Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ന്യൂജനറേഷൻ ബാങ്കിൽ നിന്നൊരു ന്യൂജനറേഷൻ ഗായകൻ! ദേവരാജൻ മാസ്റ്ററുടെ ശിഷ്യന്റെ സിനിമാ അരങ്ങേറ്റം ലൗ ലാൻഡിലെ മനോഹര ഗാനത്തിലൂടെ

ന്യൂജനറേഷൻ ബാങ്കിൽ നിന്നൊരു ന്യൂജനറേഷൻ ഗായകൻ! ദേവരാജൻ മാസ്റ്ററുടെ ശിഷ്യന്റെ സിനിമാ അരങ്ങേറ്റം ലൗ ലാൻഡിലെ മനോഹര ഗാനത്തിലൂടെ

തിരുവനന്തപുരം: മലയാള സിനിമയ്ക്ക് അനുഗ്രഹീതരായ അനേകം ഗായകരെ സമ്മാനിച്ച വ്യക്തിയാണ് ജി ദേവരാജൻ മാസ്റ്റർ. അദ്ദേഹത്തിന്റെ ശിക്ഷ്യഗണത്തിൽ നിന്നൊരു ന്യൂജനറേഷൻ ഗായകൻ കൂടിയെത്തുന്നു. തിരുവനന്തപുരം സ്വദേശിയായ സനിത് രാമസ്വാമിയാണ് മലയാള സിനിമാ പിന്നണി ഗാനരംഗത്തേക്ക് ചുവടുവച്ചത്. ലൗ ലാൻഡ് എന്ന ന്യൂജനറേഷൻ സിനിമയിൽ മനോഹരമായ മെലഡി ഗാനം ആലപിച്ചുകൊണ്ടാണ് സനിത്തിന്റെ രംഗപ്രവേശം. നവാഗതനായ സജീവം മംഗലത്ത് ഈണം നൽകിയ മനസിന്റെ ഉള്ളിൽ എവിടെയോ.. എന്നു തുടങ്ങുന്ന ഗാനമാണ് ലൗ ലാൻഡിന് വേണ്ടി സനിത് ആലപിച്ചത്.

ഒരു ന്യൂജറനേഷൻ ബാങ്കിലെ മാനേജരായ സനിതിന് ഇത് അദ്ദേഹത്തിന്റെ ജീവിതാഭിലാഷണാണ്. തിരുവനന്തപുരം പട്ടം സ്വദേശിയായ സനിതിന് പാരമ്പര്യമായി തന്നെയാണ് സംഗീതാഭിരുചി പകർന്നുകിട്ടിയത്. സംഗീത തറവാടായ ഇടവൻകാട് കുടുംബാംഗമാണ് സനിത്. അമ്മ സരോജനിയും അച്ഛൻ രാമസ്വാമിയും മികച്ച ഗായകരായിരുന്നു.

സ്‌കൂൾ കോളേജ് യുവജനോത്സവങ്ങളിൽ വിജയങ്ങൾ നേടിയാണ് സനിതിന് നേട്ടമായത്. 1989 ൽ മലമ്പുഴയിൽ നടന്ന സംസ്ഥാന കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയപ്പോൾ സനിത് സംഗീതമാണ് തന്റെ വഴിയെന്ന് തിരിച്ചറിഞ്ഞു. തുടർന്നാണ് സംഗീതാചാര്യനായ ജി ദേവരാജൻ മാസ്റ്ററുടെ ശിഷ്യത്വം നേടിയത്. സംഗീതം അഭ്യസിച്ചെങ്കിലും പിന്നീട് ബാങ്കിങ് രംഗത്ത് പ്രവർത്തിക്കുകയായിരുന്നു സനിത്. പതിനാല് വർഷമായി ബാങ്ക് ഉദ്യോഗസ്ഥനായി തുടരുന്നു.

ബാങ്ക് ഉദ്യോഗസ്ഥനായി തുടരുന്ന വേളയിൽ തന്നെ സംഗീതത്തെ കൈവിടാൻ സനിത് തയ്യാറായിരുന്നില്ല. ഇന്ത്യയിലും വിദേശത്തുമായി ആയിരത്തോളം സ്‌റ്റേജുകളിൽ പാടിയതിന്റെ അനുഭവവുമായാണ് അദ്ദേഹം സിനിമാ പിന്നണിഗാനരംഗത്തേക്ക് കടക്കുന്നത്. അടിപൊളി ഗാനങ്ങളേക്കാൾ മെലഡി ഗാനങ്ങളാണ് അദ്ദേഹത്തിന് കൂടുതൽ ഇഷ്ടം. ഇതിനിടയിൽ ഒ എൻ വി കുറുപ്പിന്റെ രചനകളിൽ ദേവരാജന്മാഷ് സംഗീതം നൽകി തരംഗിണി പുറത്തിറക്കിയ ഒട്ടനവധി കാസറ്റുകളിലും സനിത് പാടിയിട്ടുണ്ട്.

ലൗലാൻഡിലെ ഗാനം റെക്കോർഡിങ് തിരുവനന്തപുരം എസ്എസ് സ്റ്റുഡിയോയിൽ പൂർത്തിയായിരുന്നു. വിജയ് യേശുദാസ്, റിമി ടോമി, വിധു പ്രതാപ് എന്നിവരാണ് സിനിമയിലെ മറ്റ് ഗായകർ. നാല് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ലൗലാൻഡിലെ ഗാനം തനിക്ക് ബ്രേക്കാകുമെന്ന് പ്രതീക്ഷിച്ചിരിക്കയാണ് ഈ ഗായകൻ.

സനിത് ആലപിച്ച് ഗാനം കേൾക്കാം...

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP