Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഭാഷയറിയാതെ അമേരിക്കക്കാരിയുമായി വീഡിയോ ചാറ്റിങ്ങ്; സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോക്ക് പിന്നാലെ സൗദി കൗമാരക്കാരനെ അറസ്റ്റ് ചെയ്തു റിയാദ് പൊലീസ്

ഭാഷയറിയാതെ അമേരിക്കക്കാരിയുമായി വീഡിയോ ചാറ്റിങ്ങ്; സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോക്ക് പിന്നാലെ സൗദി കൗമാരക്കാരനെ അറസ്റ്റ് ചെയ്തു റിയാദ് പൊലീസ്

ൺലൈൻ ചാറ്റിങ്ങിനു ഭാഷ അറിയണമെന്നു നിർബന്ധമുണ്ടോ? ഇല്ലെന്നാണ് ഈയിടെയായി ചില വാർത്തകൾ സൂചിപ്പിക്കുന്നത്. റിയാദിൽ നിന്നാണ് സിനിമാക്കഥ പോലൊരു ഓൺലൈൻ ചാറ്റിങ് കഥ പ്രചരിക്കുന്നത്. അബൂസ് ആണ് ഭാഷപോലും വശമില്ലാതെ അമേരിക്കക്കാരിയുമായി ചാറ്റിങ് നടത്തിയത്. ഇരുവരും തമ്മിലുള്ള ചാറ്റിങ്ങിന്റെ 24 മിനുട്ട് ദൈർഘ്യമുള്ള വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.

വൈറലായ വീഡിയോയോക്ക് പിന്നാലെ സൗദി സ്വദേശി അബൂസിനെ (19) റിയാദ് പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. സൗദിയുടെ മൂല്യങ്ങളും ദേശസുരക്ഷയും സംരക്ഷിക്കുന്നതിന് വേണ്ടിയെന്ന പേരിലാണ് നടപടിയെന്നാണ് പൊലീസ് അറിയിച്ചത്.

പരസ്പരം ഭാഷ അറിയാതെ സംസാരിക്കുന്ന ഇരുവരുടെയും വീഡിയോ ചാറ്റിങ് നവമാദ്ധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിരുന്നു. ഓൺലൈൻ കുറ്റകൃത്യം ചുമത്തി അറസ്റ്റ് ചെയ്തിരിക്കുന്ന അബൂസിനെ ഉടൻ പബ്ലിക് പ്രോസിക്യൂഷന് കൈമാറുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ പ്രതികരിച്ചു. അബൂസിൻ-ക്രിസ്റ്റീന എന്ന പേരിലാണ് വീഡിയോ പ്രചരിച്ചിരുന്നത്. നിരവധി പേരാണ് വീഡിയോ കണ്ടിരുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP