Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചു; ഇൻഡോറിലെ ഡോക്ടറെ റിസപ്ഷനിസ്റ്റ് അരമണിക്കൂറോളം തുണിയുരിച്ച് തല്ലി; സിസിടിവി ദൃശ്യങ്ങൾ വൈറലായി

വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചു; ഇൻഡോറിലെ ഡോക്ടറെ റിസപ്ഷനിസ്റ്റ് അരമണിക്കൂറോളം തുണിയുരിച്ച് തല്ലി; സിസിടിവി ദൃശ്യങ്ങൾ വൈറലായി

ൽകിയ വാക്കു പാലിച്ചില്ലെങ്കിൽ ഡോക്ടറാണോ എൻജിനീയറാണോ എന്നൊന്നും ആരും നോക്കില്ല എന്നതാണ് ഇൻഡോറിലുണ്ടായ ഒരു സംഭവം തെളിയിക്കുന്നത്. കണ്ണിലുടക്കുന്ന സ്ത്രീകളെയെല്ലാം വളച്ചെടുത്ത് വഞ്ചിക്കുന്നവർക്കുള്ള ചുട്ടമറുപടി കൂടിയാണീ സംഭവം. വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ച ഡോക്ടർക്ക് ക്ലിനിക്കിലെ റിസപ്ഷനിസ്റ്റിന്റെ വക പൊതിരെ തല്ലുകിട്ടി. വെറും തല്ലല്ല. അരമണിക്കൂറോളം നീണ്ട ആക്രമണത്തിൽ ഡോക്ടറുടെ തുണിയുരിക്കുകയും അടിച്ചു നിലംപരിശാക്കി ബോധം കെടുത്തുകയും ചെയ്തു 27-കാരിയായ വസുന്ധര ശർമ്മ എന്ന യുവതി. അടിപിടിയിൽ കലാശിച്ചത് ഇത് ഇവരുടെ സ്വാകാര്യ കാര്യമായതിനാൽ ഡോക്ടറുടെ സ്വന്തം സ്റ്റാഫിനു പോലും നോക്കി നിൽക്കാൻ മാത്രമെ കഴിഞ്ഞുള്ളൂ. അബോധവാസ്ഥയിലായ ഡോക്ടറെ ഒടുവിൽ സെക്യൂരിറ്റിക്കാരനെത്തിയാണ് വലിച്ചിഴച്ചു യുവതിയിൽ നിന്നും രക്ഷപ്പെടുത്തിയത്. അരമണിക്കൂറോളം നീണ്ട യുവതിയുടെ ഈ ഗംഭീര പ്രകടനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ വൈറലായിരിക്കുകയാണിപ്പോൾ.

ഒക്ടോബറിലാണ് സംഭവം നടന്നത്. പക്ഷേ തല്ലു കൊണ്ട ഡോക്ടർ അർപിത് ചോപ്ര രണ്ടാഴ്ച കഴിഞ്ഞാണ് പരാതിയുമായി രംഗത്തെത്തിയത്. നാറ്റക്കേസ് ആകേണ്ട എന്നു കരുതിയല്ല, തല്ലു കൊണ്ട് പരിക്കേറ്റതിനാലാണ് പരാതി നൽകാൻ കാലതാമസമുണ്ടായതെന്ന് ഡോക്ടറുടെ വക ന്യായീകരണവും. ഹോമിയോപതി ഡോക്ടറായ ചോപ്രയുടെ ക്ലിനിക്കിലാണ് യുവതി ജോലി ചെയ്തിരുന്നത്. 2012-ൽ മൂന്ന് മാസം ഇവിടെ ജോലി ചെയ്യുന്നതിനിടെയാണ് തങ്ങൾ പരിചയത്തിലായതെന്ന് യുവതി പറഞ്ഞു. ഡോക്ടർക്കെതിരായ യുവതിയുടെ ലൈംഗിക പീഡന പരാതിയും തുടർന്ന് തന്നെ ആക്രമിച്ചതായുള്ള ഡോക്ടറുടെ പരാതിയും ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഭവം അന്വേഷിച്ച് കുറ്റവാളികളെ കണ്ടെത്തുമെന്നും പൊലീസ് വ്യക്തമാക്കി.

തന്റെ മകളെ വിവാഹം ചെയ്യാമെന്ന് ഡോക്ടർ അവളോട് കളവു പറഞ്ഞിരുന്നതായി യുവതിയുടെ അച്ഛൻ ആരോപിക്കുന്നു. വിവാഹ വാഗ്ദാനം നൽകി ബന്ധത്തിനു തുടക്കമിട്ട് പിന്നീട് പിന്മാറിയാൽ അത് ക്രിമിനൽ കുറ്റമായാണ് പരിഗണിക്കപ്പെടുക. ബലാൽസംഗത്തിനും കേസെടുക്കും. യുവതിയെ താൻ ജോലിക്കു വച്ചിരുന്നെങ്കിലും താനുമായി ബന്ധമുണ്ടാക്കാൻ ശ്രമച്ചതിനെ തുടർന്ന് നേരത്തെ തന്നെ അവരെ പിരിച്ചു വിട്ടിരുന്നതായാണ് ഡോക്ടറുടെ വിശദീകരണം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP