Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കാഞ്ചീരേ... ഹൊയ്യാരേ.. ഹൊയ് ഹൊയ്; ഏഷ്യാനെറ്റ് സ്റ്റുഡിയോയിൽ സരിതയുടെ സോളാർ നൃത്തം! ഹ്യൂമറസ് ടോക്ക് ഷോയുടെ ട്രെയിലർ വമ്പൻ ഹിറ്റ്

കാഞ്ചീരേ... ഹൊയ്യാരേ.. ഹൊയ് ഹൊയ്; ഏഷ്യാനെറ്റ് സ്റ്റുഡിയോയിൽ സരിതയുടെ സോളാർ നൃത്തം! ഹ്യൂമറസ് ടോക്ക് ഷോയുടെ ട്രെയിലർ വമ്പൻ ഹിറ്റ്

രാഷ്ട്രീയ കേരളത്തെ ഇളക്കി മറിച്ച സോളാർ കേസിലെ വിവാദ നായിക സരിത എസ് നായർ വിവാദ കാലത്ത് ചാനലുകളിലെ സെലബ്രിറ്റിയായിരുന്നു. കേസിൽ ജാമ്യം കിട്ടിയ ശേഷവും ചാനലുകളുമാണ് മികച്ച അടുപ്പം പുലർത്തി സരിത. സൂര്യാ ടിവിയിലെ ഗുലുമാൽ ടീം അടുത്തിടെ സരിതയെ പറ്റിക്കുകയും ചെയ്തിരുന്നു. റുക്‌സാനയും ബിന്ധ്യയും പ്രതിയായ ബ്ലാക്‌മെയിൽ കേസുമായി ബന്ധപ്പെട്ട ഏഷ്യാനെറ്റ് ന്യൂസിന്റെ ചർച്ചാ പരിപാടിയിൽ സരിത പങ്കെടുക്കകുയും ഉണ്ടായി. ഇങ്ങനെ എല്ലാ അർദ്ധത്തിലും ചാനൽ സെലബ്രിറ്റി ആകാൻ ഉറച്ചുതന്നെയാണ് സരിതയുടെ നീക്കം. ഇപ്പോഴിതാ ഏഷ്യാനെറ്റ് പ്ലസ് ചാനലിന്റെ ഹൂമറസ് ടോക്ക് ഷോയിലും സരിത താരമായി.

കോമഡി താരങ്ങൾ പങ്കെടുക്കുന്ന പരിപാടിയിൽ സരിത നീലസാരിയുടുത്ത് സഹതാരങ്ങൾക്കൊപ്പം നൃത്തം ചെയ്തു. കാഞ്ചീരേ... ഹൊയ്യാരേ.. ഹൊയ് ഹൊയ്.. എന്നു തുടങ്ങുന്ന ഗാനത്തിനൊപ്പമാണ് സരിത ചുവടുവച്ചത്. മുൻപ് സോളാർ തട്ടിപ്പിന്റെ വാർത്ത പുറത്തുവന്ന വേളയിൽ ടീം സോളാറിന്റെ പരിപാടിയിൽ സരിത ഈ പാട്ടിനൊപ്പം നൃത്തം ചെയ്തിരുന്നു. അതു കൊണ്ട് സരിതയുടെ നൃത്തം സഹിതമാണ് പരിപാടിയുടെ അണിയറക്കാർ പ്രമോ തയ്യാറാക്കിയത്. ടിവിയിൽ സംപ്രേഷണം ചെയ്ത് നൃത്ത വീഡിയോ ഇതിനോടകം തന്നെ വൻ ഹിറ്റായി കഴിഞ്ഞു. യുട്യൂബിലും ആളുകൾ സരിതയുടെ നൃത്തം കാണാൻ ഇടിച്ചു കയറുകയാണ്. ഇന്ന് രാത്രി 9 മണിക്കാണ് ഷോ സംപ്രേഷണം ചെയ്യുന്നത്.

സോളാർ തട്ടിപ്പു കേസുകളിൽ നിന്നും ജാമ്യം ലഭിച്ച് സരിത നായർ പുറത്തിറങ്ങിയപ്പോൾ ആദ്യമായി ക്ഷണിച്ച് ചാനൽ സൂര്യാ ടിവിയായിരുന്നു. സൂര്യ ടിവിയുടെ പരിപാടികളുമായി പിന്നീട് നിരവധി തവണ സരിത സഹകരിക്കുകയും ചെയ്തു. ഇതിന് ശേഷം മംഗളം വാരികയാണ് സരിതയുടെ ജീവിത കഥ പ്രസിദ്ധീകരിച്ച് സരിതയ്ക്ക് ഒരു മേക്ക് ഓവർ നൽകിയത്. പിന്നീടായിരുന്നു രുക്‌സാന തട്ടുപ്പു പുറത്തുവന്ന വേളയിൽ സരിതയെ ഉൾക്കൊള്ളിച്ചുകൊണ്ട് ഏഷ്യാനെറ്റ് ന്യൂസ് നേർക്കുനേർ എന്ന പരിപാടി അവതരിപ്പിച്ചത്. തന്റെ ഭാഗങ്ങൾ ഈ ചർച്ചയിൽ സമർത്ഥമായി തന്നെ സരിത പറയുകയും ചെയ്തു.

പാശ്ചാത്യലോകത്ത് വ്യത്യസ്തരായവർ എളുപ്പം ശ്രദ്ധനേടുന്നതു പോലെ ചാനലുകൾ എന്ന പാത തന്നെയാണ് സരിത തിരഞ്ഞെടുത്തിരിക്കുന്നത്. ഏഷ്യാനെറ്റ് പ്ലസിനും എന്തായാലും സരിതയുടെ സാന്നിധ്യം ഗുണകരമാകുമെന്ന കാര്യം ഉറപ്പാണ്. കൂടുതൽ പ്രേക്ഷകരെ ആകർഷിക്കാനായി ഷോയുടെ പ്രമോ ഇടയ്ക്കിടെ ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്നുണ്ട്. സോഷ്യൽ മീഡിയയിലും വീഡിയോ വൈറലായിട്ടുണ്ട്. എന്നാൽ സരിതയെ പങ്കെടുപ്പിച്ചുകൊണ്ട് ഷോ സംഘടിപ്പിച്ചതിന്റെ പേരിൽ ഏഷ്യാനെറ്റിനെ വിമർശിച്ചുകൊണ്ടുള്ള കമന്റുകളും വ്യാപകമാണ്.

പരിപാടിയുടെ പ്രമോ വീഡിയോ കാണാം..

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP