Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പണമെടുക്കാൻ എന്ന വ്യാജേന എടിഎമ്മിൽ കയറി; ഉള്ളിൽ കണ്ടത് ബ്രേക്ക് ദ ചെയിൻ പദ്ധതിയുടെ ഭാഗമായി വെച്ചിരിക്കുന്ന സാനിറ്റിസർ; ആദ്യമൊന്നു കൈകളിൽ തേച്ചു, പിന്നാലെ ഒന്നു മണത്തു നോക്കി; പതിയെ കുപ്പിയെടുത്തു പോക്കറ്റിലാക്കി ഒന്നും അറിയാത്ത പോലൊരു മുങ്ങൽ; സാനിറ്റൈസർ കള്ളനെ തേടി മലപ്പുറം പൊലീസ് വീഡിയോ പുറത്തുവിട്ടു

പണമെടുക്കാൻ എന്ന വ്യാജേന എടിഎമ്മിൽ കയറി; ഉള്ളിൽ കണ്ടത് ബ്രേക്ക് ദ ചെയിൻ പദ്ധതിയുടെ ഭാഗമായി വെച്ചിരിക്കുന്ന സാനിറ്റിസർ; ആദ്യമൊന്നു കൈകളിൽ തേച്ചു, പിന്നാലെ ഒന്നു മണത്തു നോക്കി; പതിയെ കുപ്പിയെടുത്തു പോക്കറ്റിലാക്കി ഒന്നും അറിയാത്ത പോലൊരു മുങ്ങൽ; സാനിറ്റൈസർ കള്ളനെ തേടി മലപ്പുറം പൊലീസ് വീഡിയോ പുറത്തുവിട്ടു

മറുനാടൻ ഡെസ്‌ക്‌

പെരിന്തൽമണ്ണ: സംസ്ഥാനത്ത് കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി എടിഎമ്മുകളിൽ ബ്രേക്ക് ദ ചെയിൻ പദ്ധതി നിർബന്ധമായി നടപ്പിലാക്കിയിരുന്നു. എടിഎമ്മുകൾ ശുചീകരിക്കുന്നതിന്റെ ഭാഗാമായി സാനിറ്റൈസർ വെക്കണം എന്നതായിരുന്നു നിബന്ധന. ഇങ്ങനെ സാനിറ്റൈസർ വ്യാപകമായി വെക്കുകയും ചെയ്തു. എന്നാൽ, ഈ സിനാറ്റൈസർ ബോട്ടിലുകൾ തഞ്ചത്തിൽ അടിച്ചുമാറ്റുന്നവരുമുണ്ട്. ഇത്തരമൊരു ആളുടെ വീഡിയോ പുറത്തുവന്നു.

ഇതോടെ അവശ്യവസ്തുക്കളിൽ ഉൾപ്പെട്ടിരിക്കുകയാണ് സാനിറ്റൈസറും മാസ്‌കും. ആവശ്യക്കാർ ഏറിയതോടെ മോഷണം പോകുന്നതും വർധിച്ചിരിക്കുകയാണ് ഇപ്പോൾ. പെരിന്തൽമണ്ണ അങ്ങാടിപ്പുറത്തെ എടിഎം കൗണ്ടറിൽ വെച്ച സാനിറ്റൈസർ ബോട്ടിൽ മോഷ്ടിച്ച കള്ളനുവേണ്ടിയുള്ള തിരച്ചിലിലാണ് പൊലീസ്. മോഷണം നടത്തുന്നതിന്റെ വിഡിയോ സഹിതം പുറത്തുവിട്ടുകൊണ്ടാണ് പൊലീസ് തിരച്ചിൽ ഊർജിതമാക്കിയത്.

മലപ്പുറം പൊലീസിന്റെ ഔദ്യോഗിക പേജിലാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കൊറോണ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ബ്രേക്ക് ദി ചെയിൻ കാമ്പയിനിന്റെ ഭാഗമായാണ് എടിഎം കൗണ്ടറിൽ സാനിറ്റൈസർ ബോട്ടിൽ സ്ഥാപിച്ചത്. ഇതാണ് മോഷണം പോയത്.

എടിഎം കൗണ്ടറിനുള്ളിൽ നിൽക്കുന്നയാൾ ആദ്യം സാനിറ്റൈസർ ഉപയോഗിക്കുന്നുണ്ട്. കൈകളിൽ തേയ്ക്കുകയും മണത്തു നോക്കുന്നതും വിഡിയോയിൽ കാണാം. അതിനു ശേഷമാണ് സാനിറ്റൈസർ എടുത്ത് വസ്ത്രത്തിനുള്ളിലാക്കി കടന്നു കളഞ്ഞത്. വിഡീയോ കാണാം:

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP