Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യയിൽ ഒരു ഓട്ടോറിക്ഷ മറിഞ്ഞാലും അതു ലോക വാർത്ത! അനേകരുമായി പാഞ്ഞുപോയ ഓട്ടോ മുംബൈ നഗരത്തിൽ മറിഞ്ഞു വീഴുന്ന വീഡിയോ പുറത്ത്

ഇന്ത്യയിൽ ഒരു ഓട്ടോറിക്ഷ മറിഞ്ഞാലും അതു ലോക വാർത്ത! അനേകരുമായി പാഞ്ഞുപോയ ഓട്ടോ മുംബൈ നഗരത്തിൽ മറിഞ്ഞു വീഴുന്ന വീഡിയോ പുറത്ത്

മുംബൈ: ഒരു ഓട്ടോറിക്ഷ മറിഞ്ഞാൽ എന്തു സംഭവക്കും? ഉടൻ ആളുകളെത്തി അതു നിവർത്തും, അല്ലറ ചില്ലറ പോറലും പെയിന്റ് ഇളകിയതുമൊന്നും കാര്യമാക്കാതെ പിന്നെ പൊടി തട്ടി കൂളായി തന്നെ ഓട്ടം തുടരുകയും ചെയ്യും. എന്നാൽ മുംബയിൽ ഒരു ഓട്ടോ മറിഞ്ഞു. പാസഞ്ചർ ഓട്ടോ അല്ല, പെട്ടി ഓട്ടോ ആയിരുന്നു. അതിൽ യാത്രക്കരുമുണ്ടായിരുന്നു. പതിവു പോലെ പൊലീസെല്ലാം ഓടി എത്തി അപകടത്തില്പെട്ടവരെ രക്ഷപ്പെടുത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്കയയ്ക്കുകയുമെല്ലാം ചെയ്തു.

സംഭവത്തിന്റെ വീഡിയോ കിട്ടിയ സായിപ്പ് ഇതൊരു വലിയ ദുരന്തമായി ആഘോഷിച്ച് വാർത്തയും വീഡിയോയുമായി ഡെയ്‌ലി മെയിൽ ഓൺലൈനിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിരിക്കുന്നു. ഗണേഷ ചതുർത്തിയോടനുബന്ധിച്ച ആഘോഷങ്ങൾക്കിടെയാണ് വിശ്വാസികളുമായി പോകുകയായിരുന്ന പെട്ടി ഓട്ടോ തലകീഴായി മറിഞ്ഞത്. അപകടത്തില്പെട്ട ഓട്ടോയിൽ നിന്ന് മുതിർന്നവരും കുട്ടികളും തെറിച്ചു വീഴുന്നതിന്റെ ആപൽക്കരമായ കാഴ്ചയും വാർത്തയിൽ പറയുന്നുണ്ട്. ആളുകളും വാഹനങ്ങളൊന്നുമില്ലാത്ത റോഡിൻരെ മധ്യത്തിലായാണ് അപകടം നടന്നത്. ഉടൻ തന്നെ അവിടെയുണ്ടായിരുന്നവരും പൊലീസും ഓടിവന്ന് രക്ഷാ പ്രവർത്തനം നടത്തുന്നു. അപകടത്തില്പെട്ടവരുടെ സഹായത്തിനായുള്ള നിലവിളികളും എല്ലാം കേൾക്കാം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP