Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സരിതയുടെ 'അന്ത്യകൂദാശ'യെത്തി; സോളാർ വിവാദ നായികയുടെ രണ്ടാം ചിത്രവും റിലീസായത് യൂട്യൂബിൽ

സരിതയുടെ 'അന്ത്യകൂദാശ'യെത്തി; സോളാർ വിവാദ നായികയുടെ രണ്ടാം ചിത്രവും റിലീസായത് യൂട്യൂബിൽ

സോളാർ വിവാദ നായിക സരിത എസ് നായർ പ്രധാന വേഷത്തിലെത്തുന്ന 'അന്ത്യകൂദാശ' എന്ന ചിത്രം യൂട്യൂബിൽ റിലീസ് ചെയ്തു. 'ഗൾഫുകാരന്റെ ഭാര്യ' എന്ന ചിത്രത്തിനുശേഷം സരിത അഭിനയിക്കുന്ന സിനിമയാണിത്.

ചിത്രത്തിൽ നായകന്റെ അമ്മ വേഷമാണ് സരിത കൈകാര്യം ചെയ്യുന്നത്. നവാഗതനായ കിരൺ അനിൽകുമാറാണ് അന്ത്യകൂദാശയുടെ സംവിധായകൻ. ചിത്രത്തിന്റെ രചനയും നിർമ്മാണവും സൂരജ് സുകുമാരൻ.

മീര കുമാറാണ് നായിക. ഗണേശ് കൃഷ്ണ, വിനുരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. 'ഗൾഫുകാരന്റെ ഭാര്യ' എന്ന ഹ്രസ്വ ചിത്രമായിരുന്നു അഭിനയരംഗത്തേക്ക് സരിതയ്ക്കു വഴി തുറന്നുകൊടുത്തത്.

ഇതിനുശേഷം ടെലിവിഷൻ പരിപാടികളിലും അവതാരകയുടെ വേഷത്തിൽ സരിത പ്രത്യക്ഷപ്പെട്ടു. ആരാധകരുടെ പ്രതികരണം അനുകൂലമാണെങ്കിൽ അഭിനയ രംഗത്ത് തുടരുമെന്ന് സരിത പറഞ്ഞിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP