Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നായികയെ വിളിച്ചു; നായകനെ വിളിച്ചില്ല; ക്ഷണിക്കാൻ വൈകിയതിൽ പ്രതിഷേധിച്ചു ബോളിവുഡ് താരം റിതേഷ് ദേശ്മുഖ് റേഡിയോ ജോക്കിയുടെ മുഖത്തു വെള്ളമൊഴിച്ചു: വീഡിയോ കാണാം

നായികയെ വിളിച്ചു; നായകനെ വിളിച്ചില്ല; ക്ഷണിക്കാൻ വൈകിയതിൽ പ്രതിഷേധിച്ചു ബോളിവുഡ് താരം റിതേഷ് ദേശ്മുഖ് റേഡിയോ ജോക്കിയുടെ മുഖത്തു വെള്ളമൊഴിച്ചു: വീഡിയോ കാണാം

മുംബൈ: നായികയെ വിളിച്ചിട്ടും നായകനായ തന്നെ വിളിക്കാത്തതിൽ പ്രതിഷേധിച്ചു ബോളിവുഡ് താരം റേഡിയോ ജോക്കിയുടെ മുഖത്തു വെള്ളമൊഴിച്ചു. ബോളിവുഡ് യുവതാരം റിതേഷ് ദേശ്മുഖാണ് റേഡിയോ ജോക്കിയായ ആർജെ അർപിതിന്റെ മുഖത്തു വെള്ളമൊഴിച്ചത്.

ഇന്റർവ്യൂവിന് ക്ഷണിക്കാൻ വൈകിയതിൽ പ്രതിഷേധിച്ചുള്ള പ്രതിഷേധമെന്ന പേരിൽ സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയാണിത്. എന്നാൽ, വീഡിയോ കണ്ടവർ തൊട്ടടുത്ത നിമിഷം തന്നെ യാഥാർഥ്യം തിരിച്ചറിയുകയും ചെയ്തു.

റേഡിയോ മിർച്ചിയുടെ ജനപ്രിയ ചാറ്റ് ഷോയുടെ പ്രമോ ടീസറിന് വേണ്ടി തയ്യാറാക്കിയ വീഡിയോ ആയിരുന്നു ഇത്. ഹൗസ്ഫുൾ ത്രീ എന്ന ചിത്രത്തിലെ നായകന്മാരിൽ ഒരാളാണു റിതേഷ് ദേശ്മുഖ്. നായികയായ ലിസാ ഹെയ്ഡനുമായി ആർജെ അർപിത് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ റിതേഷ് കയറി വരുകയും തന്നെ ക്ഷണിക്കാത്തതിൽ ക്ഷുഭിതനാകുന്നതുമായിരുന്നു വീഡിയോ.

കി ആൻഡ് കാ എന്ന സിനിമയുടെ പ്രമോഷന് വേണ്ടി അഭിഷേക് കപൂർ റേഡിയോ ജോക്കിയായ അർപിതിനെ തല്ലുന്ന വീഡിയോയും നേരത്തെ വൈറലായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP