Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാദ്ധ്യമങ്ങൾക്കു മുന്നിൽ കലി തുള്ളി പൊട്ടിത്തെറിച്ച് സരിത; നാടകീയ രംഗങ്ങൾ അരങ്ങേറിയത് പത്തനംതിട്ടയിൽ: വീഡിയോ കാണാം

മാദ്ധ്യമങ്ങൾക്കു മുന്നിൽ കലി തുള്ളി പൊട്ടിത്തെറിച്ച് സരിത; നാടകീയ രംഗങ്ങൾ അരങ്ങേറിയത് പത്തനംതിട്ടയിൽ: വീഡിയോ കാണാം

പത്തനംതിട്ട: തന്നെ പീഡിപ്പിച്ചവരുടേതെന്ന നിലയിൽ വന്ന കത്തിനെക്കുറിച്ചുള്ള ചോദ്യത്തിന് മാദ്ധ്യമപ്രവർത്തകരുടെ മുന്നിൽ പൊട്ടിത്തെറിച്ച് സരിത എസ് നായർ. പത്തനംതിട്ടയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് നാടകീയമായ വീധത്തിൽ സരിത പൊട്ടിത്തെറിച്ചത്.

ജോസ് കെ മാണിയുടേതുൾപ്പെടെ മന്ത്രിമാരുടെയും എംഎൽഎമാരുടെയും പേരുകളുള്ള, തന്റേതായി പുറത്തുവന്ന കത്തിന്റെ പേരിലാണ് സരിത പൊട്ടിത്തെറിച്ചത്.

തന്റെ പേരിൽ പുറത്തുവന്ന വിവാദ കത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരുമെന്നും കത്ത് വ്യാജമാണെന്നും ഇത് ശാസ്ത്രീയമായി തെളിയിക്കുമെന്നാണ് സരിത പറഞ്ഞത്.

യഥാർത്ഥ കത്ത് തന്റെ കൈയിൽ ഭദ്രമായുണ്ട് എന്നും അത് പുറത്തുവിടുമെന്നും സരിത നായർ പറഞ്ഞു. വ്യാജ കത്തിനു പിന്നിൽ പി.സി ജോർജ് ആണെന്നാണ് താൻ വിശ്വസിക്കുന്നത്. കത്തിനെക്കുറിച്ച് അന്വേഷിക്കാൻ പി.സി ജോർജ് പലതവണ വിളിച്ചിട്ടുണ്ട്. അതിൽ ജോസ്.കെ മാണിയുടെ പേരുണ്ടോ എന്നും ചോദിച്ചിട്ടുണ്ട്. തന്നെ രാഷ്ട്രീയ നേട്ടങ്ങൾക്കുവേണ്ടി ഉപയോഗിക്കുകയാണെന്ന് സരിത പറഞ്ഞു. പി സി ജോർജിന് താൻ കത്ത് കൈമാറിയിട്ടില്ല. പി.സി ജോർജ് വ്യാജമായി തയ്യാറാക്കിയ കത്താണ് പുറത്തുവന്നത്. ജോസ് കെ മാണിയെ ഒരിക്കൽ മാത്രമാണ് കണ്ടിട്ടുള്ളത്. കോട്ടയത്ത് കുറുപ്പന്തറയിൽ തന്റെ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് ക്ഷണിക്കാൻ സഹപ്രവർത്തകരോടൊപ്പം പോയിരുന്നു. അതല്ലാതെ ജോസ് കെ മാണിയെ കണ്ടിട്ടില്ലെന്നും അവർ പറഞ്ഞു.

വീഡിയോ കാണാം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP