Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൊബൈൽ ഫോണിൽ സംസാരിച്ചു കൊണ്ട് ചിരിച്ച് കളിച്ച് ബസ് ഓടിച്ച ഡ്രൈവറുടെ പണി പോയി; ഒരു വർഷത്തേക്ക് ഡ്രൈവറുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കി; ഡ്രൈവറുടെ എതിർ സീറ്റിലിരുന്ന യുവതി പകർത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു

മൊബൈൽ ഫോണിൽ സംസാരിച്ചു കൊണ്ട് ചിരിച്ച് കളിച്ച് ബസ് ഓടിച്ച ഡ്രൈവറുടെ പണി പോയി; ഒരു വർഷത്തേക്ക് ഡ്രൈവറുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കി; ഡ്രൈവറുടെ എതിർ സീറ്റിലിരുന്ന യുവതി പകർത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: മൊബൈൽ ഫോണിൽ സംസാരിച്ചു കൊണ്ട് ബസ് ഓടിച്ച ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി. ഒരു വർഷത്തേക്കാണ് ഡ്രൈവറുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്ത് പിഴ ചുമത്തിയത്. ചിറക്കുനിയിൽനിന്നു പെരളശ്ശേരിയിലേക്കുള്ള കെഎൽ 58 9097 ശ്രീഹരി ബസ്സിന്റെ ഡ്രൈവർ പി. നിഖിലാണു ഞായറാഴ്ച രാവിലെ കാൽ മണിക്കൂറോളം മൊബൈൽ ഫോണിൽ സംസാരിച്ചു കൊണ്ടു ബസ് ഓടിച്ചത്.

ഡ്രൈവറുടെ എതിർസീറ്റിലിരുന്ന യുവതി പകർത്തിയ വീഡിയോ സോഷ്യൽമീഡിയയിൽ ഭർത്താവ് പോസ്റ്റ് ചെയ്തിരുന്നു. മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്നു പലതവണ യാത്രക്കാർ ഓർമിപ്പിച്ചിട്ടും ഇയാൾ ഗൗനിച്ചില്ല, കണ്ടക്ടറോടു പരാതി പറഞ്ഞപ്പോൾ, അയാളതു ചിരിച്ചു തള്ളുകയാണു ചെയ്തതെന്ന് യാത്രക്കാർ പറയുന്നു.

ഫോണിൽ സംസാരിച്ചു ബസ് ഓടിക്കുന്നതു യാത്രക്കാർ വീഡിയോയിൽ പകർത്തിയിരുന്നു. ഇതു പിന്നീട് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. തുടർന്നാണ് നടപടി. മോട്ടോർ വാഹനവകുപ്പിന്റെ ഔദ്യോഗിക വാട്ട്സപ്പ് നമ്പറിൽ ഈ ദൃശ്യങ്ങൾ അയച്ചുകൊടുക്കുകയം ചെയ്തു. ജോയിന്റ് ആർടിഒ എ കെ രാധാകൃഷ്ണനാണ് നടപടി സ്വീകരിച്ചത്. ആയിരം രൂപ പിഴചുമത്തുകയും ചെയ്തു.

നിഖിലിന്റെ ഡ്രൈവിങ് ലൈസൻസ് ഇന്ന് മുതൽ ഒരു വർഷത്തേക്കാണു റദ്ദ് ചെയ്തത്. ആയിരം രൂപ പിഴ അടപ്പിക്കുകയും ചെയ്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP