻ സാഹസത്തിന്റെ രഹസ്യം ചോദിക്കാനും തയ്യാറാകുന്നു. ലോകത്തെവിടെയും തന്റെ പ്രകടനം കാഴ്ചവെക്കാൻ തയ്യാറാണെന്ന് അവകാശപ്പെടുന്ന ജ്യോതിരാജുവിന്റെ അടുത്ത സ്വപ്നം, ലോകത്തേറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫയിൽ കയറുകയെന്നതാണ്. ഈ സാഹസപ്രവർത്തിയിൽ ലോകറെക്കോഡ് തന്റെ പേരിലാകണമെന്ന് ജ്യോതി രാജു ആഗ്രഹിക്കുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP