Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളത്തിനെ നടുക്കിയ പ്രളയം മുമ്പേ അറിഞ്ഞൊരു സംവിധായകൻ; ആറ് മാസം മുമ്പ് പ്രശസ്ത ഛായാഗ്രാഹകൻ കൂടിയായ അനിൽ നായർ ഒരുക്കിയ സമത്വം ഹ്രസ്വചിത്രം ശ്രദ്ധ നേടുന്നു

കേരളത്തിനെ നടുക്കിയ പ്രളയം മുമ്പേ അറിഞ്ഞൊരു സംവിധായകൻ; ആറ് മാസം മുമ്പ് പ്രശസ്ത ഛായാഗ്രാഹകൻ കൂടിയായ അനിൽ നായർ ഒരുക്കിയ സമത്വം ഹ്രസ്വചിത്രം ശ്രദ്ധ നേടുന്നു

കേരളത്തിലുണ്ടായ പേമാരിയും മഹാപ്രളയവും മുൻകൂട്ടി കണ്ടൊരു സംവിധായകനും അദ്ദേഹം ഒരുക്കിയ ഹ്രസ്വചിത്രവുമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്.മഹാപ്രളയവും തുടർന്ന് സർവതും നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്ന മനുഷ്യരുടെ കഥയും പറയുന്ന ചിത്രമാണ് സമത്വം. ഇത് ചിത്രീകരിച്ചതോ ഏകദേശം ആറുമാസം മുൻപും.

മൈ ബോസ് അടക്കം നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച പ്രശസ്ത ഛായാഗ്രാഹകനായ അനിൽനായർ ആദ്യമായി സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രമാണ് 'സമത്വം. മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിന്റെ ശബ്ദം കൊണ്ട് അനുഗ്രഹീതമായ ചിത്രം ചതയം ദിനത്തിൽ രാവിലെ 11നാണ് ഇന്റർനെറ്റിൽ റിലീസ് ചെയ്തത്.

സംവിധാനത്തിന് പുറമെ എഡിറ്റിങ്, ഛായാഗ്രഹണം എന്നിവ നിർവഹിക്കുന്നതും അനിൽ നായർ തന്നെയാണ്. തിരക്കഥയൊരുക്കുന്നത് ഹരീഷ് നായർ ആണ്. പശ്ചാത്തല സംഗീതം ഒരുക്കുന്നത് വിഷ്ണു ടിഎസ്, കലാസംവിധാനം സുജിത് രാഘവ്, വിഷൽ എഫക്സ് വിഭാഗം കൈകാര്യം ചെയ്യുന്നത് മഹേഷ് കേശവും എഫക്സ് കണ്ണനും നിർവഹിക്കുന്നു. വിൻ വാ സ്റ്റുഡിയോയിൽ ആണ് ഡബ്ബിങ് വർക്കുകൾ നടന്നത്. കളറിങ് സുജിത് സദാശിവൻ, കാസ്റ്റിങ് ഡയറക്ടർ പ്രിയ അനിൽ നായർ, ചമയം പ്രദീപ് രംഗൻ, നിർമ്മാണ നിർവ്വഹണം വർഗ്ഗീസ് ആലപ്പാട്ട്, ശിവൻ പൂജപ്പുര, സൗണ്ട് മിക്സിങ് ഹാപ്പി ജോസ്, കവിത ദിലീപ് തിരുവട്ടാർ.

കഴിഞ്ഞ 6 മാസങ്ങൾക്കു മുൻപ് , കൃത്യമായി പറഞ്ഞാൽ കഴിഞ്ഞ ഫെബ്രുവരി 18-ന് താൻ ചിത്രീകരിച്ച ഈ ഷോർട്ട് ഫിലിമിന്റെ അതേ ദൃശ്യങ്ങളാണ് ഇപ്പോൾ കേരളം സാക്ഷിയാകുന്നുവെന്നത് തികച്ചും യാദൃച്ഛികമാണെന്നും അനിൽ നായർ പറഞ്ഞു.ചിത്രത്തിന്റെ ഫൈനൽ എഡിറ്റ് കഴിഞ്ഞപ്പോൾ ഈ ചിത്രം ഉൾക്കൊള്ളുന്ന സന്ദേശം അടിവരയിട്ടു പറയുവാൻ ശക്തമായ ശബ്ദം വേണമെന്ന് തോന്നി. അങ്ങനെയാണ് മോഹൻലാലിലേക്ക് എത്തിയത്. അനിൽ നായർ തികഞ്ഞ ആത്മസംതൃപ്തിയോടെ പറഞ്ഞു. മോഹൻലാലാലിനെ കാണാൻ താനും നിർമ്മാതാവ് റെജി തമ്പിയും കൂടി ലൂസിഫറിന്റെ ലൊക്കേഷനിൽ എത്തിയപ്പോൾ, ക്രിസ്ത്യൻ ബ്രദേഴ്സ് എന്ന ജോഷി സർ ചിത്രത്തിൽ താൻ അടുത്തറിഞ്ഞ ലാൽ സാറിനെക്കാളും എത്രയോ മടങ്ങ് എനർജിയിലാണ് അദ്ദേഹം ഇപ്പോഴും കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് എന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്നും അനിൽ നായർ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP