Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മോഹൻലാലോ മമ്മൂട്ടിയോ? രഞ്ജിത്തിന്റെ മറുപടി കേട്ട് മോഹൻലാൽ ചിരിച്ചു; ലാൽസലാമിൽ അതിഥിയായെത്തിയ സംവിധായകൻ രഞ്ജിത്തിനെ കുഴപ്പിച്ച മോഹൻലാലിന്റെ ചോദ്യങ്ങൾ

മോഹൻലാലോ മമ്മൂട്ടിയോ? രഞ്ജിത്തിന്റെ മറുപടി കേട്ട് മോഹൻലാൽ ചിരിച്ചു; ലാൽസലാമിൽ അതിഥിയായെത്തിയ സംവിധായകൻ രഞ്ജിത്തിനെ കുഴപ്പിച്ച മോഹൻലാലിന്റെ ചോദ്യങ്ങൾ

മറുനാടൻ ഡസ്‌ക്

മോഹൻലാലിന്റെ ചലച്ചിത്ര ജീവിതത്തെ അടിസ്ഥാനമാക്കി അമൃത ടിവി സംപ്രേഷണം ചെയ്യുന്ന 'ലാൽസലാം' ഷോയുടെ കഴിഞ്ഞ ദിവസത്തെ എപ്പിസോഡിൽ രഞ്ജിത്ത് ആയിരുന്നു അതിഥി. മോഹൻലാൽ രഞ്ജിത്തിനോട് തൊടുത്തുവിട്ട റാപ്പിഡ് ഫയർ ചോദ്യങ്ങൾക്കിടെ ആയിരുന്നു ആ ചോദ്യവും. 'മോഹൻലാലോ മമ്മൂട്ടിയോ?' ഒട്ടുമാലോചിക്കാതെ വന്നു രഞ്ജിത്തിന്റെ മറുപടി.. 'മമ്മൂട്ടി..!' ചിരിയോടെ മോഹൻലാലിന്റെ പ്രതികരണം.

മമ്മൂട്ടിയെയും മോഹൻലാലിനെയും കഥാപാത്രങ്ങളാക്കി സിനിമകളൊരുക്കിയ ചലച്ചിത്രകാരന്മാരും പല വേദികളിൽ ഈ ചോദ്യം നേരിട്ടിട്ടുണ്ട്. ഏറ്റവുമൊടുവിൽ ഒട്ടും പ്രതീക്ഷിക്കാതെ സംവിധായകൻ രഞ്ജിത്തിനാണ് ഈ ചോദ്യം അഭിമുഖീകരിക്കേണ്ടിവന്നത്. സംവിധായകൻ രഞ്ജിത് മോഹൻലാലിനെ നായകനാക്കി ഒരുക്കിയ സ്പിരിറ്റ് എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ പങ്ക് വെയ്ക്കാനെത്തിയതാണ് രഞ്ജിത്.

താങ്കൾക്ക് ഇഷ്ടപ്പെട്ട എന്റെ ചിത്രം ഏതെന്ന മോഹൻലാലിന്റെ ചോദ്യത്തിന് 'ഇരുവർ' എന്നും മലയാളത്തിലെ മികച്ച സംവിധായകൻ ആരെന്ന ചോദ്യത്തിന് കെ.ജി.ജോർജ്ജ് എന്നുമായിരുന്നു രഞ്ജിത്തിന്റെ മറുപടി. മലയാളത്തിൽ അടുത്തിടെ കണ്ട മികച്ച ചിത്രം ഏതെന്ന ചോദ്യത്തിന് 'ഒരുപാടുണ്ടെന്ന് പറഞ്ഞ് രഞ്ജിത് രക്ഷപെട്ടു.

2001ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം 'രാവണപ്രഭു'വിലൂടെയാണ് രഞ്ജിത്ത് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. മോഹൻലാലിനെ നായകനാക്കി പിന്നീട് നാല് സിനിമകൾ സംവിധാനം ചെയ്തു. ലോഹം, സ്പിരിറ്റ്, റോക്ക് ആൻഡ് റോൾ, ചന്ദ്രോത്സവം, രാവണപ്രഭു എന്നിവയാണ് രഞ്ജിത്തിന്റെ മോഹൻലാൽ സിനിമകൾ.

രഞ്ജിത്ത് മമ്മൂട്ടിയെ നായകനാക്കി ഏഴ് സിനിമകൾ സംവിധാനം ചെയ്തു. പുത്തൻ പണം, കടൽ കടന്നൊരു മാത്തുക്കുട്ടി, പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിന്റ്, പാലേരിമാണിക്യം: ഒരു പാതിരാ കൊലപാതകത്തിന്റെ കഥ, കൈയൊപ്പ്, പ്രജാപതി, ബ്ലാക്ക് എന്നിവയാണ് രഞ്ജിത്തിന്റെ മമ്മൂട്ടി ചിത്രങ്ങൾ.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP